അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്‌ലാമിനെ തൻ്റെ മതമായും, മുഹമ്മദ് നബി...
തൻ്റെ വിശ്വാസത്തിൽ സത്യസന്ധത പുലർത്തുകയും, അതിൽ സമാധാനം കണ്ടെത്തുകയും ചെയ്യുന്ന യഥാർത്ഥ മുഅ്മിൻ തൻ്റെ ഹൃദയത്തിൽ വിശ്വാസത്തിൻ്റെ ഫലമായി ലഭിക്കുന്ന വിശാ...
മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ മുആദ്! അല്ലാഹു സത്യം! ഞാൻ താങ്കളെ സ്നേഹിക്കുന്നു! ഹേ മുആദ്! ഞാൻ നിനക്കൊരു ഉപദേശം ന...
നബി -ﷺ- മുആദ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ കൈ പിടിച്ചു കൊണ്ട് അദ്ദേഹത്തോട് പറഞ്ഞു: 'അല്ലാഹു സത്യം! ഞാൻ താങ്കളെ സ്നേഹിക്കുന്നു. മുആദ്! എല്ലാ നിസ്കാരത...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരടിമ തൻ്റെ റബ്ബിനോട് ഏറ്റവും അടുക്കുന്നത് അവൻ സുജൂദിലായിരിക്കുന്ന വേളയിലാണ്. അതിനാൽ നിങ...
ഒരടിമ അല്ലാഹുവിനോട് ഏറ്റവും അടുത്താകുന്ന സന്ദർഭം അവൻ സുജൂദ് (സാഷ്ടാംഗം) ചെയ്യുന്ന വേളയിലായിരിക്കുമെന്ന് നബി ﷺ അറിയിക്കുന്നു. കാരണം നമസ്കരിക്കുന്ന വ്യക...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി -ﷺ- യുടെ ഏറ്റവുമധികം പ്രാർത്ഥിക്കാറുണ്ടായിരുന്ന പ്രാർത്ഥന ഇപ്രകാരമായിരുന്നു: അല്ലാഹുവേ! ഞങ്ങൾക്ക് ദുനിയാവിൽ...
ആശയസമ്പുഷ്ടമായ വാക്കുകൾ ഉൾക്കൊള്ളുന്ന പ്രാർത്ഥനകൾ നബി -ﷺ- അധികരിപ്പിക്കാറുണ്ടായിരുന്നു. അതിൽ പെട്ടതാണ് ഈ പ്രാർത്ഥന: "അല്ലാഹുവേ! ഞങ്ങളുടെ രക്ഷിതാവേ, ഞങ...
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ കർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും, നിങ്ങളുടെ രാജാധി രാജനായ
അല്ലാഹുവിങ്കൽ നിങ്ങൾക്കേ...
നബി -ﷺ- തൻ്റെ സ്വഹാബികളോട് ചോദിക്കുന്നു: -
നിങ്ങളുടെ പ്രവർത്തനങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും ശ്രേഷ്ഠമായതും നന്മയേറിയതും പരിശുദ്ധമായതുമായ പ്രവർത്തനം ഞ...
അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്‌ലാമിനെ തൻ്റെ മതമായും, മുഹമ്മദ് നബിയെ -ﷺ- ദൂതനായും തൃപ്തിപ്പെട്ടവൻ ഈമാനിൻ്റെ (വിശ്വാസത്തിൻ്റെ) രുചി ആസ്വദിച്ചിരിക്കുന്നു."
മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ മുആദ്! അല്ലാഹു സത്യം! ഞാൻ താങ്കളെ സ്നേഹിക്കുന്നു! ഹേ മുആദ്! ഞാൻ നിനക്കൊരു ഉപദേശം നൽകട്ടെ. എല്ലാ നിസ്കാരത്തിൻ്റെയും അവസാനം ഇപ്രകാരം പറയുന്നത് നീയൊരിക്കലും ഉപേക്ഷിക്കരുത്. അല്ലാഹുവേ! നിന്നെ സ്മരിക്കാനും, നിനക്ക് നന്ദി പ്രകടിപ്പിക്കാനും, നിനക്ക് നല്ല രൂപത്തിൽ ഇബാദത്ത് നിർവഹിക്കാനും നീയെന്നെ സഹായിക്കേണമേ!"
