- വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയാൽ غُفْرَانَكَ എന്നു പറയൽ സുന്നത്താണ്.
- നബി -ﷺ- തൻ്റെ എല്ലാ അവസ്ഥകളിലും അല്ലാഹുവിനോട് പാപമോചനം തേടുന്നവരായിരുന്നു.
- പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ച ശേഷം പാപമോചനം തേടുന്നതിൻ്റെ കാരണമെന്താണെന്നതിന് കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചിലർ പറഞ്ഞു; അല്ലാഹുവിൻ്റെ അനേകമനേകം അനുഗ്രഹങ്ങൾക്ക് നന്ദി പറയാൻ സാധിക്കുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഈ പാപമോചനം തേടുന്നതാണ്; ശരീരത്തിന് ഉപദ്രവകരമായ വിസർജ്യം അതിൽ നിന്ന് പുറത്തേക്ക് പോയി എന്നത് അവൻ്റെ പക്കൽ നിന്നുള്ള ഒരു അനുഗ്രഹമാണല്ലോ? പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്ന വേളയിൽ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധനാകേണ്ടി വന്നു എന്നതും പാപമോചനം തേടാനുള്ള കാരണമാണ്.