/ നബി -ﷺ- (ഓരോ അവയവങ്ങളും) ഒരൊറ്റ തവണ മാത്രമായി (കഴുകിക്കൊണ്ട്) വുദൂഅ് ചെയ്തിട്ടുണ്ട്

നബി -ﷺ- (ഓരോ അവയവങ്ങളും) ഒരൊറ്റ തവണ മാത്രമായി (കഴുകിക്കൊണ്ട്) വുദൂഅ് ചെയ്തിട്ടുണ്ട്

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- (ഓരോ അവയവങ്ങളും) ഒരൊറ്റ തവണ മാത്രമായി (കഴുകിക്കൊണ്ട്) വുദൂഅ് ചെയ്തിട്ടുണ്ട്.
ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- ചില സന്ദർഭങ്ങളിൽ വുദൂഅ് ചെയ്താൽ വുദൂഇൻ്റെ അവയവങ്ങൾ ഒരു തവണ മാത്രമായി ശുദ്ധി വരുത്താറുണ്ടായിരുന്നു. മുഖവും -അതിൽ പെടുന്ന വായയും മൂക്കും- ഒരു തവണ കഴുകും. രണ്ട് കൈകളും രണ്ട് കാലുകളും ഒരു തവണ വീതം കഴുകും. ഇത്രയാണ് വുദൂഇൻ്റെ കാര്യത്തിൽ നിർബന്ധമായിട്ടുള്ളത്.

Hadeeth benefits

  1. വുദൂഇൻ്റെ അവയവങ്ങൾ ഒരു തവണ കഴുകുക എന്നതാണ് നിർബന്ധ ബാധ്യത. അതിൽ കൂടുതൽ (മൂന്നു തവണ വരെ) അധികരിപ്പിക്കുന്നത് സുന്നത്താണ്.
  2. ചില സന്ദർഭങ്ങളിൽ വുദൂഇൻ്റെ അവയവങ്ങളെല്ലാം ഒരു തവണ വീതമായി ശുദ്ധീകരിക്കുന്നത് സുന്നത്താണ്.
  3. തല ഒരു തവണ തടവുക എന്നതാണ് -എല്ലായ്പ്പോഴും- സുന്നത്ത്.