അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തീർച്ചയായും അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ നിങ്ങളുടെ സമ്പാദ്യങ്ങളിലേക്കോ അല്ല നോക്കുന്...
അല്ലാഹു മനുഷ്യരുടെ ശരീരത്തിൻ്റെ രൂപങ്ങളിലേക്കല്ല നോക്കുന്നത്; അവർ ശാരീരിക ഭംഗിയുള്ളവരാണോ അല്ല, വികൃത രൂപമുള്ളവരാണോ, തടിച്ചവരാണോ മെലിഞ്ഞവരാണോ, ആരോഗ്യദൃ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തീർച്ചയായും അല്ലാഹു രോഷമുള്ളവനാണ്; (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്ന വ്യക്തി...
അല്ലാഹു രോഷം കൊള്ളുകയും കോപിക്കുകയും വെറുക്കുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിൽ വിശ്വസിച്ച ഒരു വ്യക്തിക്കും രോഷവും കോപവും വെറുപ്...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴു നാശകരങ്ങളായ പാപങ്ങളെ നിങ്ങൾ...
നാശകരങ്ങളായ ഏഴു വൻപാപങ്ങളെ അകറ്റി നിർത്താൻ തൻ്റെ അനുയായികളായ ഉമ്മത്തിനോട് നബി -ﷺ- കൽപ്പിക്കുന്നു. അവ ഏതെല്ലാമാണെന്ന ചോദ്യത്തിന് ഉത്തരമായി നബി -ﷺ- അറിയ...
അബൂബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻ പാപങ്ങളിൽ ഏറ്റവും വലുത് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" അവിടുന്ന് ഇത് മൂന്ന് പ്രാവശ്യം...
നബി -ﷺ- തൻ്റെ സ്വഹാബികൾക്ക് ഏറ്റവും ഗൗരവപ്പെട്ട വൻപാപങ്ങൾ ഏതെല്ലാമാണെന്ന് അറിയിച്ചു നൽകുന്നു. മൂന്ന് കാര്യങ്ങളാണ് അവിടുന്ന് പറഞ്ഞത്:
1- അല്ലാഹുവിൽ...
അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻപാപങ്ങളെന്നാൽ; അല്ലാഹുവിൽ പങ്കുചേർക്കലും, മാതാപിതാക്കളെ ദ്രോ...
വൻപാപങ്ങൾ ഏതെല്ലാമാണെന്നാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. ഇഹലോകത്തോ പരലോകത്തോ കടുത്ത താക്കീത് നൽകപ്പെട്ട തിന്മകൾക്കാണ് ഇസ്‌ലാമിൽ വൻപാപങ്ങൾ എന്ന്...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തീർച്ചയായും അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ നിങ്ങളുടെ സമ്പാദ്യങ്ങളിലേക്കോ അല്ല നോക്കുന്നത്. മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് അവൻ നോക്കുന്നത്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തീർച്ചയായും അല്ലാഹു രോഷമുള്ളവനാണ്; (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്ന വ്യക്തിയും രോഷമുള്ളവനാണ്. ഒരു വിശ്വാസി അല്ലാഹു നിഷിദ്ധമാക്കിയത് പ്രവർത്തിക്കുന്നതിലാണ് അവൻ്റെ രോഷം."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴു നാശകരങ്ങളായ പാപങ്ങളെ നിങ്ങൾ ഉപേക്ഷിക്കുക!" അവർ - സ്വഹാബികൾ - ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?!" നബി -ﷺ- പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്), മാരണം ചെയ്യൽ (സിഹ്ർ), അല്ലാഹു ആദരണീയമാക്കിയ മനുഷ്യാത്മാവിനെ അന്യായമായി വധിക്കൽ, പലിശ ഭക്ഷിക്കൽ, അനാഥൻ്റെ സ്വത്ത് ഭക്ഷിക്കൽ, യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടൽ, പരിശുദ്ധകളും (മ്ലേഛവൃത്തികൾ) ചിന്തിക്കാത്തവരുമായ വിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കൽ; (എന്നിവയാണവ).".
