അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ആർക്കെങ്കിലും തൻ്റെ നിസ്കാരത്തിൽ സംശയം ഉടലെടുക്കുകയും, താൻ മൂന്നാണോ നാല...
നിസ്കാരത്തിൽ എത്ര റക്അത്ത് നിസ്കരിച്ചിട്ടുണ്ട് എന്നതിൽ -മൂന്നാണോ നാലാണോ നിസ്കരിച്ചത് എന്നതിൽ- സംശയമുണ്ടായാൽ എന്തു ചെയ്യണമെന്നാണ് നബി -ﷺ- ഈ ഹദീഥിൽ വിവര...
വാബിസ്വ ബ്നു മഅ്ബദ് അൽ ജുഹനി -رَضِيَ اللَّهُ عَنْهُ- നിവേദനം: പിറകിലെ സ്വഫ്ഫിൽ ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ കണ്ടപ്പോൾ നബി -ﷺ- അയാളോട് തൻ്റെ നിസ്കാരം...
സ്വഫ്ഫിൻ്റെ പിറകിലായി, ഒറ്റക്ക് നിസ്കരിക്കുന്ന ഒരു വ്യക്തിയെ കണ്ടപ്പോൾ അയാളോട് നിസ്കാരം മടക്കി നിർവ്വഹിക്കാൻ നബി -ﷺ- കൽപ്പിച്ചു. കാരണം ഈ രൂപത്തിൽ നിസ്...
അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: രാത്രിയിൽ ഉറങ്ങുകയും രാവിലെ വരെ എഴുന്നേൽക്കാതിരിക്കുകയും ചെയ്ത ഒരാളെ കുറിച്ച് നബി -ﷺ- യോട് പ...
നേരം വെളുക്കുന്നത് വരെ ഉറങ്ങുകയും, അങ്ങനെ നിസ്കാരം നിർവ്വഹിക്കാത്ത നിലയിൽ സൂര്യൻ ഉദിക്കുന്നത് വരെ ഉറക്കത്തിൽ മുഴുകുകയും ചെയ്യുന്ന ഒരാളെ കുറിച്ച് നബി -...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ്. അന്നാണ് ആദം സൃഷ്ടി...
സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ് എന്ന് നബി -ﷺ- പഠിപ്പിക്കുന്നു. വെള്ളിയാഴ്ച്ചയുടെ പ്രത്യേകതകളിൽ പെട്ടതാണ്: ആദം -...
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം ജനാബത്തിൻ്റെ കുളി കുളിക്കുകയും, ശേഷം നേരത്തെ പുറപ്പെടുകയും...
ജുമുഅ നിസ്കാരത്തിന് നേരത്തെ പുറപ്പെടുന്നതിൻ്റെ ശ്രേഷ്ഠതയാണ് ഈ ഹദീഥിൽ നബി -ﷺ- വിവരിക്കുന്നത്. സൂര്യൻ ഉദിച്ചതു മുതൽ നേരത്തെ പുറപ്പെടുക എന്നതിനുള്ള ശ്രേഷ...
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ആർക്കെങ്കിലും തൻ്റെ നിസ്കാരത്തിൽ സംശയം ഉടലെടുക്കുകയും, താൻ മൂന്നാണോ നാലാണോ നിസ്കരിച്ചത് എന്ന സംശയമുണ്ടാവുകയും ചെയ്താൽ അവൻ തൻ്റെ സംശയത്തെ ഉപേക്ഷിക്കുകയും, തനിക്ക് ഉറച്ച ബോധ്യമുള്ളതിൽ നിലയുറപ്പിക്കുകയും ചെയ്യട്ടെ. ശേഷം സലാം വീട്ടുന്നതിന് മുൻപ് രണ്ട് സുജൂദുകൾ അവൻ നിർവ്വഹിക്കുകയും ചെയ്യട്ടെ. അവൻ അഞ്ചു റക്അത്തുകൾ നിസ്കരിച്ചു പോയിട്ടുണ്ട് എങ്കിൽ അത് (സുജൂദുകൾ) അവൻ്റെ നിസ്കാരം ഇരട്ട (റക്അത്തുകൾ) ആക്കുന്നതാണ്. അവൻ നാലു റക്അത്തുകൾ മാത്രമേ യഥാർത്ഥത്തിൽ നിസ്കരിച്ചിട്ടുണ്ടായിരുന്നുള്ളൂ എങ്കിൽ അവൻ്റെ ആ രണ്ട് സുജൂദുകൾ പിശാചിനെ കോപിഷ്ടനാക്കുകയും ചെയ്യും."
