അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- കൊമ്പുകളുള്ള, വെള്ളയും കറുപ്പും നിറമുള്ള രണ്ട് മുട്ടനാടുകളെ ഉദ്ഹിയ്യത്തായി ബലിയർപ്പിച്ചു. തൻ്റെ കൈകൾ കൊണ...
ബലിപെരുന്നാൾ ദിവസത്തിൽ നബി -ﷺ- ഉദ്ഹിയ്യത്തായി കൊമ്പുകളുള്ള വെള്ളയിൽ കറുപ്പ് കലർന്ന നിറമുള്ള രണ്ട് മുട്ടനാടുകളെ അറുത്തുവെന്നും, അവയെ അറുക്കുമ്പോൾ അവിടു...
അബ്ദു റഹ്മാൻ ബ്നു അബീ ലയ്‌ലാ നിവേദനം: അവർ ഹുദൈഫ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹം വെള്ളം ആവശ്യപ്പെടുകയും, ഒരു മജൂസി അദ്ദ...
പുരുഷന്മാർ എല്ലാ തരത്തിലുള്ള പട്ടുകളും ധരിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. അതോടൊപ്പം സ്വർണ്ണത്തിൻ്റെയോ വെള്ളിയുടെയോ പാത്രങ്ങളിൽ ഭക്ഷണപാനീയങ്ങൾ ക...
അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മൂന്ന് വിഭാഗത്തിൽ നിന്ന് (നന്മതിന്മകൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവ...
ആദമിൻ്റെ സന്തതികളായ എല്ലാ മനുഷ്യർക്കും അല്ലാഹുവിൽ നിന്നുള്ള കൽപ്പനകൾ പാലിക്കുക എന്ന ബാധ്യതയുണ്ട് എന്ന് നബി -ﷺ-അറിയിക്കുന്നു; മൂന്ന് വിഭാഗങ്ങൾക്കൊഴികെ:...
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- 'ഖസഅ്' (ഭാഗിക മുണ്ഡനം) വിരോധിച്ചിരിക്കുന്നു.
മുടിയുടെ ചില ഭാഗങ്ങൾ വടിക്കുകയും മറ്റു ചില ഭാഗങ്ങൾ വടിക്കാതെ ഉപേക്ഷിക്കുകയും ചെയ്യുന്ന രീതിയായ 'ഖസഅ്' നബി -ﷺ- വിലക്കിയിട്ടുണ്ട്. ഈ വിലക്ക് പുരുഷന്മ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ശപഥം കച്ചവടച്ചരക്ക് വിറ്റഴിക്കുമെങ്കിലും ലാഭം തുടച്ചുനീക്കും."
കച്ചവട വ്യവഹാരങ്ങളിൽ സത്യമാണ് പറയുന്നതെങ്കിൽ പോലും ശപഥം ചെയ്യുന്നതും അത് അധികരിപ്പിക്കുന്നതും ഒഴിവാക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. കച്ചവടച്ചരക്ക് വിറ്റു...

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- കൊമ്പുകളുള്ള, വെള്ളയും കറുപ്പും നിറമുള്ള രണ്ട് മുട്ടനാടുകളെ ഉദ്ഹിയ്യത്തായി ബലിയർപ്പിച്ചു. തൻ്റെ കൈകൾ കൊണ്ടാണ് അവിടുന്ന് അവയെ അറുത്തത്. അവിടുന്ന് 'ബിസ്മില്ലാഹ്' എന്ന് പറയുകയും, തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലുകയും, തൻ്റെ പാദം അവയുടെ പിരടിയോടടുത്ത പാർശ്വഭാഗത്ത് വെക്കുകയും ചെയ്തു.

അബ്ദു റഹ്മാൻ ബ്നു അബീ ലയ്‌ലാ നിവേദനം: അവർ ഹുദൈഫ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹം വെള്ളം ആവശ്യപ്പെടുകയും, ഒരു മജൂസി അദ്ദേഹത്തിന് വെള്ളം നൽകുകയും ചെയ്തു. എന്നാൽ മജൂസി അദ്ദേഹത്തിൻ്റെ കയ്യിൽ പാത്രം വെച്ചു നൽകിയപ്പോൾ അദ്ദേഹം അത് എറിഞ്ഞു കളഞ്ഞു. അദ്ദേഹം പറഞ്ഞു: "ഒന്നും രണ്ടും തവണയിലധികം ഇക്കാര്യം ഞാൻ അവനോട് വിലക്കിയിട്ടില്ലായിരുന്നെങ്കിൽ..." (ഞാൻ ഇപ്രകാരം ചെയ്യില്ലായിരുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്). ശേഷം അദ്ദേഹം പറഞ്ഞു: നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "നിങ്ങൾ പട്ടു വസ്ത്രമോ (കട്ടിയുള്ള പട്ടായ) ദീബാജോ ധരിക്കരുത്. സ്വർണത്തിന്റേയോ വെള്ളിയുടെയോ പാത്രങ്ങളിൽ കുടിക്കുകയോ അവ രണ്ടിന്റെയും തളികകളിൽ ഭക്ഷിക്കുകയോ ചെയ്യരുത്. അവ ഇഹലോകത്ത് അവർ (കാഫിറുകൾ) ക്കുള്ളതും പരലോകത്ത് നമുക്കുള്ളതുമാണ്."

അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മൂന്ന് വിഭാഗത്തിൽ നിന്ന് (നന്മതിന്മകൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവൻ എഴുന്നേൽക്കുന്നത് വരെ, കുട്ടി പ്രായപൂർത്തിയാകുന്നത് വരെ, ഭ്രാന്തന് ബുദ്ധിയുണ്ടാകുന്നത് വരെ."

അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- 'ഖസഅ്' (ഭാഗിക മുണ്ഡനം) വിരോധിച്ചിരിക്കുന്നു.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ശപഥം കച്ചവടച്ചരക്ക് വിറ്റഴിക്കുമെങ്കിലും ലാഭം തുടച്ചുനീക്കും."

ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക."

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഔറത്തിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്കോ നോക്കരുത്. ഒരു പുരുഷൻ മറ്റൊരു പുരുഷനോടൊപ്പം ഒരു വിരിപ്പിൽ കിടക്കുകയോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടൊപ്പം ഒരു വിരിപ്പിൽ കിടക്കുകയോ അരുത്."

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- അശ്ലീലം പറയുന്നവരോ മോശത്തരം കാണിക്കുന്നവരോ ആയിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: "നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്."

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഒരു വിശ്വാസിക്ക് തൻ്റെ സൽസ്വഭാവം കൊണ്ട് നോമ്പുകാരൻ്റെയും നിസ്കാരക്കാരൻ്റെയും സ്ഥാനം നേടിയെടുക്കാൻ സാധിക്കും."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിശ്വാസികളിൽ ഏറ്റവും പൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായുള്ളവരാണ്."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ജനങ്ങളിൽ ഏറ്റവുമധികം പേരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യത്തെ കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിക്കലും (തഖ്‌വ) സൽസ്വഭാവവുമാണ്." ജനങ്ങളിൽ ഏറ്റവുമധികം പേരെ നരകത്തിൽ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "നാവും ലൈംഗികാവയവും."

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരുന്നു.