- സുബ്ഹ് നിസ്കാരത്തിന് മുൻപുള്ള സുന്നത്ത് നിസ്കാരത്തിൽ -ഫാതിഹക്ക് ശേഷം- ഹദീഥിൽ വന്ന രണ്ട് സൂറത്തുകൾ പാരായണം ചെയ്യുന്നത് പുണ്യകരമാണ്.
- ഹദീഥിൽ പരാമർശിക്കപ്പെട്ട രണ്ട് സൂറത്തുകൾക്കും സൂറത്തുൽ ഇഖ്ലാസ് (അല്ലാഹുവിന് ഇബാദത്തുകൾ ഏകമാക്കുക എന്നാണ് ഇഖ്ലാസ് എന്നതിൻ്റെ ഉദ്ദേശ്യം) എന്ന് പറയാറുണ്ട്. കാരണം: ബഹുദൈവാരാധകരിൽ നിന്നും
- അല്ലാഹുവിന് പുറമെ ആരാധിക്കുന്ന എല്ലാ വസ്തുക്കളിൽ നിന്നും അകൽച്ച പ്രഖ്യാപിക്കലും, അവർ അല്ലാഹുവിൽ പങ്കുചേർക്കുന്നു എന്നതിനാൽ അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു എന്നും, അവർ അല്ലാഹുവിൻ്റെ യഥാർത്ഥ അടിമകളല്ല എന്നും, അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹതയുള്ളവനെന്നുമുള്ള അറിയിപ്പുമാണ് സൂറത്തുൽ കാഫിറൂനിലുള്ളത്. അല്ലാഹുവിൻ്റെ ഏകത്വവും, അവന് മാത്രം നിഷ്കളങ്കമായി ഇബാദത്ത് വകവെച്ചു നൽകണമെന്ന തൗഹീദും, അവൻ്റെ വിശേഷണങ്ങളുടെ വിവരണവുമാണ് സൂറത്തുൽ ഇഖ്ലാസിലുള്ളത്.