ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറയരുത്. മറിച്ച്, 'അല്ലാഹു...
മുസ്‌ലിമായ ഒരാൾ തൻ്റെ സംസാരത്തിൽ 'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചാൽ' എന്ന് പറയുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. 'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചത്'...
മഹ്മൂദ് ബ്നു ലബീദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേൽ ഏറ്റവും ഞാൻ ഭയപ്പെടുന്നത് ചെറിയ ശിർക്കാണ്." സ്വഹാബികൾ ചോദിച്ചു: "എ...
നബി -ﷺ- തൻ്റെ ഉമ്മത്തിൻ്റെ കാര്യത്തിൽ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് അവർക്കിടയിൽ ചെറിയ ശിർക്ക് വ്യാപിക്കുന്നതിനെയാണ്. ചെറിയ ശിർക്ക് എന്നത് കൊണ്ട് ഉദ്ദേ...
അബൂ ദർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ മറ്റൊരാൾക്കെതിരെ അയാൾ ഫാസിഖാണെന്നോ കാഫിറാണെന്നോ ആരോപിക്കുകയും, (ആരോപിതനിൽ) അക്കാര്യം ഇല്...
ഒരാൾ മറ്റൊരാളോട് 'നീ അല്ലാഹുവിനെ ധിക്കരിക്കുന്ന അധർമ്മിയാണെന്നോ', 'നീ അല്ലാഹുവിനെ നിഷേധിക്കുന്ന കാഫിറാണെന്നോ' മറ്റോ പറയുകയും, ആരോപിക്കപ്പെട്ടവനിൽ അക്ക...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളിലുള്ള രണ്ട് കാര്യങ്ങൾ; അവരിലുള്ള കുഫ്റാണ് അവ രണ്ടും. കുടുംബപരമ്പരയെ കുത്തിപ്പറയുക,...
അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്നവരുടെ പ്രവർത്തികളിൽ പെട്ട, (ഇസ്‌ലാമിന് മുൻപുള്ള വിവരമില്ലാത്ത) ജാഹിലിയ്യഃ കാലഘട്ടത്തിലെ സ്വഭാവങ്ങളിൽ പെടുന്ന രണ...
അബൂ മർഥദ് അൽ ഗനവി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങൾക്ക് ഖബ്റുകൾക്ക് മുകളിൽ ഇരിക്കരുത്; അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയുമരുത്...
ഖബ്റുകൾക്ക് മേൽ ഇരിക്കുന്നത് നബി -ﷺ- വിലക്കി. അതോടൊപ്പം ഖബ്റുകളിലേക്ക് തിരിഞ്ഞു നിസ്കരിക്കുന്നതും അവിടുന്ന് വിലക്കുന്നു. അതായത് നിസ്കരിക്കുന്ന വ്യക...

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറയരുത്. മറിച്ച്, 'അല്ലാഹുവും പിന്നെ ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറഞ്ഞുകൊള്ളുക."

മഹ്മൂദ് ബ്നു ലബീദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേൽ ഏറ്റവും ഞാൻ ഭയപ്പെടുന്നത് ചെറിയ ശിർക്കാണ്." സ്വഹാബികൾ ചോദിച്ചു: "എന്താണ് ചെറിയ ശിർക്ക്; അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "ലോകമാന്യമാണത്. അല്ലാഹു അന്ത്യനാളിൽ -ജനങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകപ്പെട്ടാൽ- അവരോട് പറയുന്നതാണ്: ദുനിയാവിൽ നിങ്ങൾ ആരെയാണോ കാണിച്ചു കൊണ്ടിരുന്നത്, അവരുടെ അടുത്തേക്ക് തന്നെ പൊയ്ക്കോളൂ. അവരുടെ പക്കൽ വല്ല പ്രതിഫലവും ലഭിക്കുമോ എന്ന് പോയി നോക്കുക!"