വാബിസ്വ ബ്നു മഅ്ബദ് അൽ ജുഹനി -رَضِيَ اللَّهُ عَنْهُ- നിവേദനം: പിറകിലെ സ്വഫ്ഫിൽ ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ കണ്ടപ്പോൾ നബി -ﷺ- അയാളോട് തൻ്റെ നിസ്കാരം മടക്കി നിർവ്വഹിക്കാൻ കൽപ്പിച്ചു.
അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: രാത്രിയിൽ ഉറങ്ങുകയും രാവിലെ വരെ എഴുന്നേൽക്കാതിരിക്കുകയും ചെയ്ത ഒരാളെ കുറിച്ച് നബി -ﷺ- യോട് പറയപ്പെട്ടു. അവിടുന്ന് പറഞ്ഞു: "പിശാച് ഇരുചെവികളിലും -അല്ലെങ്കിൽ ചെവിയിൽ- മൂത്രമൊഴിച്ചവനാണ് അവൻ."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ്. അന്നാണ് ആദം സൃഷ്ടിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. അന്നാണ് അവിടെ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടതും."
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം ജനാബത്തിൻ്റെ കുളി കുളിക്കുകയും, ശേഷം നേരത്തെ പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും രണ്ടാമത്തെ ഘട്ടത്തിൽ പോവുന്നെങ്കിൽ അവൻ ഒരു പശുവിനെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും മൂന്നാമത്തെ ഘട്ടത്തിലാണ് പോകുന്നത് എങ്കിൽ അവൻ ഒരു മുട്ടനാടിനെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും നാലാമത്തെ ഘട്ടത്തിലാണ് പോകുന്നത് എങ്കിൽ അവൻ ഒരു കോഴിയെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും അഞ്ചാമത്തെ ഘട്ടത്തിലാണ് പോകുന്നത് എങ്കിൽ അവൻ ഒരു മുട്ട ദാനം നൽകിയവനെ പോലെയുമാണ്. ഇമാം (മിമ്പറിലേക്ക്) പുറപ്പെട്ടു കഴിഞ്ഞാൽ മലക്കുകൾ ഉൽബോധനം ശ്രദ്ധിച്ചു കേൾക്കാനായി അവിടെ സന്നിഹിതരാവുകയും ചെയ്യും."
ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ അല്ലാഹുവിനോട് പാപമോചനം തേടുമായിരുന്നു. ശേഷം അവിടുന്ന് പറയും: "അല്ലാഹുവേ! നീയാകുന്നു (എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ) അസ്സലാം. നിന്നിൽ നിന്നാകുന്നു സമാധാനം. മഹത്വത്തിൻ്റെയും ആദരവിൻ്റെയും ഉടമയായ നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു." (ഹദീഥിൻ്റെ നിവേദകരിൽ ഒരാളായ) വലീദ് പറയുന്നു: "എങ്ങനെയാണ് അല്ലാഹുവിനോട് പാപമോചനം തേടേണ്ടത്?" എന്ന് ഇമാം ഔസാഇയോട് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: "ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു (എന്ന അർത്ഥമുള്ള അസ്തഗ്ഫിറുല്ലാഹ് എന്ന വാക്ക്) നീ പറഞ്ഞാൽ മതി."
