- രാവിലെയും വൈകുന്നേരവും ഈ ദിക്ർ ചൊല്ലുന്നത് പുണ്യകരമാണ്. അല്ലാഹുവിൻ്റെ അനുമതിയോടെ, എന്തെങ്കിലുമൊരു പ്രയാസം അവനെ പൊടുന്നനെ ബാധിക്കുന്നതിൽ നിന്നും, എന്തെങ്കിലും വിപത്ത് അവനുണ്ടാകുന്നതിൽ നിന്നും അതിലൂടെ അവന് സംരക്ഷണം നൽകപ്പെടും.
- ആദ്യകാലക്കാരായ സച്ചരിതരായ മുൻഗാമികൾക്ക് അല്ലാഹുവിലുണ്ടായിരുന്ന ദൃഢമായ വിശ്വാസവും, നബി -ﷺ- പറഞ്ഞു നൽകുന്ന കാര്യങ്ങളിൽ അവർക്കുണ്ടായിരുന്ന ഉറച്ച ബോധ്യവും.
- രാവിലെയും വൈകുന്നേരവും ദിക്റുകൾ ചൊല്ലാൻ പ്രത്യേകമായി സമയം നിശ്ചയിച്ചത് (അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന്) അശ്രദ്ധയിലാകുന്നതിൽ നിന്നും, അല്ലാഹുവിൻ്റെ അടിമയാണ് താൻ എന്ന ബോധ്യം നഷ്ടപ്പെടുന്നതിൽ നിന്നും ഓരോ മുസ്‌ലിമിനെയും സംരക്ഷിക്കുന്നതാണ്.
- അല്ലാഹുവിനെ സ്മരിക്കുകയും ദിക്റുകൾ ചൊല്ലുകയും ചെയ്യുന്ന വ്യക്തിയുടെ വിശ്വാസത്തിൻ്റെയും ഭയഭക്തിയുടെയും ഹൃദയസാന്നിദ്ധ്യത്തിൻ്റെയും, അതിനോടൊപ്പമുള്ള ഇഖ്ലാസിൻ്റെയും ദൃഢവിശ്വാസത്തിൻ്റെയും തോതനുസരിച്ചായിരിക്കും ഇത്തരം ദിക്റുകൾക്കുള്ള ഫലം ലഭിക്കുക.