/ വിധവയുടെയും ദരിദ്രൻ്റെയും കാര്യത്തിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്. അല്ലെങ്കിൽ രാത്രി മുഴുവൻ നിന്നു നിസ്കരിക്കുകയും, പകൽ മുഴുവൻ നോമ്പ് നോൽക്കുകയും ചെയ്യുന്ന വ്യക്തിയെ പോലെയാണ്...

വിധവയുടെയും ദരിദ്രൻ്റെയും കാര്യത്തിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്. അല്ലെങ്കിൽ രാത്രി മുഴുവൻ നിന്നു നിസ്കരിക്കുകയും, പകൽ മുഴുവൻ നോമ്പ് നോൽക്കുകയും ചെയ്യുന്ന വ്യക്തിയെ പോലെയാണ്...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിധവയുടെയും ദരിദ്രൻ്റെയും കാര്യത്തിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്. അല്ലെങ്കിൽ രാത്രി മുഴുവൻ നിന്നു നിസ്കരിക്കുകയും, പകൽ മുഴുവൻ നോമ്പ് നോൽക്കുകയും ചെയ്യുന്ന വ്യക്തിയെ പോലെയാണ്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഭർത്താവ് മരണപ്പെട്ട, നോക്കാൻ ആരുമില്ലാത്ത വിധവയായ ഒരു സ്ത്രീയുടെ പ്രയാസങ്ങൾ പരിഹരിച്ചു നൽകുന്നവനും, ആവശ്യങ്ങളേറെയുള്ള ദരിദ്രനെ സഹായിക്കുകയും അവന് ദാനം നൽകുകയും, ഇതിലെല്ലാം അല്ലാഹുവിൻ്റെ പ്രതിഫലം മാത്രം കാംക്ഷിക്കുകയും ചെയ്യുന്നവന് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന ഒരാളുടെ പ്രതിഫലം പോലുള്ളതുണ്ട്. അതല്ലെങ്കിൽ ക്ഷീണിക്കാതെ രാത്രി മുഴുവൻ നിസ്കരിക്കുന്ന ഒരാളുടെയോ, ഇടവേളയില്ലാതെ പകലുകളിൽ നോമ്പെടുക്കുന്ന ഒരാളുടെയോ പ്രതിഫലം പോലുള്ളതുണ്ട്.

Hadeeth benefits

  1. പരസ്പരം സഹായിക്കാനും കൈത്താങ്ങേകാനും ദുർബലരുടെ പ്രയാസങ്ങൾ നീക്കിക്കൊടുക്കാനുമുള്ള പ്രോത്സാഹനം.
  2. എല്ലാ നല്ല പ്രവർത്തികളും ഇബാദത്ത് (ആരാധന) എന്നതിൻ്റെ പരിധിയിൽ പെടും. വിധയയുടെയും ദരിദ്രൻ്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക എന്നതും ഇബാദത്തിൽ പെടുന്നതാണ്.
  3. ഇബ്നു ഹുബൈറഃ (റഹി) പറയുന്നു: "ഹദീഥിൽ പറയപ്പെട്ട നന്മ ചെയ്യുന്ന വ്യക്തിക്ക് അല്ലാഹു നോമ്പുകാരൻ്റെയും നിസ്കരിക്കുന്നവൻ്റെയും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവൻ്റെയും പ്രതിഫലം ഒരുമിച്ചു നൽകുമെന്നാണ് ഉദ്ദേശ്യം. കാരണം വിധവയുടെ വിഷയത്തിൽ അവളുടെ ഭർത്താവിൻ്റെ സ്ഥാനത്താണ് അയാൾ നിലയുറപ്പിച്ചത്... ദരിദ്രനെ സംബന്ധിച്ചിടത്തോളം അവന് സ്വയം എടുത്തു പൊക്കാൻ കഴിയാത്ത കാര്യത്തിലും അയാൾ അവനെ സഹായിച്ചിരിക്കുന്നു. ചുരുക്കത്തിൽ, അവൻ്റെ ഭക്ഷണത്തിൽ നിന്ന് കൂടുതലുള്ളത് അവൻ ദാനമായി നൽകി. അതോടൊപ്പം അവൻ്റെ ശാരീരിക പരിശ്രമവും ദാനമായി നൽകി. അതിനാൽ അവനെ കൊണ്ടുള്ള പ്രയോജനം നോമ്പിനും നിസ്കാരത്തിനും അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദിനും പകരമായിത്തീർന്നു."