- അല്ലാഹുവിന് അവൻ്റെ സൃഷ്ടികളോടുള്ള കാരുണ്യവും അനുകമ്പയും.
- ഇസ്‌ലാമിക മര്യാദകൾ പാലിച്ചു കൊണ്ടാണ് വധശിക്ഷയും അറവുമെല്ലാം നടത്തേണ്ടത്; അതാണ് അവയിലെ ഇഹ്സാനിൻ്റെ രൂപം.
- ഇസ്‌ലാമിക മതവിധികളിലെ പൂർണ്ണതയും, എല്ലാ നന്മകളിലേക്കും അവ വെളിച്ചം വീശുന്ന രൂപവും. മൃഗങ്ങളോടുള്ള കരുണ്യവും അവരോടുള്ള അനുകമ്പയും അതിൽ പെട്ടതാണ്.
- ഒരാളെ വധിച്ചതിന് ശേഷം അവൻ്റെ ശരീരത്തിൽ അംഗച്ഛേദം വരുത്തുന്നത് വിലക്കപ്പെട്ട കാര്യമാണ്.
- മൃഗങ്ങളെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നിഷിദ്ധമാണ്.