- പിശാചിൻ്റെ ദുർമന്ത്രണങ്ങളായ വസ്‌വാസുകളിൽ നിന്ന് തിരിഞ്ഞു കളയുകയും, അതിനെ കുറിച്ച് ചിന്തിക്കുന്നത് ഉപേക്ഷിക്കുകയുമാണ് വേണ്ടത്. അതോടൊപ്പം ഇത്തരം പ്രയാസങ്ങൾ നീങ്ങാൻ അല്ലാഹുവിൽ അവൻ അഭയം തേടുകയും ചെയ്യേണ്ടതുണ്ട്.
- മനുഷ്യരുടെ മനസ്സിൽ വന്നെത്തുന്ന, അല്ലാഹുവിൻ്റെ ദീനിന് വിരുദ്ധമാകുന്ന എല്ലാ ദുർമന്ത്രണങ്ങളും (വസ്‌വാസുകളും) പിശാചിൽ നിന്നുള്ളതാണ്.
- അല്ലാഹുവിൻ്റെ അസ്തിത്വത്തെ കുറിച്ചുള്ള ചിന്ത വിലക്കപ്പെട്ട കാര്യമാണ്. അല്ലാഹുവിൻ്റെ സൃഷ്ടികളെ കുറിച്ചും അവൻ്റെ ദൃഷ്ടാന്തങ്ങളെ കുറിച്ചും ചിന്തിക്കാനാണ് ഇസ്‌ലാം പ്രോത്സാഹനം നൽകിയത്.