അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: വിധിപറയുന്നതിനായി കൈക്കൂലി നൽകുന്നവനെയും വാങ്ങുന്നവനെയും നബി -ﷺ- ശപിച്ചിരിക്കുന്നു.
കൈക്കൂലി നൽകുകയോ വാങ്ങുകയോ സ്വീകരിക്കുകയോ ചെയ്യുന്നവരെ അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റട്ടെ എന്ന് നബി -ﷺ- പ്രാർത്ഥിച്ചിരിക്കുന്നു.
ഏൽപ്പിക്...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക! തീർച്ചയായും സംസാരങ്ങളിൽ ഏറ്റവും വലിയ കളവാകുന്നു ഊഹം. നിങ്ങൾ ജനങ...
മുസ്‌ലിംകൾക്കിടയിൽ പരസ്പര ശത്രുതയും ഭിന്നിപ്പും ഉടലെടുക്കാൻ കാരണമാകുന്ന ചില കാര്യങ്ങളിൽ നിന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിലക്കുന്നു. അതിൽ പെട്ടതാണ്:
ഊഹം...
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "ഏഷണിക്കാരൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല."
ജനങ്ങൾക്കിടയിൽ കുഴപ്പം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ അവർക്കിടയിൽ സംസാരങ്ങൾ എത്തിച്ചു നൽകുകയും ഏഷണിയുമായി നടക്കുകയും ചെയ്യുന്നവർ പരലോകത്ത് ശിക്ഷക്ക്...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "എൻ്റെ സമുദായം മുഴുവൻ മാപ്പ് നൽകപ്പെടുന്നവരാണ്; (തിന്മകൾ) പരസ്യമാക്കുന്നവരൊ...
തിന്മകൾ പ്രവർത്തിക്കുന്ന ഒരു മുസ്‌ലിമിന് അല്ലാഹുവിൻ്റെ പാപമോചനവും പൊറുക്കലും പ്രതീക്ഷിക്കാൻ വഴിയുണ്ട്; എന്നാൽ തിന്മകൾ അഹങ്കാരത്തോടെയും ലജ്ജയില്ലാതെയും...
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: മക്ക വിജയിച്ചടക്കിയ ദിവസം നബി -ﷺ- ജനങ്ങളോട് ഒരു പ്രഭാഷണം നടത്തി; അതിൽ അവിടുന്ന് ഇപ്രകാരം പറഞ...
മക്കാ വിജയദിവസം നബി -ﷺ- ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ഒരു പ്രഭാഷണം നടത്തി. അതിൽ അവിടുന്ന് പറഞ്ഞു: "ഹേ ജനങ്ങളേ! തീർച്ചയായും അല്ലാഹു നിങ്ങളിൽ നിന്ന് ജ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: വിധിപറയുന്നതിനായി കൈക്കൂലി നൽകുന്നവനെയും വാങ്ങുന്നവനെയും നബി -ﷺ- ശപിച്ചിരിക്കുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക! തീർച്ചയായും സംസാരങ്ങളിൽ ഏറ്റവും വലിയ കളവാകുന്നു ഊഹം. നിങ്ങൾ ജനങ്ങളുടെ ന്യൂനതകൾ ചികയുകയോ, ചാരപ്പണി നടത്തുകയോ, പരസ്പരം അസൂയ വെക്കുകയോ, പരസ്പരം തിരിഞ്ഞു കളയുകയോ, പരസ്പരം വെറുപ്പ് വെച്ചു പുലർത്തുകയോ ചെയ്യരുത്. പരസ്പര സഹോദരങ്ങളായി, അല്ലാഹുവിൻ്റെ ദാസന്മാരാവുക നിങ്ങൾ."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "എൻ്റെ സമുദായം മുഴുവൻ മാപ്പ് നൽകപ്പെടുന്നവരാണ്; (തിന്മകൾ) പരസ്യമാക്കുന്നവരൊഴികെ. തിന്മകൾ പരസ്യമാക്കുക എന്നതിൽ പെട്ടതാണ്: ഒരാൾ രാത്രിയിൽ ഒരു കാര്യം പ്രവർത്തിക്കുകയും, പിന്നീട് അല്ലാഹു അവനെ മറച്ചു വെച്ചു കൊണ്ടിരിക്കുകയും, അവനാകട്ടെ നേരം പുലർന്നാൽ, 'ഞാൻ കഴിഞ്ഞ രാത്രിയിൽ ഇന്നയിന്നതെല്ലാം ചെയ്തിരിക്കുന്നു' എന്ന് പറയുകയും ചെയ്യുക എന്നത്. അവൻ്റെ രക്ഷിതാവ് അവന് രാത്രിയിൽ മറ വിരിച്ചു കൊണ്ടിരിക്കുകയും, നേരം പുലർന്നപ്പോൾ അവൻ അല്ലാഹുവിൻ്റെ മറ എടുത്തു നീക്കുകയും ചെയ്തിരിക്കുന്നു."