അബൂ ദർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ മറ്റൊരാൾക്കെതിരെ അയാൾ ഫാസിഖാണെന്നോ കാഫിറാണെന്നോ ആരോപിക്കുകയും, (ആരോപിതനിൽ) അക്കാര്യം ഇല്ലാതിരിക്കുകയും ചെയ്താൽ പ്രസ്തുത കാര്യം അവനിലേക്ക് തന്നെ തിരിച്ചു മടങ്ങുന്നതാണ്."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളിലുള്ള രണ്ട് കാര്യങ്ങൾ; അവരിലുള്ള കുഫ്റാണ് അവ രണ്ടും. കുടുംബപരമ്പരയെ കുത്തിപ്പറയുക, മൃതദേഹത്തിനരികെ ആർത്തട്ടഹസിക്കുക എന്നിവയാണവ."

അബൂ മർഥദ് അൽ ഗനവി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങൾക്ക് ഖബ്റുകൾക്ക് മുകളിൽ ഇരിക്കരുത്; അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയുമരുത്."

അബൂ ത്വൽഹ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നായയോ ചിത്രമോ ഉള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നായയോ മണിനാദമോ ഉള്ള സംഘത്തെ മലക്കുകൾ അനുഗമിക്കുന്നതല്ല."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "പിശാച് നിങ്ങളിലൊരാളുടെ അടുത്ത് വരികയും 'ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്? ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്?' എന്ന് ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അവസാനം 'ആരാണ് നിൻ്റെ റബ്ബിനെ സൃഷ്ടിച്ചത്?' എന്ന് അവൻ ചോദിക്കും. അവിടെ എത്തിയാൽ അവൻ അല്ലാഹുവിനോട് രക്ഷ ചോദിക്കുകയും അത് അവസാനിപ്പിക്കുകയും ചെയ്യട്ടെ."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു പറഞ്ഞിരിക്കുന്നു: "ആരെങ്കിലും എൻ്റെ ഒരു വലിയ്യിനോട് (ഇഷ്ടദാസനോട്) ശത്രുത പുലർത്തിയാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എൻ്റെ ദാസന് മേൽ ഞാൻ നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ എനിക്ക് പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും അവൻ എന്നിലേക്ക് സാമീപ്യം നേടിയിട്ടില്ല. എൻ്റെ ദാസൻ എന്നിലേക്ക് സുന്നത്തുകൾ കൊണ്ട് സാമീപ്യം നേടിക്കൊണ്ടേയിരിക്കും... അവനെ ഞാൻ സ്നേഹിക്കുന്നത് വരെ. ഞാൻ അവനെ സ്നേഹിച്ചു കഴിഞ്ഞാൽ അവന് കേൾവി നൽകുന്ന അവൻ്റെ ചെവിയും, അവന് കാഴ്ച്ച നൽകുന്ന അവൻ്റെ കണ്ണും, അവന് (വസ്തുക്കളെ) പിടിക്കാനുള്ള അവൻ്റെ കരങ്ങളും, അവന് നടക്കാനുള്ള അവൻ്റെ കാലുകളും ഞാനാകും. അവൻ എന്നോട് ചോദിച്ചാൽ ഞാനവന് നൽകും. എന്നോടെങ്ങാനും അവൻ രക്ഷ ചോദിച്ചാൽ ഞാൻ ഉറപ്പായും അവന് രക്ഷ നൽകും. വിശ്വാസിയുടെ ജീവൻ എടുക്കുന്നതിൽ ഞാൻ ശങ്കിക്കുന്നത് പോലെ മറ്റൊരു കാര്യത്തിലും ഞാൻ ശങ്കിച്ചിട്ടില്ല; അവൻ മരണത്തെ ഇഷ്ടപ്പെടുന്നില്ല. ഞാനാകട്ടെ, അവന് അനിഷ്ടമുണ്ടാക്കുന്നത് വെറുക്കുകയും ചെയ്യുന്നു."