.
അബൂബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻ പാപങ്ങളിൽ ഏറ്റവും വലുത് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" അവിടുന്ന് ഇത് മൂന്ന് പ്രാവശ്യം ആവർത്തിച്ചു. "അല്ലാഹുവിൽ പങ്ക് ചേർക്കലും, മാതാപിതാക്കളെ ഉപദ്രവിക്കലും." - ചാരിയിരിക്കുകയായിരുന്ന അവിടുന്ന് നിവർന്നിരുന്നു കൊണ്ട് പറഞ്ഞു: "അറിയുക, വ്യാജവാർത്തകളും." അവിടുന്ന് സംസാരം നിറുത്തിയെങ്കിൽ എന്ന് ഞങ്ങൾ പറഞ്ഞുപോവുന്നതു വരെ നബി -ﷺ- അതാവർത്തിച്ചു കൊണ്ടേയിരുന്നു.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി തീർപ്പുകൽപിക്കപെടുന്നത് രക്തം (ചിന്തിയത്) സംബന്ധിച്ചായിരിക്കും."
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും (മുസ്‌ലിംകളുമായി) കരാറിലേർപ്പെട്ട ഒരു അമുസ്ലിമിനെ വധിച്ചാൽ അവൻ സ്വർഗത്തിൻ്റെ സുഗന്ധം ആസ്വദിക്കുന്നതല്ല. അതിൻ്റെ സുഗന്ധമാകട്ടെ; നാൽപ്പത് വർഷത്തെ വഴിദൂരം അകലെ വരെ അനുഭവപ്പെടുന്നതാണ്."
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "തൻ്റെ ഉപജീവനത്തിൽ വിശാലത നൽകപ്പെടണമെന്നും, തൻ്റെ ആയുസ്സിൽ വർദ്ധനവ് നൽകപ്പെടണമെന്നും ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവൻ തൻ്റെ കുടുംബബന്ധം ചേർത്തു കൊള്ളട്ടെ."
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "പകരത്തിനു പകരം ചെയ്യുന്നവനല്ല കുടുംബബന്ധം ചേർക്കുന്നവൻ. മറിച്ച് ബന്ധം മുറിക്കപ്പെട്ടാലും അത് ചേർക്കുന്നവനാണ് യഥാർത്ഥത്തിൽ കുടുംബബന്ധം ചേർക്കുന്നവൻ."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എന്താണ് പരദൂഷണമെന്ന് നിങ്ങൾക്കറിയുമോ?!" സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക." നബി ﷺ പറഞ്ഞു: "നിൻ്റെ സഹോദരന് അനിഷ്ടകരമായത് അവനെ കുറിച്ച് പറയലാണത്." നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "എൻ്റെ സഹോദരനിൽ ഞാൻ പറയുന്ന കാര്യം ഉള്ളതാണെങ്കിലോ?" നബി ﷺ പറഞ്ഞു: "നീ പറയുന്നത് അവനിൽ ഉണ്ടെങ്കിൽ നീ അവനെ പരദൂഷണം പറഞ്ഞിരിക്കുന്നു. അവനിൽ ഇല്ലെങ്കിൽ നീ അവൻ്റെ മേൽ കളവ് കെട്ടിപ്പറഞ്ഞിരിക്കുന്നു."
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്. ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധവുമാണ്. ആരെങ്കിലും ഇഹലോകത്ത് മദ്യം കുടിക്കുകയും, അങ്ങനെ സ്ഥിര മദ്യപാനിയായി കൊണ്ട് -പശ്ചാത്തപിക്കാതെ- മരണപ്പെടുകയും ചെയ്താൽ അവൻ അന്ത്യനാളിൽ അത് കുടിക്കുകയില്ല."