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: മക്ക വിജയിച്ചടക്കിയ ദിവസം നബി -ﷺ- ജനങ്ങളോട് ഒരു പ്രഭാഷണം നടത്തി; അതിൽ അവിടുന്ന് ഇപ്രകാരം പറഞ്ഞു: "ജനങ്ങളേ! (ഇസ്‌ലാമിന് മുൻപുള്ള അജ്ഞതയുടെ കാലഘട്ടമായ) ജാഹിലിയ്യതിൻ്റെ അഹങ്കാരവും താൻപോരിമയും പിതാക്കന്മാരുടെ പേരിലുള്ള പൊങ്ങച്ചവും അല്ലാഹു നിങ്ങളിൽ നിന്ന് ഇല്ലാതെയാക്കിയിരിക്കുന്നു. ജനങ്ങൾ രണ്ടാലൊരു വ്യക്തിയാണ്. പുണ്യവാനും ധർമ്മിഷ്ഠനും അല്ലാഹുവിങ്കൽ ആദരണീയനുമായവനും, തെമ്മാടിയും ദൗർഭാഗ്യവാനും അല്ലാഹുവിങ്കൽ യാതൊരു വിലയുമില്ലാത്തവനും. ജനങ്ങളെല്ലാം ആദമിൻ്റെ സന്തതികളാണ്; ആദമിനെ അല്ലാഹു സൃഷ്ടിച്ചത് മണ്ണിൽ നിന്നുമാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: "ഹേ; മനുഷ്യരേ! തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻ്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവനാകുന്നു." (ഹുജുറാത്: 13)
അബൂബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "രണ്ട് മുസ്‌ലിംകൾ തങ്ങളുടെ വാളുകളുമായി ഏറ്റുമുട്ടിയാൽ കൊലപാതകിയും കൊല്ലപ്പെട്ടവനും നരകത്തിലാകുന്നു. ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! കൊലപാതകിയുടെ കാര്യം ശരി; എന്നാൽ കൊല്ലപ്പെട്ടവൻ്റെ കാര്യമെന്താണ്?!" നബി ﷺ പറഞ്ഞു: "മറുവശത്തുള്ളവനെ വധിക്കാൻ പരിശ്രമിക്കുന്നവൻ തന്നെയായിരുന്നു അവനും."
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "മരണപ്പെട്ടവരെ നിങ്ങൾ ചീത്ത പറയരുത്. കാരണം അവർ തങ്ങൾ മുൻകൂട്ടി ചെയ്തു വെച്ചതിലേക്ക് യാത്രയായിരിക്കുന്നു."
അബൂ അയ്യൂബ് അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടും തിരിഞ്ഞു കളയുന്നു.അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്."
സഹ്ൽ ബ്‌നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തൻ്റെ രണ്ട് താടിയെല്ലുകൾക്ക് ഇടയിലുള്ളതിൻ്റെയും തൻ്റെ രണ്ട് കാലുകൾക്ക് ഇടയിലുള്ളതിൻ്റെയും കാര്യം എനിക്ക് ഉറപ്പ് നൽകിയാൽ സ്വർഗം ഞാനവന് ഉറപ്പ് നൽകാം."
അബൂ സഈദ് അൽ ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- -നബി -ﷺ- യോടൊപ്പം പന്ത്രണ്ട് യുദ്ധങ്ങളിൽ പങ്കെടുത്ത വ്യക്തിയാണ് അദ്ദേഹം- നിവേദനം ചെയ്യുന്നു: നാല് കാര്യങ്ങൾ നബി -ﷺ- യിൽ നിന്ന് ഞാൻ കേൾക്കുകയും, അവ എനിക്ക് പ്രിയങ്കരമാവുകയും ചെയ്തിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "ഒരു സ്ത്രീ അവളുടെ ഭർത്താവോ (വിവാഹബന്ധം നിഷിദ്ധമായ) മഹ്റമോ ഇല്ലാതെ രണ്ട് ദിവസം ദൂരമുള്ള യാത്ര ചെയ്യരുത്. രണ്ട് ദിവസങ്ങളിൽ നോമ്പെടുക്കരുത്; ചെറിയ പെരുന്നാൾ ദിവസവും, ബലിപെരുന്നാൾ ദിവസവും. സുബ്ഹ് നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നത് വരെയും, അസ്വർ നിസ്കാരത്തിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെയും നിസ്കാരമില്ല. മൂന്ന് മസ്ജിദുകളിലേക്കല്ലാതെ പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്തുകൂടാ; മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സ്വാ, എൻ്റെ ഈ മസ്ജിദ് (അൽ മസ്ജിദുന്നബവി)."