- കൃത്രിമത്വം വിലക്കപ്പെട്ടു എന്ന് പറഞ്ഞതിൽ ചോദ്യങ്ങൾ അധികരിപ്പിക്കുന്നതും, തനിക്ക് അറിവില്ലാത്ത കാര്യങ്ങളിൽ സംസാരിക്കാൻ ശ്രമിക്കുന്നതും, അല്ലാഹു വിശാലത നൽകിയ കാര്യത്തിൽ കാഠിന്യം പുലർത്തുന്നതുമെല്ലാം ഉൾപ്പെടും.
- എല്ലാ കാര്യങ്ങളിലും ലാളിത്യം പുലർത്തേണ്ടവനാണ് ഒരു മുസ്‌ലിം. വാക്കിലോ പ്രവർത്തിയിലോ ഭക്ഷണത്തിലോ പാനീയങ്ങളിലോ സംസാരങ്ങളിലേ മറ്റേതു സാഹചര്യങ്ങളിലോ കൃത്രിമത്വം ആവശ്യമില്ല.
- ഇസ്‌ലാം ലാളിത്യവും എളുപ്പവും നിറഞ്ഞു നിൽക്കുന്ന മതമാണ്.