- ആയത്തുൽ കുർസിയ്യിൻ്റെ ശ്രേഷ്ഠത. ഈ വചനം ഉൾക്കൊണ്ടിരിക്കുന്ന അല്ലാഹുവിൻ്റെ മഹത്തരമായ നാമങ്ങൾ കാരണത്താലും, അവൻ്റെ ഉന്നതമായ വിശേഷണങ്ങൾ കാരണത്താലുമാണ് അതിന് ഈ ശ്രേഷ്ഠത നൽകപ്പെട്ടത്.
- എല്ലാ നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷവും ഈ ആയത്ത് പാരായണം ചെയ്യുന്നത് പുണ്യകരമായ കാര്യമാണ്.
- സ്വർഗപ്രവേശനത്തിനുള്ള കാരണങ്ങളിൽ പെട്ടതാണ് സൽകർമങ്ങൾ പ്രവർത്തിക്കുക എന്നത്.