/ കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല

കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല

ജുബൈർ ബ്‌നു മുത്ഇം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടു: "കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

തൻ്റെ കുടുംബക്കാരോടുള്ള ബാധ്യതകൾ നിറവേറ്റാതെ ബന്ധം മുറിക്കുകയോ, അവരെ ഉപദ്രവിക്കുകയോ അവരോട് മോശം പ്രവർത്തിക്കുകയോ ചെയ്യുന്നവർ സ്വർഗത്തിൽ പ്രവേശിക്കാൻ അർഹതയുള്ളവരല്ല എന്ന് നബി ﷺ അറിയിക്കുന്നു.

Hadeeth benefits

  1. കുടുംബബന്ധം മുറിക്കുക എന്നത് വൻപാപങ്ങളിൽ പെട്ട തിന്മയാണ്.
  2. കുടുംബബന്ധം ചേർക്കുക എന്നത് ഓരോ നാട്ടിലും അവിടെയുള്ള നടപ്പനുസരിച്ചാണ് പരിഗണിക്കേണ്ടത്. സ്ഥലവും കാലവും വ്യക്തികളും മാറുന്നതിന് അനുസരിച്ച് അതിൽ മാറ്റമുണ്ടാകുന്നതാണ്.
  3. കുടുംബബന്ധം ചേർക്കുക എന്നത് അവരെ സന്ദർശിക്കുന്നതിലൂടെയും, അവർക്ക് ദാനം നൽകുന്നതിലൂടെയും, അവരോട് നന്മ ചെയ്യുന്നതിലൂടെയും, അവരുടെ രോഗികളെ സന്ദർശിക്കുന്നതിലൂടെയും, അവരോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിലൂടെയും മറ്റുമെല്ലാം നടപ്പിലാക്കാവുന്നതാണ്.
  4. ബന്ധം മുറിക്കുന്നവർ എത്ര മാത്രം അടുപ്പം കൂടുതലുള്ളവരാണോ, അത്രയും തിന്മയുടെ ഗൗരവവും വർദ്ധിക്കും.