അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: “നിങ്ങൾ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേ...
അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലുമെല്ലാം വിശ്വസിച്ചവർ മാത്രമേ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂ എന്ന് നബി -ﷺ- വ്യക്തമാക്കുന്നു. ഒരാളുടെ ഈമാൻ പൂർണ്ണ...
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്‌ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക...
നബി -ﷺ- യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: "ഇസ്‌ലാമിൻ്റെ ഏതു കാര്യമാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്?" നബി -ﷺ- ഉത്തരമായി രണ്ട് കാര്യങ്ങൾ പറഞ്ഞു: ഒന്ന്: ദ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തിന്മകൾ അല്ലാഹു മായ്ച്ചു കളയാനും, പദവികൾ ഉയർത്തി നൽകാനും കാരണമാകുന്ന ഒരു കാര്യം ഞാൻ നിങ്...
തിന്മകൾ പൊറുത്തു നൽകപ്പെടാനും, അവ മലക്കുകൾ രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഏടുകളിൽ നിന്ന് മായ്ച്ചു കളയപ്പെടാനും, സ്വർഗത്തിൽ ഉന്നത സ്ഥാനം ലഭിക്കാനും കാരണ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനിനെക്കാൾ നല്ലതും, അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളവനും. (...
സത്യവിശ്വാസി അവൻ മുഴുവൻ നന്മയാണ്; എന്നാൽ തൻ്റെ വിശ്വാസത്തിലും തീരുമാനങ്ങളിലും സമ്പത്തിലും മറ്റു മേഖലകളിലും ശക്തനായ ഒരാളാണ് ദുർബലനായ ഒരു വിശ്വാസിയേക്കാ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങൾ (ശരിയോട്) അടുത്തെത്തുകയും, നേരെ നിലകൊള്ളുകയും ചെയ്യുക. അറിയുക! നിങ്ങളിലൊരാളും തൻ്...
സ്വഹാബികളോട് നന്മകൾ പ്രവർത്തിക്കാനും, സാധ്യമാകുന്നിടത്തോളം അല്ലാഹുവിനെ സൂക്ഷിക്കാനും, അതിൽ അതിരുകവിച്ചിലോ അലസതയോ ബാധിക്കാതിരിക്കാനും, തങ്ങളുടെ പ്രവർത്...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: “നിങ്ങൾ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ മുഅ്മിനുകളുമാകില്ല. നിങ്ങൾക്ക് ഞാൻ ഒരു പ്രവർത്തനം അറിയിച്ചു തരട്ടെയോ; അത് ചെയ്താൽ നിങ്ങൾ പരസ്പരം സ്നേഹിക്കും. നിങ്ങൾക്കിടയിൽ സലാം വർദ്ധിപ്പിക്കുക.”

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്‌ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തിന്മകൾ അല്ലാഹു മായ്ച്ചു കളയാനും, പദവികൾ ഉയർത്തി നൽകാനും കാരണമാകുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!" സ്വഹാബികൾ പറഞ്ഞു: "അതെ! അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "പ്രയാസകരമായ സന്ദർഭങ്ങളിലും വുദൂഅ് പൂർണമായെടുക്കുക. മസ്ജിദിലേക്ക് ചുവടുകൾ അധികരിപ്പിക്കുക. ഒരു നിസ്കാരത്തിന് ശേഷം അടുത്ത നിസ്കാരം കാത്തിരിക്കുക; അതാണ് യഥാർത്ഥ രിബാത്വ് (അതിർത്തി സംരക്ഷണം)."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനിനെക്കാൾ നല്ലതും, അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളവനും. (മുഅ്മിനുകളായ) എല്ലാവരിലും നന്മയുണ്ട്. നിനക്ക് ഉപകാരമുള്ളതിൽ (അത് പ്രവർത്തിക്കാൻ) നീ താത്പര്യം കാണിക്കുക. നീ അല്ലാഹുവിനോട് സഹായം തേടുക. നീ കഴിവുകെട്ടവനാകരുത്. നിനക്ക് (പ്രയാസകരമായ) വല്ലതും ബാധിച്ചാൽ 'ഞാൻ അങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിച്ചേനെ' എന്ന് നീ പറയരുത്. മറിച്ച്, നീ പറയുക: 'അല്ലാഹുവിന്റെ വിധി! അവനുദ്ദേശിച്ചത് അവൻ പ്രവർത്തിക്കുന്നു.' കാരണം 'എങ്കിൽ' എന്ന വാക്ക് പിശാചിന് പ്രവർത്തിക്കാനുള്ള വാതിൽ തുറക്കും."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങൾ (ശരിയോട്) അടുത്തെത്തുകയും, നേരെ നിലകൊള്ളുകയും ചെയ്യുക. അറിയുക! നിങ്ങളിലൊരാളും തൻ്റെ പ്രവർത്തനം കൊണ്ട് രക്ഷപ്പെടുകയില്ല." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! താങ്കളും രക്ഷപ്പെടുകയില്ല?!" നബി -ﷺ- പറഞ്ഞു: "ഞാനും രക്ഷപ്പെടില്ല. അല്ലാഹു അവൻ്റെ കാരുണ്യവും ഔദാര്യവും കൊണ്ട് എന്നെ മൂടിയാലല്ലാതെ."

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "അയൽവാസിക്ക് അനന്തരാവകാശം ലഭിക്കുമെന്ന് ഞാൻ ധരിച്ചു പോകുന്നത് വരെ അയൽവാസികളുടെ കാര്യം ജിബ്രീൽ -عَلَيْهِ السَّلَامُ- എന്നോട് ഉപദേശിച്ചു കൊണ്ടേയിരുന്നു."

അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തൻ്റെ സഹോദരൻ്റെ അഭിമാനത്തെ പ്രതിരോധിച്ചാൽ അന്ത്യനാളിൽ അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽ നിന്ന് തടുക്കുന്നതാണ്."

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല."

നബി -ﷺ- യുടെ പത്നിയായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "സൗമ്യത ഏതൊരു കാര്യത്തിലുണ്ടോ, അത് അക്കാര്യത്തിന് ഭംഗി നൽകാതിരിക്കില്ല. ഏതൊരു കാര്യത്തിൽ നിന്ന് അത് ഊരിയെടുക്കപ്പെടുന്നോ, അത് അക്കാര്യത്തെ വികൃതമാക്കാതിരിക്കില്ല."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും (ഇസ്ലാം) ദീൻ എളുപ്പമാണ്. ദീനിൽ ഒരാൾ കടുപ്പം കാണിച്ചാൽ ദീൻ അവനെ പരാജയപ്പെടുത്താതിരിക്കില്ല. അതിനാൽ നിങ്ങൾ കൃത്യമായ മാർഗം സ്വീകരിക്കുകയും, അടുത്തേക്ക് എത്താൻ ശ്രമിക്കുകയും ചെയ്യുക, നിങ്ങൾ സന്തോഷിക്കുകയും ചെയ്യുക. അതിരാവിലെകളിലും വൈകുന്നേരങ്ങളിലും രാത്രിയുടെ അന്ത്യയാമങ്ങളിൽ നിന്ന് കുറച്ചും (ആരാധനകൾ നിർവ്വഹിച്ചു കൊണ്ട്) നിങ്ങൾ സഹായം തേടുക."

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ എളുപ്പമുണ്ടാക്കുക; ഞെരുക്കമുണ്ടാക്കരുത്. നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക; അകറ്റിക്കളയരുത്."

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ ഉമർ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "കൃത്വിമത്വം പുലർത്തുന്നത് ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു."