ഉബയ്യ് ബ്‌നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ അബുൽ മുൻദിർ! വിശുദ്ധ ഖുർആനിൽ താങ്കൾ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന്...
വിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്ത് ഏതാണെന്ന് നബി -ﷺ- ഉബയ്യ് ബ്‌നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- വിനോട് ചോദിച്ചു. ആദ്യം മറുപടി പറയാൻ അദ്ദേഹം ശങ്...
അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവ അവന് മത...
ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അന്നേ രാത്രിയിൽ തിന്മകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും അവനെ സംരക്ഷിക്കാ...
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകൾ മനഃപാഠമാക്കിയാൽ അവൻ ദജ്ജാലിൽ നിന്ന്...
സൂറത്തുൽ കഹ്ഫിൻ്റെ ആദ്യത്തെ പത്ത് ആയത്തുകൾ മനപാഠമാക്കുന്നവർക്ക് ദജ്ജാലിൻ്റെ പരീക്ഷണത്തിൽ നിന്ന് സംരക്ഷണവും കാവലും സുരക്ഷയും നൽകപ്പെടുന്നതാണെന്ന് നബി -...
നുഅ്മാൻ ബ്‌നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: "പ്രാർത്ഥന; അത് തന്നെയാകുന്നു ആരാധന." ശേഷം അവിടുന്ന് (സൂറ. ഗാഫിറിലെ 60...
ദുആ (പ്രാർത്ഥന) തന്നെയാകുന്നു ഇബാദത്ത് (ആരാധന) എന്ന് നബി ﷺ ഈ ഹദീഥിലൂടെ പഠിപ്പിക്കുന്നു. അതിനാൽ പ്രാർത്ഥനകൾ നിർബന്ധമായും അല്ലാഹുവിനോട് മാത്രമേ ആകാൻ പാട...
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- അവിടുത്തെ എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു.
നബി -ﷺ- അല്ലാഹുവിനെ സ്മരിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു എന്ന് ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. എല്ലാ സമയവും എല്ലാ സ്ഥലങ്ങളിലും എല്ല...

ഉബയ്യ് ബ്‌നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ അബുൽ മുൻദിർ! വിശുദ്ധ ഖുർആനിൽ താങ്കൾ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് അറിയുമോ?" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവും അറിയുക." നബി -ﷺ- പറഞ്ഞു: "ഹേ അബുൽ മുൻദിർ? വിശുദ്ധ ഖുർആനിൽ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് താങ്കൾക്ക് അറിയുമോ?!" ഉബയ്യ് പറയുന്നു: "ഞാൻ പറഞ്ഞു: "അല്ലാഹു; അവനല്ലാതെ ആരാധനക്കർഹനില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു" (എന്ന് തുടങ്ങുന്ന ആയത്തുൽ കുർസിയ്യ്) ആണ്." അപ്പോൾ നബി -ﷺ- എൻ്റെ നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹു സത്യം! വിജ്ഞാനം താങ്കൾക്ക് അധികരിക്കട്ടെ; അബുൽ മുൻദിർ!"

അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവ അവന് മതിയാകുന്നതാണ്."

അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകൾ മനഃപാഠമാക്കിയാൽ അവൻ ദജ്ജാലിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ്." മറ്റൊരു നിവേദനത്തിൽ "സൂറത്തുൽ കഹ്ഫിലെ അവസാനത്തെ പത്ത് ആയത്തുകൾ" എന്നാണുള്ളത്.

നുഅ്മാൻ ബ്‌നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: "പ്രാർത്ഥന; അത് തന്നെയാകുന്നു ആരാധന." ശേഷം അവിടുന്ന് (സൂറ. ഗാഫിറിലെ 60 ആം വചനം) പാരായണം ചെയ്തു: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്."

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- അവിടുത്തെ എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പ്രാർത്ഥനയേക്കാൾ അല്ലാഹുവിങ്കൽ ആദരണീയമായ മറ്റൊരു കാര്യവുമില്ല."

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തിന്മക്ക് വേണ്ടിയോ കുടുംബബന്ധം വിഛേദിക്കുന്നതിനോ വേണ്ടിയല്ലാതെ ഒരു മുസ്‌ലിമായ വ്യക്തി (അല്ലാഹുവിനോട്) പ്രാർത്ഥിക്കുകയാണെങ്കിൽ അത് മുഖേന മൂന്നിലൊരു കാര്യം അല്ലാഹു അവന് നല്കാതിരിക്കില്ല. ഒന്നുകിൽ അവന്റെ പ്രാർത്ഥനക്ക് ഉടനെ ഉത്തരം നൽകും. അല്ലെങ്കിൽ പരലോകത്തേക്ക് അവനുവേണ്ടി അതിനെ സൂക്ഷിച്ച് വെക്കും. അതുമല്ലെങ്കിൽ അതിനു പകരമായി തതുല്യമായ ഒരു തിന്മ അവനിൽ നിന്ന് തടയും." അപ്പോൾ സ്വഹാബികൾ ചോദിച്ചു. നമ്മൾ അധികരിപ്പിക്കുകയാണെങ്കിലോ? അപ്പോൾ നബി ﷺ പറഞ്ഞു. "അല്ലാഹു ഏറ്റവും അധികരിപ്പിക്കുന്നവനാകുന്നു."

