അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "(അല്ലാഹുവിൻ്റെ) ദാസൻ രോഗിയാവുകയോ യാത്രക്കാരനാവുകയോ ചെയ്താൽ അവൻ നാട്ടിൽ താമസിക്കുന്...
അല്ലാഹുവിൻ്റെ ഔദാര്യവും കാരുണ്യവും ഈ ഹദീഥിലൂടെ നബി -ﷺ- ബോധ്യപ്പെടുത്തുന്നു. മുസ്‌ലിമായ ഒരാൾ തൻ്റെ ആരോഗ്യാവസ്ഥയിൽ ചെയ്തു കൊണ്ടിരുന്ന സൽകർമ്മങ്ങളും, അവൻ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: ഇരുട്ടു നിറഞ്ഞ രാത്രിയുടെ കഷണങ്ങൾ പോലെ കുഴപ്പങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് സൽപ്രവർത്ത...
ഫിത്‌നകളും ആശയക്കുഴപ്പങ്ങളും നിറഞ്ഞു നിൽക്കുന്ന ദിവസങ്ങൾ വന്നെത്തുകയും അങ്ങനെ നന്മകൾ പ്രവർത്തിക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്ന ഒരു കാലം എത്തുന്നതിന്...
മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്‌ലാം) ദീനിൽ അവഗാഹം...
ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു തൻ്റെ ദീനിൽ അവഗാഹം നൽകുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. നബി -ﷺ- അല്ലാഹുവിൽ നിന്ന് ലഭിച്ച ഉപജീ...
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "നമ്മിൽ നിന്ന് എന്തെങ്കിലും കേൾക്കുകയും, കേട്ടതു പോലെ അത് (മറ്...
നബി -ﷺ- യുടെ ഹദീഥുകൾ കേൾക്കുകയും ശേഷം അത് മനപാഠമാക്കുകയും, മറ്റുള്ളവർക്ക് എത്തിച്ചു നൽകുകയും ചെയ്യുന്നവർക്ക് ഇഹലോകത്ത് മുഖപ്രസന്നതയും ചൈതന്യവും ലഭിക്ക...
ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പണ്ഡിതന്മാരുമായി മത്സരിക്കുന്നതിനോ വിഡ്ഢികളോട് തർക്കിക്കുന്നതിനോ സദസ്സുകളിൽ മുന...
പണ്ഡിതന്മാരുമായി മത്സരിക്കുന്നതിനും പൊങ്ങച്ചം നടിക്കുന്നതിനും 'ഞാനും നിങ്ങളെ പോലെ ഒരു പണ്ഡിതനാണെന്ന്' പറയുന്നതിനും വേണ്ടി വിജ്ഞാനം അന്വേഷിക്കുന്നതിൽ ന...
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "(അല്ലാഹുവിൻ്റെ) ദാസൻ രോഗിയാവുകയോ യാത്രക്കാരനാവുകയോ ചെയ്താൽ അവൻ നാട്ടിൽ താമസിക്കുന്ന വേളയിൽ ആരോഗ്യവാനായിരിക്കെ ചെയ്തു കൊണ്ടിരുന്നത് അവന് രേഖപ്പെടുത്തപ്പെടുന്നതാണ്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: ഇരുട്ടു നിറഞ്ഞ രാത്രിയുടെ കഷണങ്ങൾ പോലെ കുഴപ്പങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് സൽപ്രവർത്തനങ്ങൾക്ക് നിങ്ങൾ ധൃതി കൂട്ടുക. (അന്നേ ദിവസം) മുഅ്മിനായി നേരം പുലർന്നവൻ കാഫിറായി വൈകുന്നേരത്തിൽ പ്രവേശിക്കും. മുഅ്മിനായി വൈകുന്നേരത്തിലേക്ക് പ്രവേശിച്ചവൻ കാഫിറായി നേരം പുലരും. ദുനിയാവിൻ്റെ തുഛമായ വിഭവങ്ങൾക്ക് വേണ്ടി അവൻ തൻ്റെ ദീനിനെ വിറ്റുകളയും.
മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്‌ലാം) ദീനിൽ അവഗാഹം നൽകുന്നതാണ്." ഞാൻ വീതം വെച്ചു നൽകുന്നവൻ മാത്രമാണ്. അല്ലാഹുവാകുന്നു നൽകുന്നത്. ഈ ഉമ്മത്ത് അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുന്നത് വരെ അവൻ്റെ വിധിപ്രകാരം നിലകൊള്ളുന്നവരായിരിക്കും; അവരെ എതിർക്കുന്നവർ അവർക്ക് ഉപദ്രവം ചെയ്യുകയില്ല."
