/ നബി -ﷺ- യുടെ ഏറ്റവുമധികം പ്രാർത്ഥിക്കാറുണ്ടായിരുന്ന പ്രാർത്ഥന ഇപ്രകാരമായിരുന്നു: അല്ലാഹുവേ! ഞങ്ങൾക്ക് ദുനിയാവിൽ നല്ലത് നൽകേണമേ! പരലോകത്തിലും ഞങ്ങൾക്ക് നല്ലത് നൽകേണമേ! നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ!...

നബി -ﷺ- യുടെ ഏറ്റവുമധികം പ്രാർത്ഥിക്കാറുണ്ടായിരുന്ന പ്രാർത്ഥന ഇപ്രകാരമായിരുന്നു: അല്ലാഹുവേ! ഞങ്ങൾക്ക് ദുനിയാവിൽ നല്ലത് നൽകേണമേ! പരലോകത്തിലും ഞങ്ങൾക്ക് നല്ലത് നൽകേണമേ! നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ!...

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി -ﷺ- യുടെ ഏറ്റവുമധികം പ്രാർത്ഥിക്കാറുണ്ടായിരുന്ന പ്രാർത്ഥന ഇപ്രകാരമായിരുന്നു: അല്ലാഹുവേ! ഞങ്ങൾക്ക് ദുനിയാവിൽ നല്ലത് നൽകേണമേ! പരലോകത്തിലും ഞങ്ങൾക്ക് നല്ലത് നൽകേണമേ! നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ!"
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ആശയസമ്പുഷ്ടമായ വാക്കുകൾ ഉൾക്കൊള്ളുന്ന പ്രാർത്ഥനകൾ നബി -ﷺ- അധികരിപ്പിക്കാറുണ്ടായിരുന്നു. അതിൽ പെട്ടതാണ് ഈ പ്രാർത്ഥന: "അല്ലാഹുവേ! ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കുകയും ചെയ്യേണമേ." ഈ പ്രാർത്ഥന ഒരേ സമയം ദുനിയാവിലെ നന്മകളും പരലോകത്തിലെ നന്മകളും ഉൾക്കൊള്ളുന്നു; ഇഹലോകത്തിലെ നന്മകളിൽ വിശാലവും ഹലായതുമായ ഉപജീവനം, സച്ചരിതയായ ഭാര്യ, കൺകുളിർമ്മ നൽകുന്ന മക്കൾ, ആശ്വാസം, ഉപകാരപ്രദമായ വിജ്ഞാനം, സൽകർമ്മങ്ങൾ എന്നിങ്ങനെ മനുഷ്യർ ആഗ്രഹിക്കുന്നതും അനുവദനീയമായതുമായ എല്ലാ നന്മകളും ഉൾപ്പെടും. പരലോകത്തിലെ നന്മകളിൽ ഖബ്ർശിക്ഷയിൽ നിന്നുള്ള രക്ഷ, വിചാരണയിലെ ഭയത്തിൽ നിന്നും നരകത്തിൽ നിന്നുമുള്ള മോചനം, അല്ലാഹുവിൻ്റെ തൃപ്തി ലഭിക്കുക, ശാശ്വതമായ അനുഗ്രഹങ്ങൾ നേടിയെടുക്കാൻ സാധിക്കുക, കരുണാവാരിധിയായ അല്ലാഹുവിനോടുള്ള സാമീപ്യം എന്നിങ്ങനെയുള്ള കാര്യങ്ങളും ഉൾപ്പെടും.

Hadeeth benefits

  1. നബി -ﷺ- യുടെ മാതൃക പിൻപറ്റി ആശയസമ്പുഷ്ടമായ ദുആകൾ കൊണ്ട് പ്രാർത്ഥിക്കുക എന്നത് സുന്നത്താണ്.
  2. ഇഹപര നന്മകൾ ഒരുമിച്ച് തൻ്റെ പ്രാർത്ഥനയിൽ ചോദിക്കുന്നതാണ് ഏറ്റവും പൂർണ്ണമായ രൂപം.