- തിന്മ പ്രവർത്തിക്കാൻ ഉറച്ച തീരുമാനമെടുക്കുകയും, അതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്തവൻ ശിക്ഷക്ക് അർഹരാകും.
- മുസ്‌ലിംകൾ പരസ്പരം ആയുധമെടുക്കുന്നതിൽ നിന്നുള്ള ശക്തമായ താക്കീതും, അതിന് നരകശിക്ഷയാണ് പ്രതിഫലമായുള്ളത് എന്ന ഓർമ്മപ്പെടുത്തലും.
- മുസ്‌ലിംകൾക്കിടയിൽ നടക്കുന്ന ന്യായമായ പോരാട്ടങ്ങൾക്ക് ഹദീഥിൽ പറയപ്പെട്ട താക്കീത് ബാധകമല്ല. ഉദാഹരണത്തിന്, കൊള്ളക്കാരോ വിധ്വംസക സംഘങ്ങളോ (മുസ്‌ലിംകളാണെന്നത് കൊണ്ട്) അവരോട് യുദ്ധം ചെയ്തു കൂടെന്നില്ല.
- വൻപാപങ്ങൾ പ്രവർത്തിച്ചവൻ അത് ചെയ്തു എന്നതിനാൽ മാത്രം ഇസ്‌ലാമിൽ നിന്ന് പുറത്തു പോവുകയില്ല. കാരണം പരസ്പരം പോരടിച്ചു കൊണ്ട് വൻപാപം പ്രവർത്തിച്ച രണ്ട് പേരെയും മുസ്‌ലിംകൾ എന്ന് തന്നെയാണ് നബി ﷺ വിശേഷിപ്പിച്ചത്.
- മറ്റൊരാളുടെ മരണത്തിന് കാരണമാകുന്ന ഏതു മാർഗ്ഗമുപയോഗിച്ച് പരസ്പരം ഏറ്റുമുട്ടി ഒരാൾ മറ്റൊരാളെ വധിച്ചാലും വധിച്ചവനും വധിക്കപ്പെട്ടവനും നരകാവകാശികളാണ്. ഹദീഥിൽ വാൾ എന്ന് പ്രത്യേകം പറഞ്ഞത് ഉദാഹരണമെന്ന അർത്ഥത്തിൽ മാത്രമാണ്.