- ഏഷണി പറയുക എന്നതും മൂത്രത്തിൽ നിന്ന് ശുചീകരിക്കാതിരിക്കുക എന്നതും വൻപാപങ്ങളിൽ പെടുന്ന കാര്യമാണ്. ഖബ്റിൽ ശിക്ഷ നൽകപ്പെടാനുള്ള കാരണങ്ങളിലൊന്നുമാണത്.
- നബി -ﷺ- യുടെ പ്രവാചകത്വത്തിനുള്ള തെളിവായി കൊണ്ട് ചില മറഞ്ഞ കാര്യങ്ങൾ അവിടുത്തേക്ക് അല്ലാഹു കാണിച്ചു നൽകിയിട്ടുണ്ട്.
- ഈന്തപ്പനയോലയുടെ കമ്പ് രണ്ടായി ചീന്തി ഖബ്റിന് മേൽ വെക്കുക എന്ന ഈ പ്രവർത്തി നബി -ﷺ- ക്ക് മാത്രം പ്രത്യേകമാണ്. കാരണം അല്ലാഹു അവിടുത്തേക്ക് ആ രണ്ട് ഖബ്റുകളിലെയും വ്യക്തികളുടെ അവസ്ഥ കാണിച്ചുകൊടുത്തു. അതിനാൽ ഈ വിധി മറ്റുള്ളവർക്ക് കൂടി ബാധകമാക്കാൻ സാധ്യമല്ല; കാരണം അവർക്കാർക്കും ഖബ്റുകളിലുള്ളവരുടെ അവസ്ഥ ബോധ്യമില്ല.