- ഇഹലോകത്തും പരലോകത്തും ഉപകാരപ്രദമായ മതപാഠങ്ങൾ ചോദിച്ചറിയാൻ സ്വഹാബികൾക്കുണ്ടായിരുന്ന താൽപ്പര്യം.
- സലാം പറയുക എന്നതും, ഭക്ഷണം നൽകുക എന്നതും ഇസ്‌ലാമിലെ അതീവ ശ്രേഷ്ഠകരമായ പ്രവർത്തനങ്ങളിൽ പെട്ടതാണ്. കാരണം എല്ലാ സാഹചര്യങ്ങളിലും ജനങ്ങൾക്ക് ആവശ്യമുള്ള കാര്യമാണത്.
- ഹദീഥിൽ പറഞ്ഞ നന്മകളിൽ ഒന്ന് വാക്ക് കൊണ്ടുള്ള നന്മയും, മറ്റൊന്ന് പ്രവർത്തി കൊണ്ടുള്ള നന്മയുമാണ്. ഇവ രണ്ടും ഒരുമിക്കുമ്പോഴാണ് നന്മയുടെ പൂർണ്ണതയുണ്ടാകുന്നത്.
- മുസ്‌ലിംകൾ പരസ്പരം ഇടപഴകുന്നതിൽ ശ്രദ്ധിക്കേണ്ട രണ്ട് സ്വഭാവഗുണങ്ങളാണ് ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ തൻ്റെ രക്ഷിതാവായ അല്ലാഹുവിനോടുള്ള ബന്ധത്തിൽ പാലിക്കേണ്ട മര്യാദകൾ വേറെയുമുണ്ട്.
- മുസ്‌ലിംകളോട് മാത്രമേ അങ്ങോട്ട് സലാം പറഞ്ഞ് കൊണ്ട് ആരംഭിക്കാൻ പാടുള്ളൂ. കാഫിറായ ഒരാളോട് സലാം പറഞ്ഞു കൊണ്ട് ആരംഭിക്കാൻ പാടില്ല.