- ഒരാളെ അല്ലാഹുവിൻ്റെ മാർഗത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് അയാളെ അറിയിക്കുക എന്നത് ഇസ്‌ലാമിക മര്യാദയാണ്.
- ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന നിർബന്ധ നിസ്കാരത്തിൻ്റെയും സുന്നത്ത് നിസ്കാരത്തിൻ്റെയും അവസാനത്തിൽ സ്ഥിരമായി ചൊല്ലുന്നത് നല്ലതാണ്.
- വളരെ ചെറിയ വാക്കുകൾ മാത്രമേ ഉള്ളൂവെങ്കിലും ഈ പ്രാർത്ഥനയിൽ ഐഹികവും പാരത്രികവുമായ എല്ലാ ആവശ്യങ്ങളും അടങ്ങിയിരിക്കുന്നു.
- അല്ലാഹുവിൻ്റെ മാർഗത്തിൽ സ്നേഹിക്കുക എന്നതിൻ്റെ ഫലങ്ങൾ പലതുണ്ട്; പരസ്പരം സത്യവും ശരിയും ഉപദേശിക്കുക എന്നതും, ഗുണദോഷിക്കുക എന്നതും, നന്മകളിലും ധർമ്മനിഷ്ഠയിലും പരസ്പരം സഹായിക്കുക എന്നതും അതിൽ പെട്ടതാണ്.
- ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: "അല്ലാഹുവിനുള്ള ദിക്ർ ഹൃദയവിശാലതയുടെ ആരംഭമാണ്. അല്ലാഹുവിന് നന്ദി കാണിക്കുക എന്നത് അനുഗ്രഹങ്ങൾക്കുള്ള വഴിയും, നല്ല രൂപത്തിൽ അല്ലാഹുവിനെ ആരാധിക്കുക എന്നത് അല്ലാഹുവല്ലാത്ത എല്ലാത്തിൽ നിന്നുമുള്ള വിടുതലും നൽകുന്നു."