/ ആരെങ്കിലും തൻ്റെ രണ്ട് താടിയെല്ലുകൾക്ക് ഇടയിലുള്ളതിൻ്റെയും തൻ്റെ രണ്ട് കാലുകൾക്ക് ഇടയിലുള്ളതിൻ്റെയും കാര്യം എനിക്ക് ഉറപ്പ് നൽകിയാൽ സ്വർഗം ഞാനവന് ഉറപ്പ് നൽകാം...

ആരെങ്കിലും തൻ്റെ രണ്ട് താടിയെല്ലുകൾക്ക് ഇടയിലുള്ളതിൻ്റെയും തൻ്റെ രണ്ട് കാലുകൾക്ക് ഇടയിലുള്ളതിൻ്റെയും കാര്യം എനിക്ക് ഉറപ്പ് നൽകിയാൽ സ്വർഗം ഞാനവന് ഉറപ്പ് നൽകാം...

സഹ്ൽ ബ്‌നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തൻ്റെ രണ്ട് താടിയെല്ലുകൾക്ക് ഇടയിലുള്ളതിൻ്റെയും തൻ്റെ രണ്ട് കാലുകൾക്ക് ഇടയിലുള്ളതിൻ്റെയും കാര്യം എനിക്ക് ഉറപ്പ് നൽകിയാൽ സ്വർഗം ഞാനവന് ഉറപ്പ് നൽകാം."
ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

രണ്ട് കാര്യങ്ങൾ മുസ്‌ലിമായ ഒരാൾ മുറുകെ പിടിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. ഒന്നാമത്തേത്: നാവിനെ സംരക്ഷിക്കലാണ്. അല്ലാഹുവിന് ദേഷ്യമുണ്ടാക്കുന്ന യാതൊന്നും അവൻ സംസാരിക്കരുത്. രണ്ട്: ഗുഹ്യാവയവം സംരക്ഷിക്കലാണ്. മ്ലേഛപ്രവർത്തനങ്ങളിൽ വീണുപോകുന്നതിൽ നിന്ന് അവൻ അതിനെ സംരക്ഷിക്കേണ്ടതുണ്ട്. കാരണം ഈ രണ്ട് അവയവങ്ങൾ കൊണ്ടാണ് അധിക തിന്മകളും സംഭവിക്കുന്നത്.

Hadeeth benefits

  1. നാവിനെയും ഗുഹ്യസ്ഥാനത്തെയും സംരക്ഷിക്കുന്നത് സ്വർഗത്തിൽ പ്രവേശിക്കാനുള്ള വഴിയാണ്.
  2. നാവും ഗുഹ്യസ്ഥാനവും നബി -ﷺ- ഈ ഹദീഥിൽ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. കാരണം ഇവ രണ്ടും മനുഷ്യർക്ക് ഇഹലോകത്തും പരലോകത്തുമുള്ള പരീക്ഷണത്തിൻ്റെ ഏറ്റവും പ്രധാന സ്രോതസ്സാണ്.