- നിസ്കാരത്തിൽ സൂറത്തുൽ ഫാതിഹഃ പാരായണം ചെയ്യാൻ കഴിവുള്ള വ്യക്തി അതിന് പകരമായി മറ്റെന്ത് പാരായണം ചെയ്താലും അത് മതിയാവുകയില്ല.
- സൂറത്തുൽ ഫാതിഹഃ പാരായണം ചെയ്യപ്പെടാത്ത റക്അത്തുകൾ അസാധുവാണ്; ബോധപൂർവ്വമോ അറിവില്ലാതെയോ മറന്നു കൊണ്ടോ ചെയ്താലെല്ലാം നിസ്കാരം അസാധുവാകും. കാരണം നിസ്കാരത്തിൽ ഒരു കാരണവശാലും ഉപേക്ഷിക്കാൻ പാടില്ലാത്ത റുക്‌നുകളിൽ പെട്ടതാണ് ഫാതിഹഃ പാരായണം.
- റുകൂഇലേക്ക് പ്രവേശിച്ച നിലയിൽ ഇമാമിനെ നിസ്കാരത്തിൽ പിന്തുടരുന്ന സന്ദർഭത്തിൽ മഅ്മൂമിന് ഫാതിഹഃ പാരായണം ചെയ്തില്ലെങ്കിലും പ്രസ്തുത റക്അത്ത് ലഭിക്കുന്നതാണ്.