- അല്ലാഹു മറച്ചു പിടിച്ച തിന്മകൾ പരസ്യമാക്കുക എന്നത് മ്ലേച്ഛമാണ്
- വിശ്വാസികൾക്കിടയിൽ തിന്മകൾ പ്രചരിപ്പിക്കുക എന്നതാണ് തിന്മകൾ പരസ്യമാക്കുന്നതിലൂടെ സംഭവിക്കുന്നത്.
- ആർക്കെങ്കിലും അല്ലാഹു ഇഹലോകത്ത് മറയിട്ടു നൽകിയാൽ അവന് അല്ലാഹു പരലോകത്തും മറ നൽകുന്നതാണ്. അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ വിശാലതയിൽ പെട്ടതാണത്.
- ആരെങ്കിലും ഏതെങ്കിലും തിന്മയിൽ അകപ്പെട്ടു പോയിട്ടുണ്ടെങ്കിൽ, അത് മറച്ചു വെക്കുകയും അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യണം.
- തിന്മകൾ പരസ്യമാക്കുക എന്നതിൻ്റെ ഗൗരവം. വൃത്തികേടുകൾ പരസ്യമാകാൻ ആഗ്രഹിക്കുകയും, അതിലൂടെ തനിക്കുള്ള പാപമോചനത്തിൻ്റെ വഴികൾ കൊട്ടിയടക്കുകയുമാണ് അവർ ചെയ്യുന്നത്.