ഇർബാദു ബ്നു സാരിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു ദിവസം നബി -ﷺ- ഞങ്ങൾക്കിടയിൽ എഴുന്നേറ്റു നിന്നു. ശേഷം ഹൃദയസ്പർശിയായ ഒരു ഉപദേശം അവിടുന്ന് ഞങ്ങൾക്ക് നൽകി. ഹൃദയങ്ങൾ അത് കേട്ട് വിറക്കുകയും, കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. അപ്പോൾ ആരോ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഒരു വിടവാങ്ങുന്ന വ്യക്തിയുടെ ഉപദേശമാണല്ലോ താങ്കൾ ഞങ്ങൾക്ക് നൽകിയത്; അതിനാൽ ഞങ്ങൾക്ക് താങ്കൾ ഒരു കരാർ നൽകുക." നബി -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, (ഭരണാധികാരിയെ) -അതൊരു അബ്സീനിയക്കാരനായ അടിമയാണെങ്കിലും- കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. എനിക്ക് ശേഷം നിങ്ങൾ കഠിനമായ ഭിന്നത കാണുന്നതാണ്. അപ്പോൾ എൻ്റെ ചര്യയെയും നേർമാർഗത്തിൽ ചരിക്കുന്ന സന്മാർഗചിത്തരായ ഖലീഫമാരുടെ ചര്യയെയും നിങ്ങൾ പിൻപറ്റുക. അണപ്പല്ല് കൊണ്ട് നിങ്ങൾ അതിനെ കടിച്ചു പിടിക്കുക. പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും എല്ലാ ബിദ്അത്തുകളും (പുത്തനാചാരങ്ങൾ) വഴികേടുകളാണ്."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഭരണാധികാരിയെ അനുസരിക്കുന്നതിൽ നിന്ന് ധിക്കാരം പുലർത്തുകയും, ജമാഅത്തിനെ വെടിയുകയും മരണപ്പെടുകയും ചെയ്താൽ ജാഹിലിയ്യാ മരണമാണ് അവൻ വരിച്ചിരിക്കുന്നത്. ആരെങ്കിലും അന്ധമായ കൊടിക്കൂറക്ക് കീഴിൽ പോരാടുകയും, വിഭാഗീയതക്ക് വേണ്ടി കോപിക്കുകയും, വിഭാഗീയതയിലേക്ക് ക്ഷണിക്കുകയും, വിഭാഗീയതയെ സഹായിക്കുകയും, അങ്ങനെ കൊല്ലപ്പെടുകയും ചെയ്താൽ അത് ജാഹിലിയ്യാ മരണമാണ്. ആരെങ്കിലും എൻ്റെ ഉമ്മത്തിനെതിരെ പുറപ്പെടുകയും, അവരിലെ നല്ലവരെയും ചീത്തവരെയും (ഒന്നും നോക്കാതെ) കൊലപ്പെടുത്തുകയും, അവരിലെ വിശ്വാസിയെ (കൊല്ലുന്നതിൽ) ഒരു ഗൗരവവും കാണാതിരിക്കുകയും, കരാറുള്ളവൻ്റെ കരാർ പൂർത്തീകരിച്ചു നൽകാതിരിക്കുകയും ചെയ്താൽ അവൻ എന്നിൽ പെട്ടവനല്ല. ഞാൻ അവനിൽ പെട്ടവനുമല്ല."

മഅ്ഖിൽ ബ്‌നു യസാർ അൽ-മുസനി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: "അല്ലാഹു ഒരു ജനതയുടെ അധികാരം ഏൽപ്പിച്ചു നൽകിയ ഏതൊരു വ്യക്തിയാകട്ടെ, അയാൾ മരണപ്പെടുന്ന ദിവസം തൻ്റെ ജനതയെ വഞ്ചിച്ചു കൊണ്ടാണ് അവൻ മരിക്കുന്നതെങ്കിൽ അല്ലാഹു അവൻ്റെ മേൽ സ്വർഗം നിഷിദ്ധമാക്കാതിരിക്കുകയില്ല."