അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: മക്കയിൽ നിന്ന് മദീനയിലേക്ക് നബി -ﷺ- യോടൊപ്പം ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. അങ്ങനെ വഴിയിൽ വെള്...
നബി -ﷺ- മക്കയിൽ നിന്ന് മദീനയിലേക്ക് സ്വഹാബികളോടൊപ്പം യാത്ര ചെയ്ത സന്ദർഭം; വഴിയിൽ വെള്ളമുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ സ്വഹാബികളിൽ ചിലർ അസ്വർ നിസ്കാരത്തിന...
അംറു ബ്നു ആമിർ നിവേദനം: അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നബി -ﷺ- എല്ലാ നിസ്കാരവേളയിലും വുദൂഅ് ചെയ്യാറുണ്ടായിരുന്നു." ഞാൻ (അംറ്) ചോദിച...
നബി -ﷺ- എല്ലാ നിർബന്ധ നിസ്കാരങ്ങൾക്ക് വേണ്ടിയും -മുൻപ് നിർവ്വഹിച്ച വുദൂഅ് നഷ്ടമായിട്ടില്ലെങ്കിലും- വുദൂഅ് ചെയ്യുമായിരുന്നു. (വുദൂഅ് ആവർത്തിച്ച് ചെയ്യു...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- (ഓരോ അവയവങ്ങളും) ഒരൊറ്റ തവണ മാത്രമായി (കഴുകിക്കൊണ്ട്) വുദൂഅ് ചെയ്തിട്ടുണ്ട്.
നബി -ﷺ- ചില സന്ദർഭങ്ങളിൽ വുദൂഅ് ചെയ്താൽ വുദൂഇൻ്റെ അവയവങ്ങൾ ഒരു തവണ മാത്രമായി ശുദ്ധി വരുത്താറുണ്ടായിരുന്നു. മുഖവും -അതിൽ പെടുന്ന വായയും മൂക്കും- ഒരു തവ...
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഈരണ്ട് തവണകളായി വുദൂഅ് ചെയ്തു.
നബി -ﷺ- ചില സന്ദർഭങ്ങളിൽ വുദൂഅ് ചെയ്താൽ വുദൂഇൻ്റെ അവയവങ്ങൾ ഈ രണ്ട് തവണ കഴുകുമായിരുന്നു. മുഖം കഴുകുന്നതും, വായ കൊപ്ലിക്കുന്നതും മൂക്കിൽ വെള്ളം കയറ്റി ച...
ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടിമയായിരുന്ന ഹുംറാൻ പറയുന്നു: ഒരിക്കൽ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വുദൂഅ് എടുക്കാനുള്ള വെള്ളം കൊണ്ടുവരാൻ ആവശ്...
ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വുദൂഇൻ്റെ രൂപം പ്രവർത്തിയിലൂടെ പഠിപ്പിച്ചു നൽകുകയാണ് ഈ ഹദീഥിലൂടെ. കാരണം വുദൂഇൻ്റെ രൂപം ഏറ്റവും വ്യക്തമായി...

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: മക്കയിൽ നിന്ന് മദീനയിലേക്ക് നബി -ﷺ- യോടൊപ്പം ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. അങ്ങനെ വഴിയിൽ വെള്ളമുള്ള ഒരിടത്ത് എത്തിയപ്പോൾ കുറച്ചു പേർ അസ്വർ നിസ്കരിക്കാൻ വേണ്ടി (വെള്ളം ലക്ഷ്യം വെച്ച്) വേഗത്തിൽ പോവുകയും, ധൃതിയിൽ വുദൂഅ് എടുക്കുകയും ചെയ്തു. ഞങ്ങൾ അവരുടെ അടുത്തെത്തുമ്പോൾ അവരുടെ കാൽമടമ്പുകൾ വെള്ളം സ്പർശിക്കാത്ത വിധമാണ് കാണപ്പെട്ടത്. അപ്പോൾ നബി -ﷺ- പറഞ്ഞു: "ചില മടമ്പുകൾക്ക് നരകത്തിൽ നിന്നുള്ള നാശം! നിങ്ങൾ വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കുക."

അംറു ബ്നു ആമിർ നിവേദനം: അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നബി -ﷺ- എല്ലാ നിസ്കാരവേളയിലും വുദൂഅ് ചെയ്യാറുണ്ടായിരുന്നു." ഞാൻ (അംറ്) ചോദിച്ചു: "നിങ്ങൾ എങ്ങനെയായിരുന്നു ചെയ്തിരുന്നത്?" അനസ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "വുദൂഅ് നഷ്ടമാകാത്തിടത്തോളം ഞങ്ങൾക്ക് മുൻപുള്ള വുദൂഅ് മതിയാകുമായിരുന്നു."

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- (ഓരോ അവയവങ്ങളും) ഒരൊറ്റ തവണ മാത്രമായി (കഴുകിക്കൊണ്ട്) വുദൂഅ് ചെയ്തിട്ടുണ്ട്.

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഈരണ്ട് തവണകളായി വുദൂഅ് ചെയ്തു.

ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടിമയായിരുന്ന ഹുംറാൻ പറയുന്നു: ഒരിക്കൽ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വുദൂഅ് എടുക്കാനുള്ള വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം തൻ്റെ (വുദൂഇൻ്റെ) പാത്രത്തിൽ നിന്ന് രണ്ട് കൈപ്പത്തികളിലേക്കും വെള്ളം ചൊരിഞ്ഞു. അവ രണ്ടും മൂന്ന് തവണ കഴുകി. ശേഷം വുദൂഇൻ്റെ വെള്ളത്തിൽ തൻ്റെ വലതു കൈ അദ്ദേഹം പ്രവേശിപ്പിച്ചു. ശേഷം വായ കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. ശേഷം തൻ്റെ മുഖം മൂന്ന് തവണ കഴുകുകയും, തൻ്റെ കൈകൾ മുട്ടുകൾ വരെ മൂന്ന് തവണ കഴുകുകയും ചെയ്തു. ശേഷം തല തടവുകയും, രണ്ട് കാലുകളും മൂന്ന് തവണ കഴുകുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: നബി -ﷺ- ഞാൻ ഈ വുദൂഅ് എടുത്തത് പോലെ വുദൂഅ് എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നബി -ﷺ- പറഞ്ഞു: "ആരെങ്കിലും എൻ്റെ വുദൂഅ് (അംഗശുദ്ധി) പോലെ വുദൂഅ് എടുക്കുകയും, ശേഷം രണ്ട് റക്അത്ത് നമസ്കരിക്കുകയും, അതിൽ (നമസ്കാരമല്ലാത്ത) മറ്റൊന്നും മനസ്സിൽ സംസാരിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം പൊറുക്കപ്പെടുന്നതാണ്."

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിൽ ആരെങ്കിലും വുദൂഅ് ചെയ്താൽ അവൻ തൻ്റെ മൂക്കിൽ (വെള്ളം) ആക്കുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ. ആരെങ്കിലും കല്ല് കൊണ്ട് ശുചീകരിക്കുന്നെങ്കിൽ അവൻ അത് ഒറ്റയാക്കട്ടെ. നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ വുദൂഇൻ്റെ വെള്ളത്തിലേക്ക് കൈകൾ പ്രവേശിപ്പിക്കുന്നതിന് മുൻപ് അവ കഴുകിക്കൊള്ളട്ടെ; തൻ്റെ കൈ രാപ്പാർത്തത് എവിടെയാണെന്ന് അവനറിയുകയില്ല." മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നിങ്ങളിലാരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ തൻ്റെ കൈകൾ മൂന്ന് തവണ കഴുകാതെ അവ പാത്രത്തിൽ മുക്കരുത്. അവൻ്റെ കൈകൾ രാത്രി എവിടെയായിരുന്നു എന്ന് അവനറിയുകയില്ല."

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രണ്ട് ഖബ്റുകൾക്ക് അരികിലൂടെ ഒരിക്കൽ നടന്നു പോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും ഈ രണ്ടു പേർ ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. (ജനങ്ങളുടെ കണ്ണിൽ) വലിയ ഒരു പാപം കാരണത്താലല്ല അവർ ശിക്ഷപ്പെടുന്നത്. അവരിൽ ഒന്നാമൻ: അവൻ മൂത്രത്തിന്റെ കാര്യത്തിൽ സൂക്ഷ്മത പുലർത്താത്തവനായിരുന്നു. അവരിൽ രണ്ടാമൻ, ഏഷണിയുമായി നടക്കുകയും ചെയ്യുമായിരുന്നു." ശേഷം നബി -ﷺ- ഒരു നനഞ്ഞ ഈന്തപ്പനയോലയുടെ കമ്പ് എടുക്കുകയും, അത് രണ്ടായി പിളർത്തിയ ശേഷം ഓരോന്നും ഓരോ ഖബ്റിന് മേൽ നട്ടുവെക്കുകയും ചെയ്തു. സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്തിനാണ് അങ്ങ് ഇപ്രകാരം ചെയ്തത്?" നബി -ﷺ- പറഞ്ഞു: "അവ രണ്ടും ഉണങ്ങുന്നത് വരെ അവരുടെ ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം"

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിച്ചാൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു."

സത്യവിശ്വാസികളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തു വന്നാൽ 'غُفْرَانَكَ' (അല്ലാഹുവേ! നിന്നോട് ഞാൻ പാപമോചനം തേടുന്നു) എന്ന് പറയുമായിരുന്നു.

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: “പല്ലു തേക്കുന്നത് വായക്ക് ശുദ്ധി നൽകുന്നതും, അല്ലാഹുവിന് തൃപ്തികരവുമാണ്.”

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ സിവാക് കൊണ്ട് തൻ്റെ വായ വൃത്തിയാക്കുമായിരുന്നു.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്തിന് പ്രയാസകരമാകില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരത്തിൻ്റെ വേളയിലും പല്ലു തേക്കാൻ ഞാൻ അവരോട് കൽപ്പിക്കുമായിരുന്നു."