മുഗീറഃ ബ്നു ശുഅ്ബഃയുടെ എഴുത്തുകാരനായിരുന്ന വർറാദ് നിവേദനം: മുആവിയഃ -رَضِيَ اللَّهُ عَنْهُ- ന് എഴുതാനായി ഒരു സന്ദേശം മുഗീറഃ ബ്നു ശുഅ്ബഃ എനിക്ക് പറഞ്ഞു തന്നു: നബി -ﷺ- എല്ലാ നിർബന്ധ നിസ്കാരത്തിൻ്റെയും അവസാനത്തിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു: "(സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും സർവ്വ സ്തുതികളും. അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവേ! നീ നൽകിയത് തടയാൻ ആരുമില്ല. നീ തടഞ്ഞത് നൽകാനും ആരുമില്ല. പദവിയുള്ളവന് നിൻ്റെയടുക്കൽ ആ പദവി പ്രയോജനം ചെയ്യുകയില്ല."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും എല്ലാ നിസ്കാരത്തിനും ശേഷം മുപ്പത്തിമൂന്ന് തവണ സുബ്ഹാനല്ലാഹ് (അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു), മുപ്പത്തിമൂന്ന് തവണ അൽഹംദുലില്ലാഹ് (അല്ലാഹുവിന് സർവ്വസ്തുതികളും), മുപ്പത്തിമൂന്ന് തവണ അല്ലാഹു അക്ബർ (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ) എന്നു പറയുകയും, അങ്ങനെ തൊണ്ണൂറ്റി ഒൻപത് എത്തുകയും, ശേഷം നൂറെണ്ണം പൂർത്തീകരിച്ചു കൊണ്ട് 'അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. അവനാണ് ഏക ആരാധ്യൻ. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും, അവനാകുന്നു സർവ്വസ്തുതികളും, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു' എന്ന് (അർത്ഥമുള്ള ദിക്ർ) പറയുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്; സമുദ്രത്തിലെ നുരയോളം അതുണ്ടെങ്കിലും."
അബൂ ഉമാമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ സ്വർഗപ്രവേശനത്തിൽ നിന്ന് മരണമല്ലാതെ മറ്റൊന്നും അവനെ തടയുകയില്ല."
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി -ﷺ- യിൽ നിന്ന് പത്ത് റക്അത്തുകൾ ഞാൻ മനപാഠമാക്കി. ദുഹ്റിന് മുൻപ് രണ്ട് റക്അത്തുകൾ, ശേഷം രണ്ട് റക്അത്തുകൾ, മഗ്‌രിബിന് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ, ഇശാക്ക് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ, സുബ്ഹ് നിസ്കാരത്തിന് മുൻപ് രണ്ട് റക്അത്തുകൾ എന്നിവയാണത്. നബി -ﷺ- യുടെ അടുക്കൽ പ്രവേശിക്കാൻ സാധിക്കാത്ത സമയമായിരുന്നു (സുബ്ഹിന് മുമ്പുള്ള സമയം); അതിനാൽ (എൻ്റെ സഹോദരിയായ) ഹഫ്സ്വ -رَضِيَ اللَّهُ عَنْهَا- സുബ്ഹ് ബാങ്ക് കൊടുത്ത ശേഷം നബി -ﷺ- രണ്ട് റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു എന്ന് എന്നെ അറിയിച്ചു." മറ്റൊരു നിവേദനത്തിൽ "നബി -ﷺ- ജുമുഅഃക്ക് ശേഷം രണ്ട് റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു" എന്ന് കൂടിയുണ്ട്.
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ദ്വുഹ്റിന് മുൻപുള്ള നാല് റക്അത്തുകളും ഫജ്റിന് മുൻപുള്ള രണ്ട് റക്അത്തും ഉപേക്ഷിക്കാറില്ലായിരുന്നു.