അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- നിസ്കാരത്തിൽ തക്ബീർ ചൊല്ലിയതിന് ശേഷം ഖുർആൻ പാരായണം ചെയ്തു തുടങ്ങുന്നതിന് മുൻപ് കുറച്ചു നേരം നിശബ്ദത...
നബി -ﷺ- നിസ്കാരത്തിന് വേണ്ടി തക്ബീർ കെട്ടിയാൽ -ഫാതിഹഃ ഓതുന്നതിന് മുൻപ്- കുറച്ചു നേരം നിശബ്ദമായി നിൽക്കുമായിരുന്നു. പ്രാരംഭമായി ചില പ്രാർത്ഥനകൾ കൊണ്ട്...
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- നിസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക് പോകുന്നതിനായി തക്ബീർ ചൊല്ലുമ്പോഴും തൻ്റെ കൈകൾ...
നിസ്കാരത്തിൽ മൂന്ന് സന്ദർഭങ്ങളിൽ നബി -ﷺ- തൻ്റെ കൈകൾ ഉയർത്താറുണ്ടായിരുന്നു. അവിടുത്തെ തോള് വരെയോ അതിന് നേരെയാകുന്ന വിധത്തിലോ ആയിരുന്നു അവിടുന്ന് കൈകൾ ഉ...
ഉബാദഃ ബ്നു സ്വാമിത് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "(ഖുർആനിൻ്റെ പ്രാരംഭമായ) ഫാതിഹഃ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല."
സൂറത്തുൽ ഫാതിഹഃ (ഖുർആനിലെ ആദ്യത്തെ അദ്ധ്യായം) പാരായണം ചെയ്യാതെ നിസ്കാരം സാധുവാകില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. നിസ്കാരത്തിലെ ഓരോ റക്അത്തുകളിലെയും ഒഴ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം എല്ലാ നിസ്കാരങ്ങളിലും -നിർബന്ധ നിസ്കാരങ്ങളിലും മറ്റുമെല്ലാം, റമദാനിലും അല്ലാത്ത സന്ദർഭങ്ങളിലും- തക്...
നബി -ﷺ- യുടെ നിസ്കാരത്തിൻ്റെ ഒരു ഭാഗം എപ്രകാരമായിരുന്നു എന്നാണ് ഈ ഹദീഥിലൂടെ വിവരിക്കുന്നത്. നബി -ﷺ- നിസ്കാരത്തിന് വേണ്ടി എഴുന്നേറ്റാൽ -നിസ്കാരത്തിൻ്റെ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴ് അവയവങ്ങളിൽ സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. നെറ്റി - അത് പറയുമ്...
നിസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ ശരീരത്തിലെ ഏഴു അവയവങ്ങളിൽ അത് നിർവ്വഹിക്കാൻ നബി -ﷺ- യോട് അല്ലാഹു കൽപ്പിച്ചിരിക്കുന്നു എന്ന് അവിടുന്ന് ഈ ഹദീഥുകളിൽ അറിയ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- നിസ്കാരത്തിൽ തക്ബീർ ചൊല്ലിയതിന് ശേഷം ഖുർആൻ പാരായണം ചെയ്തു തുടങ്ങുന്നതിന് മുൻപ് കുറച്ചു നേരം നിശബ്ദത പാലിക്കുമായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ പിതാവും മാതാവും അങ്ങേക്ക് പകരമാകട്ടെ! തക്ബീർ ചൊല്ലുന്നതിനും ഖുർആൻ പാരായണം ആരംഭിക്കുന്നതിനും ഇടയിൽ അങ്ങ് നിശബ്ദനായി നിൽക്കുന്നുണ്ടല്ലോ? ആ സന്ദർഭത്തിൽ എന്താണ് അങ്ങ് പറയുന്നത്? നബി -ﷺ- പറഞ്ഞു: "ഞാൻ ഇപ്രകാരമാണ് പറയാറുള്ളത്: "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ചയുണ്ടാക്കിയത് പോലെ എനിക്കും എൻ്റെ തിന്മകൾക്കുമിടയിൽ നീ അകൽച്ചയുണ്ടാക്കണമേ! അല്ലാഹുവേ! വെളുത്ത വസ്ത്രം മാലിന്യത്തിൽ നിന്ന് ശുദ്ധീകരിക്കുന്നത് പോലെ എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കണമേ! അല്ലാഹുവേ! വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!"
