/ ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല

ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല

ജരീർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ലെന്ന് നബി ﷺ ഈ ഹദീഥിലൂടെ വിവരിക്കുന്നു. അല്ലാഹുവിൻ്റെ കാരുണ്യം നേടിയെടുക്കാനുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് സൃഷ്ടികളോട് കരുണ കാണിക്കുക എന്നത്.

Hadeeth benefits

  1. എല്ലാ സൃഷ്ടികളോടും കരുണ കാണിക്കേണ്ടതുണ്ട്. എന്നാൽ മനുഷ്യരെ പ്രത്യേകം ഇവിടെ എടുത്തു പറഞ്ഞത് അവർക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന് വേണ്ടിയാണ്.
  2. അല്ലാഹുവാണ് അപാരമായി കരുണ ചൊരിയുന്നവനും തൻ്റെ കരുണയുള്ള ദാസന്മാരോട് കരുണ കാണിക്കുന്നവനും. പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അതിൻ്റെ ഇനത്തിൽ നിന്ന് തന്നെയായിരിക്കും.
  3. ജനങ്ങളോട് കരുണ കാണിക്കുക എന്നതിൽ അവർക്ക് നന്മ ചെയ്യലും, അവരിൽ നിന്ന് പ്രയാസങ്ങൾ തടുക്കലും, അവരോട് ഏറ്റവും നല്ല വിധത്തിൽ പെരുമാറലും ഉൾപ്പെടും.