ഉസാമഃ ബിൻ സൈദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ഉപദ്രവമുണ്ടാക്കുന്ന മറ്റൊരു പരീക്ഷണവും എനിക്ക് ശേഷം ഞാൻ...
സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് പരീക്ഷണവും കുഴപ്പവുമുണ്ടാക്കുന്ന മറ്റൊരു കാര്യവും താൻ വിട്ടേച്ചു പോകുന്നില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. ചിലപ്പോൾ തൻ്റെ...
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പമായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്ന...
ഇണയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും, വിവാഹത്തിൻ്റെ ചെലവുകൾ വഹിക്കാനും ശേഷിയുള്ളവരോട് വിവാഹം കഴിക്കാൻ നബി -ﷺ- പ്രേരിപ്പിക്കുന്നു. അവൻ്റെ കണ്ണുകളെ നിഷി...
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഇഹലോകം മധുരമുള്ളതും പച്ചപ്പുള്ളതുമാണ്. അല്ലാഹുവാകട്ടെ, നിങ്ങളെ അവിടെ...
ഇഹലോകം രുചിക്കാൻ മധുരതരവും, കാഴ്ചയിൽ ഹരിതശോഭയുള്ളതുമാണെന്ന് നബി -ﷺ- വിവരിക്കുന്നു. അതിനാൽ മനുഷ്യൻ ചിലപ്പോൾ അതിൽ വഞ്ചിതനാവുകയും, അതിൽ പൂർണ്ണമായി വീണുപോ...
മുആവിയ അൽ ഖുശൈരി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളുടെ ഇണകൾക്ക് ഞങ്ങളുടെ മേലുള്ള അവകാശങ്ങൾ എന്തെല്ലാമാണ്?" നബി -...
ഒരു ഭാര്യയോട് ഭർത്താവിനുള്ള ബാധ്യതകൾ എന്തെല്ലാമാണെന്ന് നബി -ﷺ- യോട് ചിലർ ചോദിച്ചു. അവിടുന്ന് ഉത്തരമായി പറഞ്ഞ കാര്യങ്ങൾ ഇവയാണ്: ഒന്ന്: നീ ഭക്ഷിക്കുക...
അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ബലിപെരുന്നാൾ ദിവസത്തിലോ ചെറിയ പെരുന്നാൾ ദിവസത്തിലോ മുസ്വല്ലയിലേക്ക് പുറപ്പെട്ടു. അവിടുന്ന്...
ഒരു പെരുന്നാൾ ദിവസം നബി -ﷺ- തൻ്റെ മുസ്വല്ലയിലേക്ക് (പെരുന്നാൾ നിസ്കാരസ്ഥലത്തേക്ക്) പുറപ്പെട്ടു. സ്ത്രീകൾക്ക് പ്രത്യേകമായി ചില ഉപദേശങ്ങൾ നൽകാം എന്ന് നബ...

ഉസാമഃ ബിൻ സൈദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ഉപദ്രവമുണ്ടാക്കുന്ന മറ്റൊരു പരീക്ഷണവും എനിക്ക് ശേഷം ഞാൻ വിട്ടേച്ചു പോകുന്നില്ല."

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പമായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സംരക്ഷിക്കുന്നതുമാണ്. ആർക്കെങ്കിലും അതിന് സാധിക്കില്ലെങ്കിൽ അവൻ നോമ്പെടുക്കട്ടെ. അത് അവന് ഒരു പരിചയാണ്."

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഇഹലോകം മധുരമുള്ളതും പച്ചപ്പുള്ളതുമാണ്. അല്ലാഹുവാകട്ടെ, നിങ്ങളെ അവിടെ തലമുറകളായി ജീവിപ്പിക്കുന്നതാണ്. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കുന്നതിനാണത്. അതിനാൽ നിങ്ങൾ ദുനിയാവിനെ സൂക്ഷിക്കുക. സ്ത്രീകളെയും നിങ്ങൾ സൂക്ഷിക്കുക. ബനൂ ഇസ്രാഈലുകാരിലെ ആദ്യത്തെ കുഴപ്പം സ്ത്രീകൾ മുഖേനയായിരുന്നു."

മുആവിയ അൽ ഖുശൈരി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളുടെ ഇണകൾക്ക് ഞങ്ങളുടെ മേലുള്ള അവകാശങ്ങൾ എന്തെല്ലാമാണ്?" നബി -ﷺ- പറഞ്ഞു: "നീ ഭക്ഷിച്ചാൽ അവളെ ഭക്ഷിപ്പിക്കുക, നീ ധരിച്ചാൽ -അല്ലെങ്കിൽ സമ്പാദിച്ചാൽ- അവളെ ധരിപ്പിക്കുക. നീ അവളുടെ മുഖത്ത് അടിക്കരുത്. അവളെ ചീത്ത വാക്കുകൾ പറയരുത്. വീട്ടിൽ വെച്ചല്ലാതെ അവളെ അകറ്റി നിർത്തരുത്."

അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ബലിപെരുന്നാൾ ദിവസത്തിലോ ചെറിയ പെരുന്നാൾ ദിവസത്തിലോ മുസ്വല്ലയിലേക്ക് പുറപ്പെട്ടു. അവിടുന്ന് സ്ത്രീകൾക്ക് അരികിലൂടെ നടന്നു പോയപ്പോൾ ഇപ്രകാരം പറഞ്ഞു: "സ്ത്രീകളുടെ സമൂഹമേ! നിങ്ങൾ ദാനം നൽകുക. നരകക്കാരിൽ നിങ്ങളെയാണ് എനിക്ക് അധികം കാണിക്കപ്പെട്ടത്." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അതെന്തു കൊണ്ടാണ്?!" നബി -ﷺ- പറഞ്ഞു: "നിങ്ങൾ ശാപം അധികരിപ്പിക്കുകയും, കൂടെക്കഴിയുന്നവനോട് നന്ദികേടു കാണിക്കുകയും ചെയ്യുന്നു. ദൃഢനിശ്ചയത്തിലുള്ള ഒരു പുരുഷൻ്റെ ബുദ്ധിയെ ഇല്ലാതെയാക്കാൻ കഴിവുള്ള, ബുദ്ധിയും ദീനും കുറഞ്ഞ ഒരു കൂട്ടരെ നിങ്ങളിലല്ലാതെ ഞാൻ കണ്ടിട്ടില്ല." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് ഞങ്ങളുടെ ദീനിലും ഞങ്ങളുടെ ബുദ്ധിയിലുമുള്ള കുറവ്." നബി -ﷺ- പറഞ്ഞു: "സ്ത്രീയുടെ സാക്ഷ്യം പുരുഷൻ്റെ സാക്ഷ്യത്തിൻ്റെ പകുതിയല്ലേ ഉള്ളൂ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അതാണ് അവളുടെ ബുദ്ധിയിലുള്ള കുറവ്. (അതോടൊപ്പം) സ്ത്രീകൾ ആർത്തവം സംഭവിച്ചാൽ നിസ്കരിക്കുകയോ നോമ്പെടുക്കാതെയോ ഇരിക്കുന്നില്ലേ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അതാണ് അവളുടെ ദീനിലുള്ള കുറവ്."

ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്ത്രീകളുടെ അരികിൽ പ്രവേശിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക!" അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ 'ഹംവു'കളുടെ (ഭർത്താവിൻ്റെ കുടുംബത്തിൽ പെട്ട അന്യപുരുഷന്മാരായ) കാര്യമെന്താണ്?" നബി -ﷺ- പറഞ്ഞു: "ഹംവുകളെന്നാൽ മരണമാണ്."

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വലിയ്യ് (രക്ഷാധികാരി) ഇല്ലാതെ വിവാഹമില്ല."

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏതെങ്കിലുമൊരു സ്ത്രീ തൻ്റെ രക്ഷാധികാരിയുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ ആ വിവാഹം അസാധുവാണ്." മൂന്നു തവണ അവിടുന്ന് അപ്രകാരം പറഞ്ഞു. "അവൻ അവളുടെ അരികിൽ പ്രവേശിച്ചാൽ (വീട് കൂടിയാൽ) -അവൻ അവളിൽ നിന്ന് നേടിയതിന്- അവൾക്ക് മഹ്റിന് അവകാശമുണ്ട്. അവർ തമ്മിൽ ഭിന്നതയിലായാൽ രക്ഷാധികാരി ഇല്ലാത്തവർക്ക് ഭരണാധികാരി രക്ഷാധികാരിയാകുന്നതാണ്."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തന്റെ സ്ത്രീയെ പിൻദ്വാരത്തിലൂടെ ഭോഗിച്ചവൻ ശപിക്കപ്പെട്ടവനാണ്."

ഉഖ്ബതു ബ്‌നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ പൂർണ്ണമായി പാലിക്കാൻ ഏറ്റവും ബാധ്യതയുള്ള കരാർ ലൈംഗികബന്ധം അനുവദിച്ചു നൽകുന്ന (വിവാഹ) കരാറാണ്."

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇഹലോകമെന്നാൽ വിഭവങ്ങളാണ്; ഇഹലോകത്തിലെ ഏറ്റവും നല്ല വിഭവം നല്ലവളായ ഭാര്യയാണ്."

ജരീർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: പൊടുന്നനെയുണ്ടാകുന്ന നോട്ടത്തെ കുറിച്ച് നബി -ﷺ- യോട് ഞാൻ ചോദിച്ചു. എൻ്റെ കണ്ണിൻ്റെ നോട്ടം മാറ്റാനാണ് അവിടുന്ന് എന്നോട് കൽപ്പിച്ചത്.