സമുറഃ ബിൻ ജുൻദുബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകൾ നാലെണ്ണമാണ്. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്...
അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വാക്കുകൾ നാലെണ്ണമാണെന്ന് നബി ﷺ അറിയിക്കുന്നു: സുബ്ഹാനല്ലാഹ്: എല്ലാ ന്യൂനതകളിൽ നിന്നും അല്ലാഹു പരിശുദ്ധനാണെന്ന് പ്രഖ്യ...
അബൂ അയ്യൂബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും 'لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْ...
ആരെങ്കിലും لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ എന്ന് ചൊല്ലിയാൽ അതിനുള...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "രണ്ട് വാക്കുകൾ; അവ നാവിന് ലഘുവായതും തുലാസിൽ ഏറെ കനം തൂങ്ങുന്നതും, റഹ്‌മാനായ അല്ലാഹുവിന് പ്...
എല്ലാ സന്ദർഭത്തിലും ഒരു പ്രയാസവും കൂടാതെ ഉച്ചരിക്കാവുന്ന രണ്ട് വാക്കുകൾ നബി ﷺ അറിയിക്കുന്നു. തുലാസിൽ അവക്കുള്ള പ്രതിഫലം വളരെ വലുതായിരിക്കുമെന്നും, അല്...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും ഒരു ദിവസം നൂറു തവണ 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' എന്ന് പറഞ്ഞാൽ അവൻ്റെ പാപങ്ങൾ മാ...
ദിവസത്തിൽ നൂറു തവണ 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' (അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ഞാൻ അവനെ പരിശുദ്ധപ്പെടുത്തുന്നു) എന്ന് പറഞ്ഞാൽ അവൻ്റെ തിന്മകൾ മായ്ക്കപ്പെ...
അബൂ മാലിക് അൽഅശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വ...
ഒരു വ്യക്തിയുടെ പുറമേക്കുള്ള ശുദ്ധി വുദൂഅ് ചെയ്യുന്നതിലൂടെയും കുളിക്കുന്നതിലൂടെയുമാണ് നേടിയെടുക്കുക. നമസ്കാരത്തിൽ ശുദ്ധിയുണ്ടായിരിക്കുക എന്നത് നമസ്കാര...

സമുറഃ ബിൻ ജുൻദുബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകൾ നാലെണ്ണമാണ്. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിവയാണവ. അവയിൽ ഏതു കൊണ്ട് നീ ആരംഭിച്ചാലും കുഴപ്പമില്ല."

അബൂ അയ്യൂബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും 'لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, അവൻ ഏകനാണ്, അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വാധികാരമുള്ളത്, അവനാകുന്നു സർവ്വ സ്തുതിയും. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു.) എന്ന് പത്ത് തവണ ചൊല്ലിയാൽ, അത് ഇസ്‌മാഈൽ സന്തതികളിലെ നാല് പേരെ മോചിപ്പിച്ചതു പോലെയാകുന്നു."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "രണ്ട് വാക്കുകൾ; അവ നാവിന് ലഘുവായതും തുലാസിൽ ഏറെ കനം തൂങ്ങുന്നതും, റഹ്‌മാനായ അല്ലാഹുവിന് പ്രിയങ്കരവുമാകുന്നു; സുബ്ഹാനല്ലാഹിൽ അദ്വീം (മഹോന്നതനായ അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുന്നു), സുബ്ഹാനല്ലാഹി വബിഹംദിഹി (അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ഞാൻ അവനെ പരിശുദ്ധപ്പെടുത്തുന്നു) (എന്നിവയാണവ)."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും ഒരു ദിവസം നൂറു തവണ 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' എന്ന് പറഞ്ഞാൽ അവൻ്റെ പാപങ്ങൾ മായ്ക്കപ്പെടുന്നതാണ്; അവ സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും."

അബൂ മാലിക് അൽഅശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്. നമസ്കാരം പ്രകാശമാണ്. ദാനധർമ്മം തെളിവാണ്. ക്ഷമ വെളിച്ചമാണ്. ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്. ജനങ്ങളെല്ലാം രാവിലെ പുറപ്പെടുന്നു; എന്നിട്ട് സ്വന്തത്തെ വിറ്റുകൊണ്ട് അതിനെ മോചിപ്പിക്കുകയോ നാശത്തിൽ വീഴ്ത്തുകയോ ചെയ്യുന്നു."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിങ്ങനെ പറയുന്നതാണ് സൂര്യൻ ഉദിച്ചുയർന്നതിനേക്കാളെല്ലാം എനിക്ക് പ്രിയങ്കരമായിട്ടുള്ളത്."

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഏറ്റവും ശ്രേഷ്ഠമായ ദിക്ർ (സ്തുതികീർത്തനം) 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാണ്. ഏറ്റവും ശ്രേഷ്ഠമായ ദുആ (പ്രാർത്ഥന) 'അൽഹംദുലില്ലാഹ്' (അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും) എന്ന വാക്കാണ്."

ഖൗലഃ ബിൻ-ത് ഹകീം അസ്സുലമിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആരെങ്കിലും ഒരിടത്ത് തങ്ങുകയും أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ (അല്ലാഹുവിൻ്റെ പരിപൂർണ്ണമായ വചനങ്ങൾ കൊണ്ട് ഞാൻ അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ ഉപദ്രവത്തിൽ നിന്ന് രക്ഷ തേടുന്നു) എന്ന് ചൊല്ലിയാൽ ആ സ്ഥലത്ത് നിന്ന് അവൻ പോകുന്നത് വരെ യാതൊരു കാര്യവും അവനെ ഉപദ്രവിക്കുകയില്ല."

അബൂ ഹുമൈദ് -അല്ലെങ്കിൽ അബൂ ഉസൈദ്- -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും മസ്ജിദിൽ പ്രവേശിക്കുന്നുവെങ്കിൽ അവൻ പറയട്ടെ; اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ "അല്ലാഹുവേ! എനിക്ക് നിൻ്റെ കാരുണ്യത്തിൻ്റെ വാതിലുകൾ നീ തുറന്നു നൽകേണമേ!" (മസ്ജിദിൽ നിന്ന്) പുറത്തിറങ്ങിയാൽ അവൻ പറയട്ടെ: اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ "അല്ലാഹുവേ! നിൻ്റെ ഔദാര്യം ഞാൻ നിന്നോട് ചോദിക്കുന്നു."

ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു: "ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുകയും, വീട്ടിൽ കയറുമ്പോഴും ഭക്ഷണം കഴിക്കുന്ന വേളയിലും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ പിശാച് പറയും: നിങ്ങൾക്ക് (ഇവിടെ) രാപ്പാർക്കാനോ അത്താഴം കഴിക്കാനോ സാധ്യമല്ല. അവൻ തൻ്റെ ഭവനത്തിൽ പ്രവേശിക്കുമ്പോൾ വീട്ടിൽ കയറുന്ന വേളയിൽ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് പറയും: നിങ്ങൾക്ക് രാപ്പാർക്കാൻ സ്ഥലം ലഭിച്ചിരിക്കുന്നു. ഭക്ഷണത്തിൻ്റെ വേളയിൽ അവൻ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് പറയും: നിങ്ങൾക്ക് രാപ്പാർക്കാൻ ഇടവും, അത്താഴത്തിന് ഭക്ഷണവും ലഭിച്ചിരിക്കുന്നു."