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ധാരാളമായി ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ! എൻ്റെ ഹൃദയത്തെ നിൻ്റെ ദീനിൽ നീ ഉറപ്പിച്ചു നിർത്തണേ!" അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അങ്ങയിലും അങ്ങ് കൊണ്ടുവന്നതിലും വിശ്വസിച്ചിരിക്കുന്നു. ഇനിയും ഞങ്ങളുടെ കാര്യത്തിൽ അങ്ങ് ഭയക്കുന്നുണ്ടോ?" നബി -ﷺ- പറഞ്ഞു: "അതെ! തീർച്ചയായും ഹൃദയങ്ങൾ അല്ലാഹുവിൻ്റെ വിരലുകളിലെ രണ്ട് വിരലുകൾക്കിടയിലാണുള്ളത്. അവൻ ഉദ്ദേശിക്കുന്നതു പോലെ അവനവയെ മാറ്റിമറിക്കുന്നു."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പറയാറുണ്ടായിരുന്നു: "അല്ലാഹുവേ, എന്റെ രക്ഷാകവചമായ ദീനിനെ നീ നന്നാക്കി തീർക്കേണമേ. എന്റെ ഉപജീവനമായ ഇഹലോകവും മടക്കസ്ഥാനമായ പരലോകവും നീ നന്നാക്കി തീർക്കേണമേ. എന്റെ ജീവിതത്തിലുടനീളം നന്മകൾ നീ വർദ്ധിപ്പിക്കേണമേ. എന്റെ മരണത്തെ എല്ലാ ദോഷങ്ങളിൽ നിന്നുമുള്ള ആശ്വാസമാക്കേണമേ."

ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രാവിലെയും വൈകുന്നേരവും ആകുമ്പോൾ ഈ പ്രാർത്ഥന ഉപേക്ഷിക്കാറുണ്ടായിരുന്നില്ല. "അല്ലാഹുവേ! ഞാൻ നിന്നോട് ഇഹലോകത്തും പരലോകത്തും സൗഖ്യം ചോദിക്കുന്നു. അല്ലാഹുവേ! ഞാൻ നിന്നോട് എൻ്റെ ദീനിലും എന്റെ ഭൗതിക വിഷയങ്ങളിലും എന്റെ കുടുംബത്തിലും, എന്റെ സമ്പത്തിലും മാപ്പും സൗഖ്യവും ചോദിക്കുന്നു. അല്ലാഹുവേ! എന്റെ ന്യൂനതകൾ നീ മറച്ചുവെക്കേണമേ! എന്റെ ഭയപ്പാടുകളിൽ നിന്ന് നിർഭയത്വം നൽകേണമേ! അല്ലാഹുവേ എന്റെ മുൻഭാഗത്തു നിന്നും എന്റെ പിന്നിൽ നിന്നും, എന്റെ വലതുഭാഗത്തു നിന്നും, ഇടതുഭാഗത്തുനിന്നും, എന്റെ മുകളിൽ നിന്നും നീയെന്നെ സംരക്ഷിക്കേണമേ! താഴ്ഭാഗത്തു കൂടി ഞാൻ പൊടുന്നനെ നശിപ്പിക്കപ്പെടുന്നതിൽ നിന്ന് നിന്റെ മഹത്വം മുഖേന നിന്നോട് ഞാൻ രക്ഷ തേടുന്നു."

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- അവർക്ക് ഇപ്രകാരം ഒരു പ്രാർത്ഥന പഠിപ്പിച്ചു കൊടുത്തു: "അല്ലാഹുവേ, ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ നന്മകളും നിന്നോട് ഞാൻ ചോദിക്കുന്നു. ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ തിന്മകളിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. അല്ലാഹുവേ, നിന്റെ പ്രവാചകനും ദാസനുമായ മുഹമ്മദ് നബി(ﷺ) നിന്നോട് ചോദിച്ചിട്ടുള്ള നന്മകളെല്ലാം ഞാനും ചോദിക്കുന്നു. നിന്റെ പ്രവാചകനും ദാസനുമായ മുഹമ്മദ് നബി(ﷺ) അഭയം തേടിയിട്ടുള്ള തിന്മകളിൽ നിന്നെല്ലാം ഞാനും നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, എനിക്ക് നീ സ്വർഗവും അതിലേക്കടുപ്പിക്കുന്ന വാക്കും പ്രവർത്തിയും നൽകേണമേ. നരകത്തിൽ നിന്നും അതിലേക്കടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവർത്തിയിൽ നിന്നും എന്നെ രക്ഷിക്കേണമേ. നീ എനിക്ക് വിധിക്കുന്ന എല്ലാ വിധികളും എനിക്ക് നന്മയാക്കേണമേ!"

അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഈമാൻ (വിശ്വാസം) നിങ്ങളുടെ ഹൃദയത്തിൽ നുരുമ്പിപ്പോകുന്നതാണ്; പഴയ വസ്ത്രം നുരുമ്പിപ്പോകുന്നത് പോലെ. അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിലെ ഈമാൻ പുതുക്കി നൽകാൻ അല്ലാഹുവിനോട് ചോദിക്കുക."