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരടിമ തൻ്റെ റബ്ബിനോട് ഏറ്റവും അടുക്കുന്നത് അവൻ സുജൂദിലായിരിക്കുന്ന വേളയിലാണ്. അതിനാൽ നിങ്ങൾ (സുജൂദിലായിരിക്കുമ്പോൾ) പ്രാർത്ഥന അധികരിപ്പിക്കുക."
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ കർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും, നിങ്ങളുടെ രാജാധി രാജനായ
അല്ലാഹുവിങ്കൽ നിങ്ങൾക്കേറ്റവും പരിശുദ്ധി നേടിത്തരുന്നതും, നിങ്ങളുടെ പദവികൾ ഏറെ
ഉയർത്തിത്തരുന്നതും, സ്വർണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാൾ നിങ്ങൾക്കുത്തമവും, നിങ്ങളുടെ ശത്രുവിനെ നിങ്ങൾ കണ്ടുമുട്ടുകയും എന്നിട്ട് നിങ്ങൾ അവരുടെ കഴുത്തിനു വെട്ടുകയും അവർ നിങ്ങളുടെ കഴുത്തിനു വെട്ടുകയും ചെയ്യുന്നതിനേക്കാൾ ഉത്തമവുമായ ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" സ്വഹാബിമാർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ സ്മരിക്കൽ (ദിക്ർ ചെയ്യൽ)."
മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്ന ഒരു പ്രവർത്തനം എനിക്ക് അറിയിച്ചു തന്നാലും." നബി -ﷺ- പറഞ്ഞു: "നീ ചോദിച്ചിരിക്കുന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. എന്നാൽ അല്ലാഹു എളുപ്പമാക്കി നൽകിയവർക്ക് അത് ലളിതവുമാണ്. നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. നിസ്കാരം നിലനിർത്തുക. സകാത്ത് നൽകുക. റമദാൻ മാസം നോമ്പെടുക്കുക. ഹജ്ജ് നിർവ്വഹിക്കുക." ശേഷം നബി -ﷺ- ചോദിച്ചു: "നന്മയുടെ കവാടങ്ങൾ ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ?! നോമ്പ് പരിചയാണ്. വെള്ളം അഗ്നിയെ കെടുത്തുന്നത് പോലെ, ദാനധർമ്മം തിന്മകളെ കെടുത്തുന്നതാണ്. രാത്രിയുടെ മധ്യ വേളയിലുള്ള
നിസ്കാരവും. ശേഷം അവിടുന്ന് പാരായണം ചെയ്തു: "ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ റബ്ബിനോട് പ്രാർത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നല്കിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല." ശേഷം നബി -ﷺ- പറഞ്ഞു: "സർവ്വ നന്മയുടെയും ശിരസ്സും സ്തംഭവും അതിൻ്റെ ഉയർച്ചയും ഏതിലെല്ലാമാണെന്ന് ഞാൻ പറഞ്ഞു തരട്ടെയോ?!" ഞാൻ പറഞ്ഞു: "അതെ! അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "കാര്യങ്ങളുടെ ശിരസ്സ് ഇസ്ലാമാണ്. അതിൻ്റെ സ്തംഭം നിസ്കാരവും, അതിൻ്റെ ഉയർച്ച ജിഹാദുമാണ്." ശേഷം നബി -ﷺ- ചോദിച്ചു: "ഇതെല്ലാം ഉടമപ്പെടുത്തുന്ന കാര്യം എന്താണെന്ന് ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ?!" ഞാൻ പറഞ്ഞു: "അറിയിച്ചാലും! അല്ലാഹുവിൻ്റെ റസൂലേ!" അവിടുന്ന് തൻ്റെ നാവ് പിടിച്ചു കൊണ്ടു പറഞ്ഞു: "ഇത് നീ പിടിച്ചു വെക്കുക." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ! നാം സംസാരിക്കുന്നതിൻ്റെ പേരിൽ നമ്മൾ പിടികൂടപ്പെടുമോ?!" അവിടുന്ന് പറഞ്ഞു: "ജനങ്ങൾ നരകത്തിലേക്ക് തങ്ങളുടെ മുഖങ്ങൾ കുത്തിയ നിലയിൽ -അല്ലെങ്കിൽ മൂക്കു കുത്തിയ നിലയിൽ- വീഴുന്നത് അവരുടെ നാവുകൾ കൊയ്തെടുത്തത് കൊണ്ടല്ലാതെ മറ്റെന്താണ്?!"
ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- എല്ലാ രാത്രിയിലും തൻ്റെ വിരിപ്പിലേക്ക് വന്നെത്തിയാൽ അവിടുത്തെ കൈപ്പത്തികൾ ചേർത്തുപിടിക്കുകയും, ശേഷം അതിലേക്ക് ഊതുകയും ചെയ്തു കൊണ്ട് അതിലേക്ക് സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുമായിരുന്നു. ശേഷം തൻ്റെ രണ്ട് കൈപ്പത്തികൾ കൊണ്ടും ശരീരത്തിൻ്റെ സാധ്യമായ ഭാഗങ്ങളിലെല്ലാം അവിടുന്ന് തടവുകയും ചെയ്യുമായിരുന്നു. തല തടവിക്കൊണ്ട് ആരംഭിക്കുകയും, മുഖവും ശരീരത്തിൻ്റെ മുൻഭാഗങ്ങളും തടവുകയും ചെയ്യുമായിരുന്നു അവിടുന്ന്. ഇങ്ങനെ മൂന്ന് തവണ അവിടുന്ന് ചെയ്യാറുണ്ടായിരുന്നു.
ശദ്ദാദ് ബ്നു ഔസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പാപമോചനപ്രാർത്ഥനകളുടെ നേതാവ് (എന്നറിയപ്പെടുന്ന പ്രാർത്ഥന) എന്നാൽ നീ ഇങ്ങനെ പറയലാണ്: اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ അർത്ഥം: "അല്ലാഹുവേ, നീയാണ് എന്റെ റബ്ബ്, നീയല്ലാതെ മറ്റൊരു ഇലാഹ് (ആരാധ്യൻ) ഇല്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിൻ്റെ അടിമയാണ്. എനിക്ക് സാധിക്കുവോളം ഞാൻ നിന്നോടുള്ള വാഗ്ദാനത്തിലും കരാറിലുമാണ്. ഞാൻ പ്രവർത്തിച്ചത്തിൻ്റെ ദൂഷ്യങ്ങളിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു. നിൻ്റെ അനുഗ്രഹങ്ങൾ ഞാനിതാ സമ്മതിക്കുന്നു. എൻ്റെ പാപങ്ങളും ഞാനിതാ സമ്മതിക്കുന്നു. നീ എനിക്ക് പൊറുത്തുതരേണമേ. പാപങ്ങൾ പൊറുക്കാൻ നീയല്ലാതെ മറ്റാരുമില്ല." ആരെങ്കിലും ഉറച്ച വിശ്വാസത്തോടെ ഇത് പകലിൽ പറയുകയും വൈകുന്നേരത്തിനു മുൻപ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നതാണ്. ആരെങ്കിലും ഉറച്ച വിശ്വാസത്തോടെ ഇത് വൈകുന്നേരം പറയുകയും പ്രഭാതമാകുന്നതിന് മുൻപ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നതാണ്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ-പ്രഭാതമായാൽ ഇപ്രകാരം പറയുമായിരുന്നു: "അല്ലാഹുവേ! നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രഭാതത്തിലായിരിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രദോഷത്തിലുമായിട്ടുള്ളത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ മരിക്കുന്നതും. നിന്നിലേക്കാണ് പുനരുത്ഥാനവും." വൈകുന്നേരമായാൽ അവിടുന്ന് പറയും: "അല്ലാഹുവേ! നിന്നെക്കൊണ്ടാണ് ഞങ്ങൾക്ക് വൈകുന്നേരമായിരിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രഭാതത്തിലായതും. നിന്നെക്കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ മരിക്കുന്നതും. നിന്നിലേക്കാണ് പുനരുത്ഥാനവും." ചിലപ്പോൾ (അവസാനത്തിൽ അവിടുന്ന് പറയും): "നിന്നിലേക്കാണ് സർവ്വരുടെയും മടക്കവും."