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- നിസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക് പോകുന്നതിനായി തക്ബീർ ചൊല്ലുമ്പോഴും തൻ്റെ കൈകൾ തോളുകൾക്ക് നേരെയാകും വിധം ഉയർത്തുമായിരുന്നു. റുകൂഇൽ നിന്ന് ഉയരുമ്പോഴും നബി -ﷺ- അതുപോലെ തൻ്റെ കൈകൾ ഉയർത്തുമായിരുന്നു. എന്നിട്ട് അവിടുന്ന് പറയും: "(സാരം) അല്ലാഹുവിനെ സ്തുതിച്ചവൻ്റെ (തേട്ടം) അവൻ കേട്ടിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! നിനക്കാകുന്നു സർവ്വ സ്തുതിയും." എന്നാൽ നബി -ﷺ- സുജൂദിൽ അപ്രകാരം (കൈകൾ ഉയർത്തുക എന്നത്) ചെയ്യാറുണ്ടായിരുന്നില്ല."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം എല്ലാ നിസ്കാരങ്ങളിലും -നിർബന്ധ നിസ്കാരങ്ങളിലും മറ്റുമെല്ലാം, റമദാനിലും അല്ലാത്ത സന്ദർഭങ്ങളിലും- തക്ബീർ ചൊല്ലുമായിരുന്നു. (നിസ്കാരത്തിന്) നിൽക്കുമ്പോൾ അദ്ദേഹം തക്ബീർ ചൊല്ലും. ശേഷം റുകൂഅ് ചെയ്യുമ്പോഴും തക്ബീർ ചൊല്ലും. ശേഷം 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്ന് പറയും. ശേഷം, സുജൂദ് ചെയ്യുന്നതിന് മുൻപ് 'ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് സർവ്വ സ്തുതിയും' എന്ന് (അർത്ഥമുള്ള ദിക്ർ) പറയും. ശേഷം സുജൂദിലേക്ക് പോകുമ്പോൾ 'അല്ലാഹു അക്ബർ' എന്ന് പറയും. ശേഷം സുജൂദിൽ നിന്ന് തലയുയർത്തുമ്പോൾ തക്ബീർ ചൊല്ലും. ശേഷം സുജൂദ് ചെയ്യുമ്പോഴും, പിന്നീട് സുജൂദിൽ നിന്ന് ശിരസ്സ് ഉയർത്തുമ്പോഴും തക്ബീർ ചൊല്ലും. ശേഷം രണ്ട് റക്അത്തുകളിലും ഇരുത്തത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തക്ബീർ ചൊല്ലും. ഇതെല്ലാം എല്ലാ റക്അത്തുകളിലും -നിസ്കാരം അവസാനിക്കുന്നത് വരെ- അദ്ദേഹം ചെയ്യുമായിരുന്നു. ശേഷം നിസ്കാരത്തിൽ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം പറയുമായിരുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നബി -ﷺ- യുടെ നിസ്കാരത്തോട് നിങ്ങളിൽ ഏറ്റവും സാദൃശ്യമുള്ളത് എനിക്കാണ്. അവിടുന്ന് ഇഹലോകത്തോട് വേർപിരിയുന്നത് വരെ അവിടുത്തെ നിസ്കാരം ഇപ്രകാരമായിരുന്നു."
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴ് അവയവങ്ങളിൽ സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. നെറ്റി - അത് പറയുമ്പോൾ അവിടുന്ന് മൂക്കിലേക്ക് തൻ്റെ കൈ കൊണ്ട് ചൂണ്ടി -, രണ്ട് കൈകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാൽപാദങ്ങളുടെ അറ്റങ്ങൾ. മുടിയും വസ്ത്രവും നിസ്കാരത്തിൽ നാം മടക്കി വെക്കരുത് എന്നും (കൽപ്പിക്കപ്പെട്ടിരിക്കുന്നു).
