- നബി -ﷺ- യുടെ മനോഹരമായ അദ്ധ്യാപനശൈലി. അവിടുന്ന് ചോദ്യരൂപത്തിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നു.
- സ്വഹാബികൾ നബി ﷺ യോട് പുലർത്തിയിരുന്ന മാന്യമായ സ്വഭാവമര്യാദകൾ; അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവുമധികം അറിയുക എന്ന അവരുടെ മറുപടിയിൽ നിന്ന് അത് മനസ്സിലാക്കാം.
- ചോദിക്കപ്പെട്ടവൻ തനിക്ക് അറിവില്ലാത്ത കാര്യമാണെങ്കിൽ അല്ലാഹു അഅ്ലം (അല്ലാഹുവിനാണ് ഏറ്റവുമധികം അറിയുക) എന്ന് പറയണം.
- മനുഷ്യർ തമ്മിലുള്ള ബാധ്യതകളും മര്യാദകളും അവർക്കിടയിലെ സാഹോദര്യവും കാത്തുസൂക്ഷിക്കുന്നതിലൂടെ ഇസ്‌ലാം സാമൂഹികമായ കെട്ടുറപ്പിനെ സംരക്ഷിച്ചു നിർത്തുന്നു.
- പരദൂഷണം നിഷിദ്ധമാണ്; എന്നാൽ അതിലൂടെ മാത്രമേ ചില പ്രയോജനങ്ങൾ സാധ്യമാകൂ എന്ന് വരുന്ന സന്ദർഭങ്ങളിൽ പരദൂഷണം അനുവദിക്കപ്പെട്ടിട്ടുണ്ട്. അതിക്രമം തടയുന്നതിന് വേണ്ടി അതിക്രമിയെ തടയാൻ സാധിക്കുന്ന ഒരാളോട് അതിക്രമിക്കപ്പെട്ടവൻ ആവലാതി ബോധിപ്പിക്കുന്നത് ഉദാഹരണം. 'എന്നോട് ഇന്നയാൾ ഇങ്ങനെ പ്രവർത്തിച്ചു' എന്നോ, 'അവൻ എന്നോട് അതിക്രമം പ്രവർത്തിച്ചു' എന്നോ അയാൾക്ക് പറയാം. ഇതു പോലെ വിവാഹാലോചനകളുടെ വേളയിലും, കച്ചവടത്തിൽ പങ്കാളികളെ സ്വീകരിക്കുമ്പോഴും, അയൽപ്പക്കബന്ധം തുടങ്ങുന്നതിന് മുൻപുമെല്ലാം നടത്തുന്ന അന്വേഷണങ്ങൾക്ക് മറുപടിയായും പരദൂഷണം പറയേണ്ടി വന്നാൽ അത് അനുവദനീയമാണ്.