ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "ഏഷണിക്കാരൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
വിശദീകരണം
ജനങ്ങൾക്കിടയിൽ കുഴപ്പം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ അവർക്കിടയിൽ സംസാരങ്ങൾ എത്തിച്ചു നൽകുകയും ഏഷണിയുമായി നടക്കുകയും ചെയ്യുന്നവർ പരലോകത്ത് ശിക്ഷക്ക് അർഹതയുള്ളവരാണെന്നും, അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതല്ലെന്നും നബി ﷺ അറിയിക്കുന്നു.
Hadeeth benefits
ഏഷണി പറയുക എന്നത് വൻപാപങ്ങളിൽ പെട്ട തിന്മയാണ്.
ഏഷണി പറയുന്നത് ശക്തമായി വിരോധിക്കപ്പെട്ടിരിക്കുന്നു. കാരണം വ്യക്തികൾക്കും സംഘങ്ങൾക്കും ഇടയിൽ കുഴപ്പവും ഉപദ്രവവും സൃഷ്ടിക്കാനാണ് അത് വഴിയൊരുക്കുക.
Share
Use the QR code to easily share the message of Islam with others