അബാൻ ബ്നു ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- പറയുന്നതായി ഞാൻ കേട്ടു: നബി -ﷺ- പറഞ്ഞിരിക്കുന്നു: "ഒരാൾ (വൈകുന്നേരം) മൂന്നു തവണ ഇപ്രകാരം പറഞ്ഞാൽ രാവിലെയാകുന്നത് വരെ പൊടുന്നനെയുള്ള ഒരു ഉപദ്രവവും അവനെ ബാധിക്കുന്നതല്ല. (സാരം) അല്ലാഹുവിൻ്റെ നാമത്തിൽ; അവൻ്റെ നാമത്തോടൊപ്പം ആകാശങ്ങളിലോ ഭൂമിയിലോ യാതൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു." ഈ (ദിക്ർ) ആരെങ്കിലും പ്രഭാതത്തിൽ പറഞ്ഞാൽ വൈകുന്നേരമാകുന്നത് വരെ പൊടുന്നനെയുള്ള ഒരു ഉപദ്രവവും അവനെ ബാധിക്കുന്നതല്ല.
അങ്ങനെയിരിക്കെ അബാൻ ബ്നു ഉഥ്മാനിന് -رَحِمَهُ اللَّهُ- ഒരിക്കൽ കോട്ടുവാതം ബാധിച്ചു. അദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് ഈ ഹദീഥ് കേട്ട വ്യക്തി അദ്ദേഹത്തെ നോക്കുന്നത് കണ്ടപ്പോൾ അബാൻ -رَحِمَهُ اللَّهُ- പറഞ്ഞു: "എന്തിനാണ് നീ എന്നെ നോക്കുന്നത്?! അല്ലാഹു തന്നെ സത്യം! ഞാൻ ഉഥ്മാനിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചതോ, ഉഥ്മാൻ നബി -ﷺ- യുടെ മേൽ കള്ളം കെട്ടിച്ചമച്ചതോ അല്ല. മറിച്ച് ഇന്ന് ചില കാര്യങ്ങൾ സംഭവിക്കുകയും ഞാൻ ദേഷ്യത്തിലായി പോവുകയും ഈ പ്രാർത്ഥന ചൊല്ലാൻ മറന്നു പോവുകയും ചെയ്തിരുന്നു."
അബ്ദുല്ലാഹി ബ്നു ഖുബൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: മഴയും കടുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ ഞങ്ങൾ നബി -ﷺ- യെ അന്വേഷിച്ചു കൊണ്ട് പുറത്തിറങ്ങി. അവിടുന്ന് ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ അവിടുത്തെ ഞങ്ങൾ കണ്ടെത്തി. അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ പറയുക!" പക്ഷേ ഞാൻ യാതൊന്നും പറഞ്ഞില്ല. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" അപ്പോഴും ഞാൻ ഒന്നും പറഞ്ഞു. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" ഞാൻ പറഞ്ഞു: "എന്താണ് ഞാൻ പറയേണ്ടത്?" നബി -ﷺ- പറഞ്ഞു: "നീ വൈകുന്നേരമായാലും നേരം പുലർന്നാലും മൂന്നു തവണ 'ഖുൽഹുവല്ലാഹു അഹദ്' (സൂറത്തുൽ ഇഖ്ലാസ്), മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖും, സൂറത്തുന്നാസും) എന്നിവ പാരായണം ചെയ്യുക. എല്ലാത്തിൽ നിന്നും നിനക്ക് അത് മതിയാകുന്നതാണ്."
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരു രാത്രിയിൽ നബി -ﷺ-യുടെ
സാന്നിധ്യം എൻ്റെ അരികിൽ ഇല്ലായെന്ന് മനസ്സിലാക്കി
ഞാൻ അവിടുത്തെ പരതി നോക്കി.
അതിനിടയിൽ
എൻ്റെ കൈ നബി -ﷺ- യുടെ കാൽ
പാദങ്ങളിൽ
സ്പർശിച്ചു. അവിടുന്ന് മസ്ജിദിൽ സുജൂദിലായി കൊണ്ട്
കാലുകൾ നാട്ടിവെച്ചിരുന്നു. നബി -ﷺ- പറയുന്നുണ്ടായിരുന്നു: "അല്ലാഹുവേ! നിൻ്റെ തൃപ്തി കൊണ്ട് നിൻ്റെ കോപത്തിൽ നിന്നും, നിൻ്റെ മാപ്പ് കൊണ്ട് നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. നിന്നിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.
നീ അർഹിക്കുന്ന വിധം നിന്നെ
സ്തുതിക്കാനും
പുകഴ്ത്താനും എനിക്ക് കഴിവില്ല.
നീ എങ്ങനെയാണോ നിന്നെ പുകഴ്ത്തിയിരിക്കുന്നത്; അതു പോലെയാണ് നീ."