/ ആരെങ്കിലും തൻ്റെ സഹോദരൻ്റെ അഭിമാനത്തെ പ്രതിരോധിച്ചാൽ അന്ത്യനാളിൽ അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽ നിന്ന് തടുക്കുന്നതാണ്...

ആരെങ്കിലും തൻ്റെ സഹോദരൻ്റെ അഭിമാനത്തെ പ്രതിരോധിച്ചാൽ അന്ത്യനാളിൽ അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽ നിന്ന് തടുക്കുന്നതാണ്...

അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തൻ്റെ സഹോദരൻ്റെ അഭിമാനത്തെ പ്രതിരോധിച്ചാൽ അന്ത്യനാളിൽ അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽ നിന്ന് തടുക്കുന്നതാണ്."

വിശദീകരണം

ആരെങ്കിലും തൻ്റെ സഹോദരനായ ഒരു മുസ്‌ലിമിൻ്റെ അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടി അവൻ്റെ അസാന്നിധ്യത്തിൽ ശ്രമിച്ചാൽ -അവനെ മറ്റൊരാൾ ചീത്ത പറയുന്നതോ മോശം പ്രവർത്തിക്കുന്നതോ തടഞ്ഞാൽ- അല്ലാഹു ഖിയാമത്ത് നാളിലെ ശിക്ഷ അവനിൽ നിന്ന് തടുത്തു നിർത്തുന്നതാണ്.

Hadeeth benefits

  1. മുസ്‌ലിംകളുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്ന സംസാരങ്ങളിൽ നിന്നുള്ള വിലക്ക്.
  2. പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അതിൻ്റെ ഇനവും രീതിയും അനുസരിച്ചായിരിക്കും. ആരെങ്കിലും തൻ്റെ സഹോദരനെ പ്രതിരോധിച്ചാൽ അല്ലാഹു നരകത്തെ അവനിൽ നിന്നും പ്രതിരോധിക്കും.
  3. ഇസ്‌ലാം പരസ്പര സാഹോദര്യത്തിൻ്റെയും മുസ്‌ലിംകൾക്കിടയിലുള്ള പരസ്പര സഹകരണത്തിൻ്റെയും മതമാണ്.