- വെള്ളിയാഴ്ച്ച ദിവസം കുളിക്കുന്നതിനുള്ള പ്രോത്സാഹനം. നിസ്കാരത്തിന് പള്ളിയിലേക്ക് പോകുന്നതിന് മുൻപാണ് ഈ കുളി നിർവ്വഹിക്കേണ്ടത്.
- ജുമുഅ നിസ്കാരത്തിനായി പകലിൻ്റെ ആദ്യസമയങ്ങളിൽ നേരത്തെ പോകുന്നതിനുള്ള ശ്രേഷ്ഠത.
- സൽകർമ്മങ്ങളിലേക്ക് മുന്നേറാനും നേരത്തെ ചെന്നെത്താനുമുള്ള പ്രേരണയും പ്രോത്സാഹനവും.
- മലക്കുകൾ ജുമുഅ നിസ്കാരത്തിൽ സന്നിഹിതരാവുകയും, ഖുതുബ ശ്രദ്ധിച്ചു കേൾക്കുകയും ചെയുന്നതാണ്.
- മലക്കുകൾ മസ്ജിദിൻ്റെ വാതിലുകൾക്ക് അരികിൽ ഉണ്ടായിരിക്കുന്നതാണ്. ജുമുഅക്ക് വരുന്നവരുടെയെല്ലാം പേരുകൾ അവർ രേഖപ്പെടുത്തുന്നതാണ്. ആദ്യം വരുന്നവരുടെത് ആദ്യം രേഖപ്പെടുത്തും. ശേഷമുള്ളവരുടേത് രണ്ടാമതും.
- ഇബ്നു റജബ് (റഹി) പറയുന്നു: "ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം കുളിക്കുകയും ശേഷം പുറപ്പെടുകയും ചെയ്താൽ' എന്ന നബി -ﷺ- യുടെ വാക്കിൽ നിന്ന് മനസ്സിലാക്കാവുന്നത് ജുമുഅക്ക് വേണ്ടിയുള്ള കുളിയുടെ സുന്നത്തായ സമയം ആരംഭിക്കുന്നത് സൂര്യൻ ഉദിക്കുന്നത് മുതലും, അവസാനിക്കുന്നത് ജുമുഅക്ക് പോകുന്നതിന് തൊട്ടുമുൻപുള്ള സമയത്തുമാണെന്നാണ്."