അബൂ ഉമാമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: അംറു ബ്നു അബസഃ -رَضِيَ اللَّهُ عَنْهُ- എന്നോട് പറയുകയുണ്ടായി: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "(ലോകരക്ഷിതാവായ) റബ്ബ് അവൻ്റെ അടിമയോട് ഏറ്റവും അടുക്കുക രാത്രിയുടെ അന്ത്യയാമങ്ങളിലാകുന്നു. അതുകൊണ്ട് ആ നേരം അല്ലാഹുവിനെ സ്മരിക്കുന്നവരിൽ ഉൾപ്പെടാൻ നിനക്ക് സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക"
ജരീർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യുടെ അടുക്കലായിരുന്നു. പൂർണ്ണ ചന്ദ്രനുള്ള ആ രാത്രിയിൽ അവിടുന്ന് ചന്ദ്രനെ നോക്കി കൊണ്ട് പറഞ്ഞു: "ഈ ചന്ദ്രനെ നിങ്ങൾ കാണുന്നത് പോലെ, നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ കാണുന്നതാണ്. അവനെ കാണുന്നതിൽ നിങ്ങൾക്ക് യാതൊരു പ്രയാസവും ഉണ്ടായിരിക്കുന്നതല്ല. അതിനാൽ സൂര്യൻ ഉദിക്കുന്നതിന് മുൻപുള്ള നിമസ്കാരവും സൂര്യൻ അസ്തമിക്കുന്നതിന് മുൻപുള്ള നിമസ്കാരവും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾ അപ്രകാരം ചെയ്യുക." ശേഷം നബി -ﷺ- പാരായണം ചെയ്തു: "സൂര്യൻ ഉദിക്കുന്നതിന് മുൻപും അസ്തമിക്കുന്നതിന് മുൻപും നീ നിൻ്റെ റബ്ബിനെ സ്തുതിച്ചു കൊണ്ട് അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- സുബ്ഹിൻ്റെ മുൻപുള്ള (സുന്നത്തായ) രണ്ട് റക്അത്തുകളിൽ സൂറതുൽ കാഫിറൂനും, സൂറതുൽ ഇഖ്ലാസും പാരായണം ചെയ്തു.
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും രണ്ട് തണുപ്പുള്ള വേളകളിൽ നിസ്കരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്."
ജുൻദുബ് ബ്‌നു അബ്ദില്ലാഹ് അൽ-ഖസ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും സുബ്ഹ് നമസ്കാരം നിർവ്വഹിച്ചാൽ അവൻ അല്ലാഹുവിൻ്റെ സംരക്ഷണത്തിലാണ്. അതിനാൽ തന്റെ സംരക്ഷണത്തിന് അകത്തുള്ള വല്ല കാര്യവും ലംഘിച്ചതിൻ്റെ പേരിൽ അല്ലാഹു നിങ്ങളെ പിടികൂടാൻ തേടുന്ന സ്ഥിതി വരുത്തരുത്. തീർച്ചയായും അല്ലാഹു തന്റെ സംരക്ഷണത്തിന് അകത്തുള്ള കാര്യം ലംഘിച്ചതിൻ്റെ പേരിൽ ഒരുവനെ തേടിയാൽ അവനെ പിടികൂടുക തന്നെ ചെയ്യും. ശേഷം അവനെ അല്ലാഹു മുഖം കുത്തി നരകത്തിലേക്ക് എറിയുന്നതാണ്."
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഏതെങ്കിലും നിസ്കാരം (നിർവ്വഹിക്കാൻ) മറന്നു പോവുകയും, പിന്നീട് അത് ഓർമ്മ വരുമ്പോൾ നിസ്കരിക്കട്ടെ. അതല്ലാതെ, മറ്റൊരു പ്രായശ്ചിത്തവും അതിനില്ല. (അല്ലാഹു പറഞ്ഞിരിക്കുന്നു): "എന്നെ സ്മരിക്കുന്നതിനായി നിങ്ങൾ നിസ്കാരം നിലനിർത്തുക." (ത്വാഹാ: 14)