അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏതു തിന്മയാണ് അല്ലാഹുവിങ്കൽ ഏറ്റവും ഗുരുതരം?" നബി -ﷺ- പറഞ്ഞു: "അ...
ഏറ്റവും ഗുരുതരമായ തിന്മ ഏതാണെന്ന് നബി -ﷺ- യോട് ചോദിക്കപ്പെട്ടു: അപ്പോൾ അവിടുന്ന് -ﷺ- പറഞ്ഞു: ഏറ്റവും ഗുരുതരമായത് അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കാ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹു പറഞ്ഞിരിക്കുന്നു: "''പങ്കാളികളില്‍ നിന്നും ഞാന്‍ ധന്യനാണ്. എന്നില്‍ പങ്കുചേര്‍ത്...
അല്ലാഹു പറഞ്ഞതായി നബി -ﷺ- പറയുന്നു: പങ്കാളികളില്‍ നിന്നെല്ലാം അവൻ ധന്യനാണ്. എല്ലാ വസ്തുക്കളിൽ നിന്നും അതീവ ധന്യതയുള്ളവനത്രെ അവൻ. അതിനാൽ ഒരാൾ എന്തെങ്കി...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എൻ്റെ ഉമ്മത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ." സ്വഹാബികൾ...
നബി ﷺ യുടെ ഉമ്മത്തിൽ പെട്ട എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും, അതിനോട് വിസമ്മതം കാണിക്കുന്നവർ മാത്രമേ അതിൽ നിന്നൊഴിവാകൂ എന്നും അവിടുന്ന് ഈ ഹ...
ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നസ്വാറാക്കൾ മർയമിൻ്റെ പുത്രൻ ഈസായെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങൾ എന്നെ അമിതമാ...
തന്നെ പുകഴ്ത്തുന്നതിൽ അതിരു കവിയുകയും നിശ്ചയിക്കപ്പെട്ട പരിധി ലംഘിക്കുകയും ചെയ്യുന്നത് നബി -ﷺ- വിരോധിക്കുന്നു. അല്ലാഹുവിന് മാത്രം പ്രത്യേകമായ വിശേഷണങ്...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ മാതാപിതാക്കളേക്കാളും മക്കളേക്കാളും സർവ്വജനങ്ങളേക്കാളും ഞാൻ അവന് പ്രിയങ്കരനാകുന്നത് വര...
ഒരു മുസ്‌ലിം തൻ്റെ മാതാവിനോടും പിതാവിനോടും മകനോടും മകളോടും മറ്റ് സർവ്വ ജനങ്ങളോടും ഉള്ള സ്‌നേഹത്തെക്കാൾ നബി -ﷺ- യോടുള്ള സ്‌നേഹത്തിന് മുൻഗണന നൽകുന്നതുവര...

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏതു തിന്മയാണ് അല്ലാഹുവിങ്കൽ ഏറ്റവും ഗുരുതരം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണ് നിന്നെ സൃഷ്ടിച്ചത് എന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്." ഞാൻ പറഞ്ഞു: "തീർച്ചയായും അത് അതീവഗുരുതരം തന്നെ. ഞാൻ ചോദിച്ചു: പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "നിന്നോടൊപ്പം ഭക്ഷിക്കുമെന്ന ഭയത്താൽ നിൻ്റെ സന്താനത്തെ വധിക്കലാണ്." ഞാൻ ചോദിച്ചു: "ശേഷം ഏതാണ്?" നബി -ﷺ- പറഞ്ഞു: "നിൻ്റെ അയൽവാസിയുടെ ഭാര്യയുമായി വ്യഭിചാരത്തിൽ ഏർപ്പെടലാണ്."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹു പറഞ്ഞിരിക്കുന്നു: "''പങ്കാളികളില്‍ നിന്നും ഞാന്‍ ധന്യനാണ്. എന്നില്‍ പങ്കുചേര്‍ത്തുകൊണ്ട് വല്ലവനും വല്ല പ്രവര്‍ത്തവനും ചെയ്താല്‍ അവനെയും അവൻ്റെ ശിര്‍ക്കിനെയും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു''."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എൻ്റെ ഉമ്മത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?" നബി ﷺ പറഞ്ഞു: "എന്നെ അനുസരിച്ചവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. എന്നെ ധിക്കരിച്ചവർ വിസമ്മതം പ്രകടിപ്പിച്ചിരിക്കുന്നു."

ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നസ്വാറാക്കൾ മർയമിൻ്റെ പുത്രൻ ഈസായെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ (മുഹമ്മദ് -ﷺ-) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമായിരുന്നു എന്ന് നിങ്ങൾ പറഞ്ഞു കൊള്ളുക."

