ജുൻദുബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മരണപ്പെടുന്നതിന് അഞ്ചു ദിവസങ്ങൾക്ക് മുൻപ് അവിടുന്ന് പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിൽ നിന്ന് ഒരു ഉറ്റ...
അല്ലാഹുവിങ്കൽ തനിക്കുള്ള സ്ഥാനത്തെ കുറിച്ച് നബി -ﷺ- അറിയിക്കുന്നു. ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- നേടിയെടുത്തതു പോലെ, അല്ലാഹുവിങ്കൽ അവിടുത്തെ പദവ...
അബുൽ ഹയ്യാജ് അൽഅസദി -رحمه الله- നിവേദനം: എന്നോട് അലി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- എന്നെ നിയോഗിച്ച കാര്യത്തിന് ഞാൻ നിന്നെയും...
നബി -ﷺ- തൻ്റെ സ്വഹാബികളെ ആരാധിക്കപ്പെടുന്ന രൂപങ്ങളും ചിത്രങ്ങളും തുടച്ചു നീക്കുകയും ഇല്ലാതാക്കുകയും ചെയ്യാതെ വിടരുത് എന്ന് കൽപ്പിച്ചു കൊണ്ട് നിയോഗിക്ക...
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശകുനം നോക്കൽ ശിർക്കാണ്. ശകുനം നോക്കൽ ശിർക്കാണ്. ശകുനം നോക്കൽ ശിർക്കാണ്." മൂന...
ശകുനം നോക്കുന്നതിൽ നിന്ന് നബി -ﷺ- ഈ ഹദീഥിലൂടെ നമ്മെ താക്കീത് ചെയ്യുന്നു. എന്തെങ്കിലും കാഴ്ചയോ ശബ്ദമോ ദുശ്ശകുനമാണെന്ന് വിശ്വസിക്കലാണത്. ചില പക്ഷികളെയോ...
ഇംറാനു ബ്‌നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശകുനം നോക്കുന്നവനോ നോക്കിപ്പിക്കുന്നവനോ, ജോത്സ്യം ചെയ്യുന്നവനോ ചെയ്യിപ്പിക്കുന്...
ഈ ഹദീഥിൽ ചില പ്രവർത്തനങ്ങൾ ചെയ്യുന്നവർ 'നമ്മിൽ പെട്ടവനല്ല' എന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു. പ്രസ്തുത തിന്മകളിൽ നിന്നുള്ള താക്കീതാണ് ഈ പ്രയോഗം കൊണ്ട്...
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "രോഗപ്പകർച്ചയോ, ശകുനം നോക്കലോ ഇല്ല, എന്നാൽ 'ഫഅ്ല്' ഞാൻ ഇഷ്ടപ്പെടുന്നു." അവർ ചോദിച്ച...
ജാഹിലിയ്യാ കാലഘട്ടത്തിലുള്ളവർ വിശ്വസിച്ചിരുന്ന തരത്തിലുള്ള രോഗപകർച്ചയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിൻ്റെ വിധിയോ തീരുമാനമോ ഇല്ലാതെ രോഗം സ്വ...

ജുൻദുബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മരണപ്പെടുന്നതിന് അഞ്ചു ദിവസങ്ങൾക്ക് മുൻപ് അവിടുന്ന് പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിൽ നിന്ന് ഒരു ഉറ്റമിത്രമുണ്ടാവുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിനോട് വിടുതൽ പറയുന്നു. എൻ്റെ ഉമ്മത്തിൽ നിന്ന് ആരെയെങ്കിലും ഞാൻ ഉറ്റമിത്രമായി സ്വീകരിക്കുമായിരുന്നുവെങ്കിൽ അബൂബക്റിനെ ഞാൻ ഉറ്റമിത്രമായി (ഖലീലായി) സ്വീകരിക്കുമായിരുന്നു. അറിയുക! നിങ്ങൾക്ക് മുൻപുള്ളവർ തങ്ങളുടെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും (സച്ചരിതർ) ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കുമായിരുന്നു. അറിയുക! നിങ്ങൾ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കരുത്. ഞാൻ നിങ്ങളെ അതിൽ നിന്നിതാ വിലക്കുന്നു."

അബുൽ ഹയ്യാജ് അൽഅസദി -رحمه الله- നിവേദനം: എന്നോട് അലി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- എന്നെ നിയോഗിച്ച കാര്യത്തിന് ഞാൻ നിന്നെയും നിയോഗിക്കട്ടെയോ?! ഒരു വിഗ്രഹവും തുടച്ചു നീക്കാതെ വിടരുത്. ഒരു കെട്ടിയുയർത്തപ്പെട്ട ഖബ്റും നിരപ്പാക്കാതെ ഉപേക്ഷിക്കരുത്."

