- ജമാഅത്ത് നിസ്കാരത്തിന് നേരത്തെ വന്നെത്തുക എന്നതും, മുന്നിലെത്തുക എന്നതും ഇസ്‌ലാമിൽ പ്രോത്സാഹനം നൽകപ്പെട്ട കാര്യമാണ്. പിറകിലെ സ്വഫ്ഫിൽ ഒറ്റക്ക് നിസ്കരിക്കുകയും അങ്ങനെ നിസ്കാരം അസാധുവായി പോവുകയും ചെയ്യുന്ന സ്ഥിതി ഒഴിവാക്കാൻ അത് ആവശ്യമാണ്.
- ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ആരെങ്കിലും പിറകിലെ സ്വഫ്ഫിൽ ഒറ്റക്ക് നിന്നു കൊണ്ട് നിസ്കാരം ആരംഭിക്കുകയും, പിന്നീട് ഇമാം റുകൂഇൽ നിന്ന് ഉയരുന്നതിന് മുൻപ് ഒന്നാമത്തെ സ്വഫ്ഫിൽ പ്രവേശിക്കുകയും ചെയ്താൽ അവൻ നിസ്കാരം മടക്കേണ്ടതില്ല. അബൂബക്റയുടെ ഹദീഥിൽ ഇക്കാര്യം വന്നിട്ടുണ്ട്. അതല്ലായെങ്കിൽ -വാബിസ്വയുടെ ഈ ഹദീഥിൽ വന്നതു പോലെ- അവൻ നിർബന്ധമായും നിസ്കാരം മടക്കണം."