- ഈമാനിൽ ജനങ്ങൾക്ക് ഏറ്റക്കുറച്ചിലുകളുണ്ടാവും.
- പ്രവർത്തനങ്ങളിൽ ശക്തിയുണ്ടാവുക എന്നത് നബി -ﷺ- പ്രോത്സാഹിപ്പിച്ച കാര്യമാണ്; കാരണം ദുർബലത കൊണ്ട് നേടാൻ കഴിയാത്തത് ശക്തി കൊണ്ട് നേടിയെടുക്കാൻ കഴിയും.
- തനിക്ക് ഉപകാരപ്രദമായതിന് വേണ്ടി പരിശ്രമിക്കുകയും, ഉപകാരമില്ലാത്തത് ഉപേക്ഷിക്കുകയും ചെയ്യണം.
- തൻ്റെ എല്ലാ കാര്യങ്ങളിലും അല്ലാഹുവിൻ്റെ സഹായം നിർബന്ധമായും ചോദിക്കേണ്ടവനാണ് ഒരു വിശ്വാസി. അവനൊരിക്കലും തൻ്റെ സ്വന്തം കഴിവിൽ ഭരമേൽപ്പിക്കരുത്.
- അല്ലാഹുവിൻ്റെ വിധിനിർണ്ണയം സ്ഥാപിക്കുന്ന ഹദീഥാണിത്. അതൊന്നും കാരണങ്ങൾ സ്വീകരിക്കുന്നതിനും നന്മകൾ അന്വേഷിക്കുന്നതിൽ പരിശ്രമിക്കുക എന്നതിനും എതിരല്ല.
- പ്രയാസങ്ങൾ ബാധിക്കുമ്പോൾ നിരാശ കലർന്ന സ്വരത്തിൽ 'ഇങ്ങനെ ചെയ്തിരുന്നെങ്കിൽ...' എന്ന് പറയുന്നത് വിലക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിനെതിരെ സംസാരിക്കുന്നതും നിഷിദ്ധമാണ്.