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശകുനം നോക്കൽ ശിർക്കാണ്. ശകുനം നോക്കൽ ശിർക്കാണ്. ശകുനം നോക്കൽ ശിർക്കാണ്." മൂന്നു തവണ നബി -ﷺ- അക്കാര്യം പറഞ്ഞു. (ശേഷം ഇബ്നു മസ്ഊദ് പറയുന്നു) നമ്മിൽ ഒരാളും അത് വന്നു പോകാത്തവരായില്ല; എന്നാൽ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിലൂടെ അവൻ അതിനെ ഇല്ലാതെയാക്കുന്നതാണ്.

ഇംറാനു ബ്‌നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശകുനം നോക്കുന്നവനോ നോക്കിപ്പിക്കുന്നവനോ, ജോത്സ്യം ചെയ്യുന്നവനോ ചെയ്യിപ്പിക്കുന്നവനോ, മാരണം ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ നമ്മിൽ പെട്ടവനല്ല. ആരെങ്കിലും ഒരു ഉറുക്ക് കെട്ടുകയോ, ഒരു ജോത്സ്യനെ സമീപിക്കുകയും അവൻ പറയുന്നതിൽ അവനെ സത്യപ്പെടുത്തുകയും ചെയ്യുകയോ ആണെങ്കിൽ മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു."

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "രോഗപ്പകർച്ചയോ, ശകുനം നോക്കലോ ഇല്ല, എന്നാൽ 'ഫഅ്ല്' ഞാൻ ഇഷ്ടപ്പെടുന്നു." അവർ ചോദിച്ചു: എന്താണ് 'ഫഅ്ല്'? നബി -ﷺ- പറഞ്ഞു: "ശുഭവാക്കുകൾ."

സൈദ് ബ്‌നു ഖാലിദ് അൽ ജുഹനി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഹുദൈബിയ്യയിൽ വെച്ച് ഞങ്ങൾക്ക് സുബ്ഹി നമസ്കാരത്തിന് നേതൃത്വം നൽകി കൊണ്ട് നമസ്കരിച്ചു. രാത്രി പെയ്ത മഴക്ക് ശേഷമായിരുന്നു അത്. നമസ്കാരം കഴിഞ്ഞപ്പോൾ അവിടുന്ന് ജനങ്ങൾക്ക് നേരെതിരിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത് എന്ന് നിങ്ങൾക്കറിയുമോ?" അവർ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനും അറിയാം." നബി -ﷺ- പറഞ്ഞു: "(അല്ലാഹു പറഞ്ഞിരിക്കുന്നു): എൻ്റെ അടിമകൾ എന്നിൽ വിശ്വസിക്കുന്നവരും എന്നെ നിഷേധിക്കുന്നവരുമായി നേരംപുലർന്നിരിക്കുന്നു. അല്ലാഹുവിൻ്റെ ഔദാര്യത്താലും അവൻ്റെ കാരുണ്യത്താലും ഞങ്ങൾക്ക് മഴ ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞവർ എന്നിൽ വിശ്വസിക്കുകയും നക്ഷത്രങ്ങളെ നിഷേധിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ 'ഇന്നയിന്ന നക്ഷത്രം കാരണത്താൽ (മഴ ലഭിച്ചിരിക്കുന്നു) എന്ന് പറഞ്ഞവർ എന്നെ നിഷേധിക്കുകയും നക്ഷത്രങ്ങളിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു."

ഉഖ്ബത്തു ബ്നു ആമിർ അൽ ജുഹനി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരു സംഘം വന്നെത്തി. അവിടുന്ന് അവരിലെ ഒൻപത് പേർക്ക് ബയ്അത്ത് നൽകുകയും, ഒരാളെ ഒഴിവാക്കുകയും ചെയ്തു. അപ്പോൾ സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഒൻപത് പേർക്ക് താങ്കൾ ബയ്അത്ത് ചെയ്യുകയും, ഇയാളെ ഉപേക്ഷിക്കുകയും ചെയ്തല്ലോ?!" നബി -ﷺ- പറഞ്ഞു: "അവൻ്റെ മേൽ ഒരു ഉറുക്കുണ്ട്." അപ്പോൾ അയാൾ തൻ്റെ കൈ (വസ്ത്രത്തിൽ) പ്രവേശിപ്പിക്കുകയും, അത് പൊട്ടിച്ചു കളയുകയും ചെയ്തു. അവിടുന്ന് -ﷺ-iപറഞ്ഞു: "ആരെങ്കിലും ഒരു ഉറുക്ക് കെട്ടിയാൽ അവൻ അല്ലാഹുവിൽ പങ്കുചേർത്തിരിക്കുന്നു."

