- അല്ലാഹുവിനോട് രക്ഷ തേടുക എന്നത് ആരാധനയാണ്. അല്ലാഹുവിനെ കൊണ്ടോ അവൻ്റെ നാമവിശേഷണങ്ങൾ കൊണ്ടോ ആണ് രക്ഷാതേട്ടം നടത്തേണ്ടത്.
- അല്ലാഹുവിൻ്റെ സംസാരം മുൻനിർത്തി കൊണ്ട് അല്ലാഹുവിനോട് രക്ഷ തേടുന്നത് അനുവദനീയമാണ്. കാരണം അല്ലാഹുവിൻ്റെ വിശേഷണങ്ങളിലൊന്നാണ് അവൻ്റെ സംസാരം. എന്നാൽ സൃഷ്ടികളെ കൊണ്ട് രക്ഷ തേടുക എന്നത് പാടില്ല; അത് ബഹുദൈവാരാധനയിലാണ് പെടുക.
- ഈ പ്രാർത്ഥനയുടെ ശ്രേഷ്ഠതയും അതിനെ കൊണ്ട് ലഭിക്കുന്ന മഹത്തരമായ അനുഗ്രഹവും.
- ദിക്റുകൾ കൊണ്ട് സംരക്ഷണം തേടുക എന്നത് ഉപദ്രവങ്ങളിൽ നിന്ന് മനുഷ്യനെ സംരക്ഷിക്കും.
- അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് രക്ഷ തേടുക എന്നത് ഇസ്‌ലാമികമല്ല. ജിന്നുകളെ കൊണ്ടോ മാരണക്കാരെ കൊണ്ടോ മന്ത്രവാദികളെ കൊണ്ടോ രക്ഷ തേടാൻ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല.
- നാട്ടിലോ യാത്രകൾക്കിടയിൽ അന്യനാട്ടിലോ ഒരു സ്ഥലത്ത് ഇറങ്ങേണ്ടി വന്നാൽ ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന ചൊല്ലേണ്ടതാണ്.