/ നിങ്ങൾ പൂർണ്ണമായി പാലിക്കാൻ ഏറ്റവും ബാധ്യതയുള്ള കരാർ ലൈംഗികബന്ധം അനുവദിച്ചു നൽകുന്ന (വിവാഹ) കരാറാണ്...

നിങ്ങൾ പൂർണ്ണമായി പാലിക്കാൻ ഏറ്റവും ബാധ്യതയുള്ള കരാർ ലൈംഗികബന്ധം അനുവദിച്ചു നൽകുന്ന (വിവാഹ) കരാറാണ്...

ഉഖ്ബതു ബ്‌നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ പൂർണ്ണമായി പാലിക്കാൻ ഏറ്റവും ബാധ്യതയുള്ള കരാർ ലൈംഗികബന്ധം അനുവദിച്ചു നൽകുന്ന (വിവാഹ) കരാറാണ്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഒരു സ്ത്രീയുമായി വിവാഹബന്ധം അനുവദിക്കാൻ നിശ്ചയിക്കപ്പെട്ട കരാറാണ് പാലിക്കപ്പെടാൻ ഏറ്റവും അർഹതയുള്ള നിബന്ധന എന്ന് നബി -ﷺ- അറിയിക്കുന്നു. വിവാഹ കരാറിൽ ഇസ്‌ലാമിൽ അനുവദിക്കപ്പെട്ട എന്തെങ്കിലുമൊരു കാര്യം പാലിക്കണമെന്ന് ഭാര്യ നിബന്ധന വെച്ചിട്ടുണ്ടെങ്കിൽ അത് പാലിക്കുക എന്നത് അനിവാര്യമാണ്.

Hadeeth benefits

  1. ഭാര്യാഭർത്താക്കന്മാർ പരസ്പരം നൽകുന്ന കരാർ പാലിക്കുക എന്നത് നിർബന്ധമാണ്. എന്നാൽ അല്ലാഹു അനുവദനീയമാക്കിയതിനെ നിഷിദ്ധമാക്കുകയോ അവൻ നിഷിദ്ധമാക്കിയതിനെ അനുവദിക്കുകയോ ചെയ്യുന്ന കരാറുകൾ ഒരാളും പാലിക്കാൻ ബാധ്യസ്ഥമല്ല.
  2. വിവാഹക്കരാറിൽ പറയപ്പെട്ട നിബന്ധനകൾ പാലിക്കുക എന്നത് മറ്റേതു കരാറുകളേക്കാളും പ്രധാനപ്പെട്ടതാണ്. കാരണം ഒരാൾക്ക് തൻ്റെ ഇണയുമായുള്ള ലൈംഗികബന്ധം ഈ നിബന്ധനകൾ പാലിക്കുമെന്നതിൻ്റെ അടിസ്ഥാനത്തിലാണ് അനുവദിക്കപ്പെട്ടത്.
  3. വിവാഹത്തിന് ഇസ്‌ലാമിലുള്ള പ്രാധാന്യവും ഉന്നതമായ സ്ഥാനവും. അതു കൊണ്ടാണ് വിവാഹക്കരാറിലെ നിബന്ധനകൾ പാലിക്കണമെന്ന് നബി -ﷺ- ഊന്നിപ്പറഞ്ഞത്.