- നായ്ക്കളെ വളർത്തുന്നതും കൊണ്ടുനടക്കുന്നതും വിലക്കപ്പെട്ട കാര്യമാണ്. വേട്ടനായ്ക്കൾ, കാവൽനായ്ക്കൾ എന്നിവ ഈ പറഞ്ഞതിൽ നിന്ന് ഒഴിവാണ്.
- യാത്രാസംഘത്തോടൊപ്പം അനുഗമിക്കുകയില്ല എന്ന് പറഞ്ഞത് കാരുണ്യത്തിൻ്റെ മലക്കുകളാണ്. എന്നാൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന മലക്കുകളായ 'ഹഫദ്വത്തുകൾ'; അവർ യാത്രകളിലും താമസങ്ങളിലുമെല്ലാം മനുഷ്യരോട് വേർപിരിയാതെ കൂടെയുണ്ടായിരിക്കും.
- മണിനാദം വിലക്കപ്പെട്ട കാര്യമാണ്. കാരണം പിശാചിൻ്റെ സംഗീതത്തിൽ പെട്ടതാണ് അത്. നസ്വാറാക്കളുടെ 'നാഖൂസ്' എന്ന സംഗീതോപകരണത്തിനോട് അതിന് സാദൃശ്യവുമുണ്ട്.
- മലക്കുകളെ അകറ്റാൻ കാരണമാകുന്ന എല്ലാ പ്രവർത്തികളിൽ നിന്നും അകലം പാലിക്കാൻ മുസ്‌ലിമായ ഏതൊരു വ്യക്തിയും ശ്രദ്ധിക്കണം.