- അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള വാക്കും ആശയവുമാണ് ഇത്തരം ഹദീഥുകളിൽ ഉണ്ടാവുക. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തന്നെ ആരാധനയാണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.
- അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരായ ഔലിയാക്കളെ പ്രയാസപ്പെടുത്തുന്നതിൽ നിന്ന് ഈ ഹദീഥ് വിലക്കുന്നു. അവരോട് സ്നേഹമുണ്ടാകാൻ പ്രോത്സാഹിപ്പിക്കുകയും, അവരുടെ മഹത്വവും സ്ഥാനവും തിരിച്ചറിയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
- അല്ലാഹുവിൻ്റെ ശത്രുക്കളോട് ശത്രുത പുലർത്താനുള്ള കൽപ്പനയും, അവരെ സ്നേഹിക്കുന്നത് നിഷിദ്ധമാണെന്ന ഓർമ്മപ്പെടുത്തലും.
- ആരെങ്കിലും അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ജീവിതത്തിൽ പാലിക്കാതെ താൻ അല്ലാഹുവിൻ്റെ വലിയ്യാണെന്ന് വാദിക്കുന്നുണ്ട് എങ്കിൽ അവൻ കളവാണ് പറയുന്നത്.
- അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ടും, അവൻ നിഷിദ്ധമാക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടും മാത്രമേ അല്ലാഹുവിൻ്റെ വലിയ്യാകാനും, അവൻ്റെ ഇഷ്ടം നേടിയെടുക്കാനും സാധിക്കുകയുള്ളൂ.
- അല്ലാഹു തൻ്റെ അടിമയെ സ്നേഹിക്കാനും, അവൻ്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകാനുമുള്ള കാരണങ്ങളിൽ പെട്ടതാണ് നിർബന്ധ കർമ്മങ്ങൾ (വാജിബാത്തുകൾ) പ്രവർത്തിച്ചതിന് ശേഷം സുന്നത്തുകൾ കൂടി പ്രവർത്തിക്കുക എന്നതും നിഷിദ്ധങ്ങൾ (ഹറാമുകൾ) ഉപേക്ഷിക്കുകയും ചെയ്യുക എന്നതും.
- അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരായ ഔലിയാക്കൾക്കുള്ള സ്ഥാനവും അവരുടെ ഉന്നതപദവിയും.