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ മാതാപിതാക്കളേക്കാളും മക്കളേക്കാളും സർവ്വജനങ്ങളേക്കാളും ഞാൻ അവന് പ്രിയങ്കരനാകുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഞാൻ പറയാതെവിട്ട കാര്യങ്ങൾ നിങ്ങൾ (ചോദിക്കാതെ) വിടുക. നിങ്ങൾക്ക് മുൻപുള്ളവർ നശിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും തങ്ങളുടെ നബിമാരോടുള്ള അവരുടെ എതിരിടലും കാരണത്താലാണ്. അതിനാൽ ഞാൻ നിങ്ങളോട് വല്ലതും വിലക്കിയാൽ നിങ്ങൾ അത് അകറ്റി നിർത്തുക. ഞാൻ നിങ്ങളോട് ഒരു കാര്യം കൽപ്പിച്ചാൽ -നിങ്ങൾക്ക് സാധ്യമാകുന്നിടത്തോളം- അത് നിങ്ങൾ ചെയ്യുക."

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എന്നിൽ നിന്ന് ഒരു ആയത്തെങ്കിലും നിങ്ങൾ എത്തിച്ചു നൽകുക. നിങ്ങൾ ഇസ്രാഈൽ സന്തതികളിൽ നിന്ന് ഉദ്ധരിച്ചു കൊള്ളുക; അതിൽ കുഴപ്പമില്ല. ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിൽ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ."

മിഖ്ദാമു ബ്‌നു മഅ്ദീകരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അറിയുക! എൻ്റെ പക്കൽ നിന്നുള്ള ഒരു ഹദീഥ് തനിക്ക് വന്നെത്തുമ്പോൾ തൻ്റെ സോഫയിൽ ചാരിയിരുന്ന്, 'ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിൻ്റെ ഗ്രന്ഥമുണ്ട്, അതിൽ അനുവദനീയമായി കാണുന്നതെല്ലാം നമുക്ക് അനുവദനീയമാക്കാം, അതിൽ നിഷിദ്ധമായി കാണുന്നതെല്ലാം നമുക്ക് നിഷിദ്ധമാക്കാം' എന്ന് ഒരാൾ പറയുന്ന സ്ഥിതി വരാനിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻ്റെ ദൂതൻ നിഷിദ്ധമാക്കിയതെല്ലാം അല്ലാഹു നിഷിദ്ധമാക്കിയത് പോലെയാണ്."

ആഇശ -رَضِيَ اللَّهُ عَنْهَا- യും അബ്ദുല്ലാഹി ബ്നു അബ്ബാസും -رَضِيَ اللَّهُ عَنْهُمَا- നിവേദനം ചെയ്യുന്നു: നബി -ﷺ- ക്ക് മരണം ആസന്നമായ വേളയിൽ അവിടുന്ന് ഒരു വസ്ത്രമെടുത്ത് തൻ്റെ മുഖത്ത് ഇടാൻ തുടങ്ങി. ശ്വാസം മുട്ടുമ്പോൾ അത് അവിടുന്ന് മുഖത്ത് നിന്നും നീക്കും, ഈ അവസ്ഥയിലായിരിക്കെ അവിടുന്ന് പറഞ്ഞു: "ജൂതന്മാരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! അവർ തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദങ്ങളായി സ്വീകരിച്ചിരിക്കുന്നു." അവർ പ്രവർത്തിച്ചതിൽ നിന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു നബി -ﷺ-.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ! എൻ്റെ ഖബ്റിനെ നീ (ആരാധിക്കപ്പെടുന്ന) വിഗ്രഹമാക്കരുതേ! തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കിയ ഒരു ജനതയെ അല്ലാഹു ശപിക്കട്ടെ!"

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്റുകളാക്കരുത്. നിങ്ങൾ എൻ്റെ ഖബ്റിനെ ആരാധനകേന്ദ്രമാക്കുകയും ചെയ്യരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലിക്കൊള്ളുക; നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്."

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഉമ്മു സലമ -رَضِيَ اللَّهُ عَنْهَا- ഒരിക്കൽ അവർ അബ്സീനിയയിൽ കണ്ട ഒരു ക്രൈസ്തവ ദേവാലയത്തെ കുറിച്ച് നബി -ﷺ- യോട് പറഞ്ഞു. മാരിയഃ എന്നായിരുന്നു അതിൻ്റെ പേര്. അവിടെ കണ്ട രൂപനിർമ്മിതികളെ കുറിച്ചും അവർ നബി -ﷺ- യോട് പറഞ്ഞു. (അതെല്ലാം കേട്ടപ്പോൾ) അവിടുന്ന് പറഞ്ഞു: "ആ ജനത; അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു ദാസൻ - അല്ലെങ്കിൽ ഒരു സച്ചരിതനായ വ്യക്തി- മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ ഖബ്റിന് മേൽ അവർ കെട്ടിടം പണിയുകയും, അവിടെ അത്തരം രൂപങ്ങൾ നിർമ്മിക്കുകയും ചെയ്യും. സൃഷ്ടികളിൽ അല്ലാഹുവിങ്കൽ ഏറ്റവും മോശക്കാർ അക്കൂട്ടരാണ്."