- അല്ലാഹുവിൻ്റെ ദീനാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം; കാരണം, നബി -ﷺ- തൻ്റെ പ്രാർത്ഥന ആരംഭിച്ചത് ദീൻ ശരിയാക്കണമെന്ന് തേടിക്കൊണ്ടാണ്.
- ഇസ്‌ലാം ദീൻ ഒരു മനുഷ്യനെ എല്ലാ തിന്മകളിൽ നിന്നും തടുത്തു നിർത്തുന്ന സംരക്ഷണ കവചമാണ്.
- ഇഹലോകത്തിന് വേണ്ടിയുള്ള പ്രാർത്ഥനയുടെ ലക്ഷ്യം ദീനും ആഖിറവും നന്നാവുക എന്നതായിരിക്കണം.
- ദീനിൽ കുഴപ്പം ബാധിക്കുമെന്ന് ഭയപ്പെടുന്ന സന്ദർഭത്തിൽ മരണം ആഗ്രഹിക്കുന്നതിലോ, രക്തസാക്ഷിയായി മരിപ്പിക്കണമെന്ന് അല്ലാഹുവിനോട് തേടുന്നതിലോ തെറ്റില്ല.