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "നമ്മിൽ നിന്ന് എന്തെങ്കിലും കേൾക്കുകയും, കേട്ടതു പോലെ അത് (മറ്റുള്ളവർക്ക്) എത്തിച്ചു നൽകുകയും ചെയ്തവരുടെ മുഖം അല്ലാഹു പ്രശോഭിതമാക്കട്ടെ. എത്തിക്കപ്പെട്ട ചിലർ നേരിട്ട് കേട്ടവരെക്കാൾ അത് ഗ്രഹിക്കുന്നവരായേക്കാം"
ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പണ്ഡിതന്മാരുമായി മത്സരിക്കുന്നതിനോ വിഡ്ഢികളോട് തർക്കിക്കുന്നതിനോ സദസ്സുകളിൽ മുന്നിലെത്താനോ വേണ്ടി നിങ്ങൾ വിജ്ഞാനം പഠിക്കരുത്. ആരെങ്കിലും അപ്രകാരം ചെയ്താൽ അവനുള്ളത് നരകമാണ്! നരകമാണ്!"
അബൂ അബ്‌ദു റഹ്‌മാൻ അസ്സുലമി (റഹി) പറയുന്നു: ഞങ്ങൾക്ക് ഖുർആൻ പാരായണം പഠിപ്പിച്ചു തരാറുണ്ടായിരുന്ന നബി -ﷺ- യുടെ സ്വഹാബികൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്: നബി -ﷺ- യിൽ നിന്ന് അവർ പത്ത് ആയത്തുകളായിരുന്നു ഓതിക്കേൾപ്പിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നത്. അതിലുള്ള വിജ്ഞാനവും പ്രവർത്തനങ്ങളും മനസ്സിലാക്കുന്നത് വരെ അവർ അടുത്ത പത്ത് വചനങ്ങൾ (പഠിക്കാനായി) എടുക്കാറുണ്ടായിരുന്നില്ല. അവർ പറയുമായിരുന്നു: "ഞങ്ങൾ അറിവും പ്രവർത്തനവും (ഒരുമിച്ചാണ്) പഠിച്ചത്."
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ടായിരിക്കും. ഓരോ നന്മയും അതിൻ്റെ പത്തിരട്ടി ആയാണ് (പ്രതിഫലം) നൽകപ്പെടുക. 'അലിഫ് ലാം മീം' എന്ന വചനം ഒരു അക്ഷരമാണെന്ന് ഞാൻ പറയുന്നില്ല; (മറിച്ച്) അലിഫ് ഒരക്ഷരമാണ്. ലാം മറ്റൊരക്ഷരം, മീം മറ്റൊരക്ഷരം."
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُما- നിവേദനം: നബി -ﷺ- പറഞ്ഞു: "ഖുർആനിൻ്റെ ആളോട് പറയപ്പെടും: നീ പാരായണം ചെയ്തു കൊണ്ട് മുകളിലേക്ക് കയറിപ്പോവുക; ഇഹലോകത്ത് നീ 'തർതീൽ' ചെയ്തിരുന്നത് പോലെ, സാവധാനം പാരായണം ചെയ്യുക; നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ ഭവനമുള്ളത്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലാർക്കെങ്കിലും വീട്ടിലേക്ക് തിരിച്ചു മടങ്ങിയെത്തുമ്പോൾ അവിടെ ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന് ഒട്ടകങ്ങളെ കാണുന്നത് പ്രിയങ്കരമായുണ്ടോ?!" ഞങ്ങൾ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ നമസ്കാരത്തിൽ നിങ്ങൾ (ഖുർആനിലെ) മൂന്ന് ആയത്തുകൾ (വചനങ്ങൾ) പാരായണം ചെയ്യുന്നതാണ് ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന് ഒട്ടകങ്ങളെ ലഭിക്കുന്നതിനേക്കാൾ നല്ലത്."
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഈ ഖുർആനുമായി ബന്ധം പുലർത്തിക്കൊണ്ടിരിക്കുക. മുഹമ്മദിൻ്റെ ആത്‌മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം. ഒട്ടകം അതിൻ്റെ കെട്ടുപൊട്ടിക്കുന്നതിനേക്കാൾ ശക്തമായി അത് കൈവിട്ടു പോകുന്നതാണ്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്ർസ്ഥാനുകളാക്കരുത്. തീർച്ചയായും സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടിയകലുന്നതാണ്."