- മരിച്ചവരെ ചീത്ത പറയുന്നത് നിഷിദ്ധമാണെന്നതിനുള്ള തെളിവാണ് ഈ ഹദീഥ്.
- മരിച്ചവരെ ചീത്ത പറയുന്നത് വിലക്കിയതിന് പിന്നിൽ ജീവിച്ചിരിക്കുന്നവരുടെ അവസ്ഥയും പരിഗണിക്കപ്പെട്ടിട്ടുണ്ട്. സമൂഹം പരസ്പരം വെറുപ്പും വിദ്വേഷവുമുള്ളവരായി മാറാതിരിക്കാനുള്ള കരുതലും അതിൻ്റെ പിന്നിലുണ്ട്.
- മരിച്ചവരെ ചീത്ത പറയുന്നത് വിലക്കപ്പെട്ടതിന് പിന്നിലെ യുക്തി ഹദീഥിൽ വിവരിക്കപ്പെട്ടിട്ടുണ്ട്; അവർ തങ്ങൾ ചെയ്തുവെച്ച പ്രവർത്തനങ്ങളിലേക്ക് മടങ്ങിക്കഴിഞ്ഞു. അവരെ ആക്ഷേപിക്കുന്നത് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. പരേതൻ്റെ കുടുംബക്കാരെ അത് വേദനിപ്പിക്കുകയും ചെയ്യും.
- ഉപകാരമില്ലാത്ത കാര്യങ്ങൾ സംസാരിക്കുക എന്നത് മനുഷ്യന് കരണീയമല്ല.