ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ നന്മയും ദാനധർമ്മമാണ്."
എല്ലാ നന്മയും മറ്റുള്ളവർക്ക് ചെയ്യുന്ന വാക്കാലോ പ്രവർത്തിയാലോ ഉള്ള ഉപകാരങ്ങളും ദാനധർമ്മമായാണ് പരിഗണിക്കപ്പെടുക എന്ന് നബി ﷺ അറിയിക്കുന്നു. അതിന് പ്രതിഫ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സൂര്യൻ ഉദിച്ചുയരുന്ന എല്ലാ ദിവസങ്ങളിലും ജനങ്ങളുടെ ഓരോ സന്ധികളുടെ മേലും ദാനം ബാധ്യതയുണ്ട്...
ഓരോ മനുഷ്യൻ്റെയും ശരീരത്തിലുള്ള സന്ധികളുടെ എണ്ണമനുസരിച്ചുള്ള ഐഛികമായ ദാനങ്ങൾ നൽകാൻ ഓരോ മുസ്‌ലിമിൻ്റെയും മേൽ ബാധ്യതയുണ്ട് എന്ന് നബി -ﷺ- അറിയിക്കുന്നു....
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും ദുനിയാവിൽ ഒരു മുഅ്മിനിൻ്റെ പ്രതിസന്ധികളിൽ ആശ്വാസo പകർന്നാൽ അല്ലാഹു അന്ത്യനാള...
ഒരു മുസ്‌ലിമായ മനുഷ്യൻ്റെ പ്രവർത്തനങ്ങളുടെ ഇനവും തരവും പോലെയായിരിക്കും പരലോകത്ത് അല്ലാഹുവിൻ്റെ അരികിൽ അവന് ലഭിക്കുന്ന പ്രതിഫലവും എന്ന് നബി (ﷺ) വിവരിക്...
അബൂ ബർസഃ അൽ അസ്‌ലമി -رَضِيَ اللَّهُ عَنْهُ- നിവേേദനം: നബി -ﷺ- പറഞ്ഞു: "അന്ത്യനാളിൽ ഓരോ മനുഷ്യൻ്റെയും ആയുസ്സിനെ കുറിച്ച് അവൻ എന്തിലാണ് അത് ചെലവഴിച്ചതെന...
ചില വിഷയങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെട്ടതിന് ശേഷമല്ലാതെ ഖിയാമത്ത് നാളിൽ ഒരാൾക്കും തൻ്റെ വിചാരണയുടെ സ്ഥാനം വിട്ട് -സ്വർഗത്തിലേക്കോ നരകത്തിലേക്കോ- നടത...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിധവയുടെയും ദരിദ്രൻ്റെയും കാര്യത്തിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്...
ഭർത്താവ് മരണപ്പെട്ട, നോക്കാൻ ആരുമില്ലാത്ത വിധവയായ ഒരു സ്ത്രീയുടെ പ്രയാസങ്ങൾ പരിഹരിച്ചു നൽകുന്നവനും, ആവശ്യങ്ങളേറെയുള്ള ദരിദ്രനെ സഹായിക്കുകയും അവന് ദാനം...
ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ നന്മയും ദാനധർമ്മമാണ്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സൂര്യൻ ഉദിച്ചുയരുന്ന എല്ലാ ദിവസങ്ങളിലും ജനങ്ങളുടെ ഓരോ സന്ധികളുടെ മേലും ദാനം ബാധ്യതയുണ്ട്. രണ്ട് പേർക്കിടയിൽ നീതിപൂർവ്വം വിധി കൽപ്പിക്കുന്നത് ദാനമാണ്. ഒരാളെ അയാളുടെ വാഹനപ്പുറത്ത് കയറാൻ സഹായിക്കുന്നതും, അയാളെ അതിന് മുകളിലേക്ക് ഉയർത്തുന്നതും, അയാളുടെ ചുമടുകൾ വാഹനത്തിന് മേൽ എടുത്തു വെച്ചു കൊടുക്കുന്നതും ദാനമാണ്. നല്ല വാക്ക് ദാനമാണ്. നിസ്കാരത്തിലേക്ക് നടക്കുന്ന ഓരോ കാൽവെപ്പുകളും ദാനമാണ്. വഴിയിൽ നിന്ന് ഒരു ഉപദ്രവം നീക്കം ചെയ്യുന്നത് ദാനമാണ്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും ദുനിയാവിൽ ഒരു മുഅ്മിനിൻ്റെ പ്രതിസന്ധികളിൽ ആശ്വാസo പകർന്നാൽ അല്ലാഹു അന്ത്യനാളിലെ പ്രതിസന്ധികളിൽ നിന്ന് അവന് ആശ്വാസം നൽകും. ആരാണോ ഞെരുക്കം അനുഭവിക്കുന്നവന് എളുപ്പം ചെയ്തത് അല്ലാഹു അവൻ്റെ ഇഹപര ലോകങ്ങളിലെ ഞെരുക്കങ്ങൾക്കെല്ലാം എളുപ്പം നൽകും.