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "തീർച്ചയായും ദുർമന്ത്രങ്ങളും ഉറുക്കുകളും തിവലത്തും ശിർകാണ്."

നബി -ﷺ- യുടെ പത്നിമാരിൽ പെട്ട ചിലർ നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു ജോത്സ്യനെ സമീപിക്കുകയും അവനോട് എന്തെങ്കിലും ചോദിച്ചറിയുകയും ചെയ്താൽ അവൻ്റെ നാൽപ്പത് ദിവസത്തെ നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല."

ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: 'കഅ്ബ തന്നെയാണെ സത്യം' എന്ന് ഒരാൾ ശപഥം ചെയ്യുന്നത് അദ്ദേഹം കേട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന് പുറമെയുള്ളത് കൊണ്ട് ശപഥം ചെയ്തു കൂടാ. നബി -ﷺ- പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളത് കൊണ്ട് ശപഥം ചെയ്താൽ അവൻ (നിഷേധം പ്രവർത്തിച്ചു കൊണ്ട്) കുഫ്ർ ചെയ്തിരിക്കുന്നു; അല്ലെങ്കിൽ അവൻ (അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട്) ശിർക്ക് ചെയ്തിരിക്കുന്നു."

ബുറൈദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അമാനത്ത് (വിശ്വാസ്യത) കൊണ്ട് ആരെങ്കിലും സത്യം ചെയ്താൽ അവൻ നമ്മിൽ പെട്ടവനല്ല."

അബൂമൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: അശ്അരി ഗോത്രക്കാരുടെ ഒരു സംഘത്തിൽ എന്നെയും (യുദ്ധത്തിൽ പോകാനുള്ള) വാഹനം നൽകണമെന്ന ആവശ്യവുമായി നബി -ﷺ- യുടെ അടുത്ത ഞാൻ ചെന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു സത്യം! നിങ്ങൾക്ക് ഞാൻ വാഹനം നൽകുകയില്ല. നിങ്ങളെ വഹിക്കാൻ സാധിക്കുന്ന (വാഹനം) എൻ്റെ പക്കലില്ല." അങ്ങനെ അല്ലാഹു ഉദ്ദേശിക്കുന്നത്ര സമയം ഞങ്ങൾ അവിടെ കഴിച്ചു കൂട്ടുകയും, അവസാനം ഒട്ടകങ്ങൾ കൊണ്ടുവരപ്പെടുകയും ചെയ്തു. അപ്പോൾ നബി -ﷺ- ഞങ്ങൾക്ക് മൂന്ന് ഒട്ടകങ്ങളെ നൽകാൻ കൽപ്പിച്ചു. അങ്ങനെ ഞങ്ങൾ അവിടെ നിന്ന് പിരിഞ്ഞു പോന്നപ്പോൾ ഞങ്ങളിൽ ചിലർ പറഞ്ഞു: "അല്ലാഹു നമുക്ക് അനുഗ്രഹം ചൊരിയുകയില്ല! (കാരണം) നമുക്ക് വാഹനം നൽകണമെന്ന ആവശ്യവുമായി നബി -ﷺ- യുടെ അടുക്കൽ ചെന്നപ്പോൾ അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് നമുക്ക് വാഹനം നൽകില്ല എന്ന് അവിടുന്ന് പറഞ്ഞു കഴിഞ്ഞിരുന്നു." അബൂ മൂസാ പറയുന്നു: "അങ്ങനെ ഞാൻ നബി -ﷺ- യുടെ അടുക്കൽ ചെല്ലുകയും അവിടുത്തോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "ഞാൻ നിങ്ങൾക്ക് വാഹനം നൽകിയിട്ടില്ല. മറിച്ച്, അല്ലാഹുവാണ് നിങ്ങൾക്ക് വാഹനം നൽകിയത്. അല്ലാഹു സത്യം! തീർച്ചയായും ഞാൻ ഒരു കാര്യം ശപഥം ചെയ്തു പറയുകയും, അതിനേക്കാൾ നല്ലത് കാണുകയും ചെയ്താൽ -അല്ലാഹു ഉദ്ദേശിച്ചാൽ- എൻ്റെ ശപഥം തിരുത്തി കൊണ്ട് അതിനുള്ള പ്രായശ്ചിത്തം നൽകുകയും, കൂടുതൽ നന്മയുള്ളത് പ്രവർത്തിക്കുകയും ചെയ്യാതിരിക്കില്ല."