/ വിധിപറയുന്നതിനായി കൈക്കൂലി നൽകുന്നവനെയും വാങ്ങുന്നവനെയും നബി -ﷺ- ശപിച്ചിരിക്കുന്നു

വിധിപറയുന്നതിനായി കൈക്കൂലി നൽകുന്നവനെയും വാങ്ങുന്നവനെയും നബി -ﷺ- ശപിച്ചിരിക്കുന്നു

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: വിധിപറയുന്നതിനായി കൈക്കൂലി നൽകുന്നവനെയും വാങ്ങുന്നവനെയും നബി -ﷺ- ശപിച്ചിരിക്കുന്നു.

വിശദീകരണം

കൈക്കൂലി നൽകുകയോ വാങ്ങുകയോ സ്വീകരിക്കുകയോ ചെയ്യുന്നവരെ അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റട്ടെ എന്ന് നബി -ﷺ- പ്രാർത്ഥിച്ചിരിക്കുന്നു. ഏൽപ്പിക്കപ്പെട്ട വിധിയിൽ അന്യായം പ്രവർത്തിക്കാൻ വേണ്ടി ജഡ്ജിമാർക്ക് നൽകപ്പെടുന്ന (കൈക്കൂലിയും) ഈ പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്. അത് നൽകുന്നവൻ അന്യായമായി തൻ്റെ ലക്ഷ്യം സാധിച്ചെടുക്കാൻ വേണ്ടിയാണ് അങ്ങിനെ ചെയ്യുന്നത്.

Hadeeth benefits

  1. കൈക്കൂലി നൽകുന്നതും വാങ്ങുന്നതും അതിന് മദ്ധ്യസ്ഥം നിൽക്കുന്നതും സഹായം ചെയ്യുന്നതുമെല്ലാം നിഷിദ്ധമാണ്. തിന്മകൾക്ക് വേണ്ടിയുള്ള പരസ്പര സഹകരണങ്ങളിലാണ് അത് ഉൾപ്പെടുക.
  2. കൈക്കൂലി എന്നത് വൻപാപങ്ങളിൽ പെടുന്ന കാര്യമാണ്. കാരണം നബി -ﷺ- കൈക്കൂലി വാങ്ങുന്നവരെയും നൽകുന്നവരെയും ശപിച്ചിരിക്കുന്നു.
  3. വിധി പറയുന്നതിനും നിയമം വളച്ചൊടിക്കുന്നതിനും വേണ്ടി കൈക്കൂലി നൽകുക എന്നത് കൂടുതൽ ഗുരുതരവും വലിയ പാപവുമാണ്. കാരണം അതിൽ അതിക്രമമുണ്ട് എന്നതിനോടൊപ്പം, അല്ലാഹു അവതരിപ്പിച്ചത് കൊണ്ടല്ലാതെ വിധിക്കുക എന്ന പാപം കൂടി ഒത്തുചേർന്നിരിക്കുന്നു.