ആരെങ്കിലും ഒരു മുസ്ലിമിൻ്റെ ന്യൂനത മറച്ചു വെച്ചാൽ അല്ലാഹു ഇഹലോകത്തും പരലോകത്തും അവൻ്റെ ന്യൂനത മറച്ചു വെക്കും. ഒരടിമ തൻ്റെ സഹോദരനെ സഹായിച്ചു കൊണ്ടിരിക്കുന്ന വേളയിലെല്ലാം അല്ലാഹു അവനെ സഹായിക്കുന്നതായിരിക്കും. ആരെങ്കിലും ദീനീ വിജ്ഞാനം അന്വേഷിച്ചു കൊണ്ട് ഒരു മാർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു സ്വർഗത്തിലേക്കുള്ള വഴി അവന് എളുപ്പമാക്കി നൽകും. അല്ലാഹുവിൻ്റെ ഭവനങ്ങളിൽ ഏതെങ്കിലുമൊരു ഭവനത്തിൽ ഒരു കൂട്ടമാളുകൾ ഒരുമിച്ചു കൂടുകയും, അല്ലാഹുവിൻ്റെ ഗ്രന്ഥം
പാരായണം ചെയ്യുകയും, പരസ്പരം അത് അവർക്കിടയിൽ പഠനവിധേയമാക്കുകയും ചെയ്താൽ അവർക്ക് മേൽ സമാധാനം ഇറങ്ങുകയും, അല്ലാഹുവിൻ്റെ കാരുണ്യം അവരെ മൂടുകയും, മലക്കുകൾ അവരെ വലയം ചെയ്യുകയും, അല്ലാഹു തൻ്റെ അരികിലുള്ളവരോട് അവരെ കുറിച്ച് സ്മരിക്കുകയും ചെയ്യുന്നതാണ്. ആരുടെയെങ്കിലും പ്രവർത്തനം പതുക്കെയാണെങ്കിൽ അവൻ്റെ കുലമഹിമ അവന് വേഗത നൽകില്ല."
അബൂ ബർസഃ അൽ അസ്‌ലമി -رَضِيَ اللَّهُ عَنْهُ- നിവേേദനം: നബി -ﷺ- പറഞ്ഞു: "അന്ത്യനാളിൽ ഓരോ മനുഷ്യൻ്റെയും ആയുസ്സിനെ കുറിച്ച് അവൻ എന്തിലാണ് അത് ചെലവഴിച്ചതെന്നും, അവൻ്റെ അറിവിനെ കുറിച്ച് എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും, അവൻ്റെ സമ്പത്തിനെ കുറിച്ച് എവിടെ നിന്നാണ് അവൻ അത് സമ്പാദിച്ചതെന്നും എന്തിലാണ് അതവൻ ചെലവഴിച്ചതെന്നും, അവൻ്റെ ശരീരത്തെ കുറിച്ച് എന്തു കാര്യത്തിലാണ് അവനത് ഉപയോഗിച്ചതെന്നും ചോദിക്കപ്പെടാതെ ഒരാളുടെയും കാൽപ്പാദം മുന്നോട്ട് ചലിക്കുകയില്ല."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിധവയുടെയും ദരിദ്രൻ്റെയും കാര്യത്തിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്. അല്ലെങ്കിൽ രാത്രി മുഴുവൻ നിന്നു നിസ്കരിക്കുകയും, പകൽ മുഴുവൻ നോമ്പ് നോൽക്കുകയും ചെയ്യുന്ന വ്യക്തിയെ പോലെയാണ്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ നല്ലത് പറയട്ടെ, അല്ലെങ്കിൽ നിശബ്ദത പാലിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ തൻ്റെ അയൽവാസിയെ ആദരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിക്കട്ടെ."
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ സത്യസന്ധത മുറുകെ പിടിക്കുക. തീർച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കുന്നു. നന്മ സ്വർഗത്തിലേക്കും നയിക്കുന്നു. ഒരാൾ സത്യസന്ധത പാലിക്കുകയും, സത്യം പറയാൻ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു കൊണ്ടേയിരുന്നാൽ അവസാനം അല്ലാഹുവിങ്കൽ അവൻ സത്യസന്ധനായി (സിദ്ധീഖ്) രേഖപ്പെടുത്തപ്പെടും.കളവിനെ നിങ്ങൾ സൂക്ഷിക്കുക; തീർച്ചയായും കളവ് അധര്‍മത്തിലേക്ക് നയിക്കുന്നു. അധര്‍മം നരകത്തിലേക്കും നയിക്കുന്നു. ഒരാൾ കളവ് പറയുകയും, കളവു പറയാൻ അവസരം നോക്കിനടക്കുകയും ചെയ്തു കൊണ്ടിരുന്നാൽ അല്ലാഹുവിങ്കൽ അവൻ കള്ളനാണ് എന്ന് രേഖപ്പെടുത്തപ്പെടും."
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായവനാണ്. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് മുഹാജിർ."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകൾ അഞ്ചാണ്: സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ, ജനാസഃയെ പിന്തുടരൽ, ക്ഷണം സ്വീകരിക്കൽ, തുമ്മിയവന് വേണ്ടി (അല്ലാഹു നിനക്ക് കരുണ ചൊരിയട്ടെ എന്ന്) പ്രാർത്ഥിക്കൽ."