- നിസ്കരിക്കുന്ന വ്യക്തിക്ക് തൻ്റെ നിസ്കാരത്തിൽ സംശയം ഉടലെടുക്കുകയും, ഏതെങ്കിലുമൊരു അഭിപ്രായത്തിന് മുൻഗണന നൽകാൻ സാധിക്കാതെ വരികയും ചെയ്താൽ സംശയമുള്ളത് അവൻ ഉപേക്ഷിക്കുകയും, അവന് ഉറപ്പുള്ളതിൻ്റെ അടിസ്ഥാനത്തിൽ നിസ്കാരം തുടരുകയുമാണ് വേണ്ടത്.
- മൂന്നോ നാലോ എന്ന സംശയമുണ്ടായാൽ ഏറ്റവും കുറവുള്ള എണ്ണമായിരിക്കും ഉറപ്പുള്ളത്. ഇപ്രകാരം നിസ്കാരം പൂർത്തീകരിക്കുകയും അവസാനത്തിൽ -സലാം വീട്ടുന്നതിന് മുൻപ്- മറവിയുടെ സുജൂദ് നിർവ്വഹിക്കുകയും ശേഷം സലാം വീട്ടുകയുമാണ് വേണ്ടത്.
- നിസ്കാരത്തിൽ സംഭവിക്കുന്ന കുറവുകൾ നികത്താനുള്ള വഴിയാണ് ഈ രണ്ട് സുജൂദുകൾ. പിശാചിനെ നിന്ദ്യനായി മടക്കുകയും, അവൻ്റെ ഉദ്ദേശ്യം തകർക്കുകയും ചെയ്യാനുള്ള വഴിയാണത്.
- ഹദീഥിൽ പരാമർശിക്കപ്പെട്ട സംശയം കൊണ്ട് ഉദ്ദേശം ഏതെങ്കിലുമൊരു സാധ്യതക്ക് കൂടുതൽ മുൻഗണന നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഏതെങ്കിലുമൊരു സാധ്യതക്ക് മുൻഗണന നൽകാൻ കഴിയുന്നുവെങ്കിൽ ആ അഭിപ്രായം സ്വീകരിച്ചു കൊണ്ട് നിസ്കാരത്തിൽ തുടരുകയാണ് വേണ്ടത്.
- പിശാചിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ദുർമന്ത്രണങ്ങൾക്കെതിരെ പരിശ്രമിക്കാനും, അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ട് അതിനെ പ്രതിരോധിക്കാനുമുള്ള പ്രോത്സാഹനം ഈ ഹദീഥിലുണ്ട്.