സഅ്ദ് ബ്നു ഹിശാം പറയുന്നു: "ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യെ സന്ദർശിച്ചപ്പോൾ അവരോട് പറഞ്ഞു: "മുഅ്മിനീങ്ങളുടെ മാതാവേ! അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ സ്...
നബി -ﷺ- യുടെ പത്‌നിയും, വിശ്വാസികളുടെ മാതാവുമായ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് നബി -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോൾ അവർ ഏറ്റവും സംക്ഷിത്പവ...
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "ചെരുപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും തൻ്റെ മറ്റെല്ലാ കാര്യ...
ആദരവിനോട് യോജിക്കുന്ന കാര്യങ്ങളിലെല്ലാം വലത് കൊണ്ട് ആരംഭിക്കുകയും അതിന് മുൻഗണന നൽകുകയും ചെയ്യുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു. അതിൽ പെട്ടതാണ്: ചെരുപ...
ശദ്ദാദ് ബ്‌നു ഔസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ യിൽ നിന്ന് രണ്ട് കാര്യങ്ങൾ ഞാൻ മനപാഠമാക്കിയിരിക്കുന്നു: "തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തില...
എല്ലാ കാര്യങ്ങളിലും ഇഹ്സാൻ പുലർത്തണമെന്ന് അല്ലാഹു നമ്മോട് കൽപ്പിച്ചിരിക്കുന്നു എന്ന് നബി ﷺ അറിയിക്കുന്നു. എല്ലാ സ്ഥിതിയിലും അല്ലാഹു തന്നെ കാണുന്നുണ്ട്...
അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും നീതിമാന്മാർ അല്ലാഹുവിങ്കൽ; പരമകാരുണികൻ്റെ വലതു വശത്ത...
ജനങ്ങൾക്കിടയിൽ -തങ്ങളുടെ അധികാര മേഖലയിലും വിധികൽപ്പനകളിലും കുടുംബങ്ങളിലും- നീതിപൂർവകവും സത്യപൂർണ്ണവുമായി വിധിക്കുന്നവർ അല്ലാഹുവിങ്കൽ ഉന്നതമായ പീഠങ്ങളി...
അബൂ സഈദ് അൽ ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സ്വയം ഉപദ്രവമേൽക്കലോ, മറ്റുള്ളവരോ ഉപദ്രവിക്കലോ (ഇസ്‌ലാമിൽ) ഇല്ല. ആരെങ്കിലും ഉപ...
ഉപദ്രവങ്ങൾ -ഏതു നിലക്കുള്ളതും രൂപത്തിലുള്ളതുമാണെങ്കിലും- അവ തടയുകയും ഒഴിവാക്കുകയും വേണ്ടതാണെന്ന് നബി ﷺ അറിയിക്കുന്നു. അത് സ്വന്തം ശരീരത്തോടാണെങ്കിലും...

സഅ്ദ് ബ്നു ഹിശാം പറയുന്നു: "ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യെ സന്ദർശിച്ചപ്പോൾ അവരോട് പറഞ്ഞു: "മുഅ്മിനീങ്ങളുടെ മാതാവേ! അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് എനിക്ക് അറിയിച്ചു തന്നാലും." അവർ പറഞ്ഞു: "നീ ഖുർആൻ പാരായണം ചെയ്യാറില്ലേ?" ഞാൻ പറഞ്ഞു: "അതെ." അവർ പറഞ്ഞു: "തീർച്ചയായും നബി -ﷺ- യുടെ സ്വഭാവം ഖുർആനായിരുന്നു."

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "ചെരുപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും തൻ്റെ മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു."

ശദ്ദാദ് ബ്‌നു ഔസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ യിൽ നിന്ന് രണ്ട് കാര്യങ്ങൾ ഞാൻ മനപാഠമാക്കിയിരിക്കുന്നു: "തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും 'ഇഹ്സാൻ' (ഏറ്റവും നന്നാക്കുക) എന്നത് നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ (ശിക്ഷാനടപടിയുടെ ഭാഗമായി) വധിക്കുകയാണെങ്കിൽ നല്ലരൂപത്തിൽ വധിക്കുക. നിങ്ങൾ (മൃഗങ്ങളെ) അറുക്കുകയാണെങ്കിൽ നിങ്ങളുടെ അറവ് നന്നാക്കുകയും ചെയ്യുക. തൻ്റെ കത്തി അവൻ മൂർച്ചകൂട്ടുകയും, തൻ്റെ അറവുമൃഗത്തിന് അവൻ ആശ്വാസം പകരുകയും ചെയ്യട്ടെ."

അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും നീതിമാന്മാർ അല്ലാഹുവിങ്കൽ; പരമകാരുണികൻ്റെ വലതു വശത്തായി പ്രകാശപീഠങ്ങൾക്ക് മുകളിലായിരിക്കും. അവൻ്റെ രണ്ട് കരങ്ങളും വലതാകുന്നു. തങ്ങളുടെ വിധികൽപ്പനകളിലും കുടുംബങ്ങളിലും ഏറ്റെടുത്ത കാര്യങ്ങളിലും നീതി പുലർത്തുന്നവരത്രെ (ആ നീതിമാന്മാർ)."

അബൂ സഈദ് അൽ ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സ്വയം ഉപദ്രവമേൽക്കലോ, മറ്റുള്ളവരോ ഉപദ്രവിക്കലോ (ഇസ്‌ലാമിൽ) ഇല്ല. ആരെങ്കിലും ഉപദ്രവം ചെയ്താൽ അല്ലാഹു അവനെയും ഉപദ്രവിക്കുന്നതാണ്. ആരെങ്കിലും കഠിനത വരുത്തിയാൽ അല്ലാഹു അവനും കഠിനത വരുത്തും."

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നല്ല ഒരു സഹവാസിയുടെയും ചീത്ത സഹവാസിയുടെയും ഉപമ സുഗന്ധം വിൽക്കുന്നവൻ്റെയും ഉലയിൽ ഊതുന്നവൻ്റെയും ഉപമയാണ്. സുഗന്ധം വിൽക്കുന്നവൻ; അവൻ നിനക്ക് (സുഗന്ധം) സമ്മാനമായി നൽകുകയോ, നിനക്ക് അവനിൽ നിന്ന് അത് വിലക്ക് വാങ്ങുകയോ, അതുമല്ലെങ്കിൽ അവൻ്റെ അടുക്കൽ നിന്ന് നല്ല സുഗന്ധം ആസ്വദിക്കുകയോ ചെയ്യാം. എന്നാൽ ഉലയിൽ ഊതുന്നവൻ; നിൻ്റെ വസ്ത്രം കരിച്ചു കളയും. അല്ലെങ്കിൽ അവൻ്റെ അടുക്കൽ മോശമായ മണമായിരിക്കും നീ അനുഭവിക്കുക."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "ഒരാൾ നബി ﷺ യോട് പറഞ്ഞു: "എന്നെ ഉപദേശിച്ചാലും." അവിടുന്ന് പറഞ്ഞു: "നീ കോപിക്കരുത്." അയാൾ വീണ്ടും പല തവണ ആവർത്തിച്ചു. (അപ്പോഴെല്ലാം) നബി -ﷺ- പറഞ്ഞു: "നീ കോപിക്കരുത്."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "മലർത്തിയടിക്കുന്നവനല്ല (യഥാർത്ഥ) ശക്തൻ; കോപം വരുമ്പോൾ തൻ്റെ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ ശക്തൻ."

അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നാല് കാര്യങ്ങൾ ഒരാളിലുണ്ടെങ്കിൽ അവൻ ശരിയായ കപടവിശ്വാസിയാണ്. അതിൽ ഏതെങ്കിലുമൊരു കാര്യമാണ് അവനിലുള്ളത് എങ്കിൽ കപടവിശ്വാസത്തിൻ്റെ ഒരു സ്വഭാവം അവനിലുണ്ട്; അവനത് ഉപേക്ഷിക്കുന്നത് വരെ. സംസാരിച്ചാൽ കളവു പറയുക, കരാർ ചെയ്താൽ ചതിക്കുക, വാഗ്ദാനം നൽകിയാൽ ലംഘിക്കുക, തർക്കിച്ചാൽ അന്യായം പ്രവർത്തിക്കുക എന്നതാണവ."

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു മുഅ്മിൻ ഒരിക്കലും ആക്ഷേപം പറയുന്നവനോ, അധികമായി ശപിക്കുന്നവനോ, വൃത്തികേടു പറയുന്നവനോ, മ്ലേഛനോ അല്ല."

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: തൻ്റെ സഹോദരനോട് ലജ്ജ (കുറക്കാൻ) ഒരാൾ ഉപദേശിക്കുന്നത് നബി ﷺ കേൾക്കുകയുണ്ടായി. അപ്പോൾ അവിടുന്ന് പറഞ്ഞു: "ലജ്ജ ഈമാനിൽ (വിശ്വാസത്തിൽ) പെട്ടതാണ്."

മിഖ്ദാം ബ്‌നു മഅ്ദീകരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തൻ്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ താൻ സ്നേഹിക്കുന്ന കാര്യം അവൻ അയാളെ അറിയിച്ചു കൊള്ളട്ടെ."